ഐ.പി.സിയിലെ ബഹുമാന്യരായ സീനിയർ ശുശ്രൂഷകരും സഹപ്രവർത്തകരും സമകാലികരും തുടക്കക്കാരായ സുവിശേഷകരും ദൈവത്തിന്റെ ശ്രേഷ്ഠ വിളിയാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ലേ?.

തുടർന്ന് പ്രസ്ഥാനത്തിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഓർഡിനേഷൻ/ ഐഡി കാർഡ് എന്നിവ നൽകി സ്ഥിരീകരിച്ചു എന്ന് മാത്രമല്ലേ ഉള്ളൂ.

ആകയാൽ ചില ചോദ്യങ്ങൾ നിങ്ങളുടെ മകൻ, കൂട്ടുവേലക്കാരൻ, ഇളമുറക്കാരൻ എന്നീ പട്ടികയിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുത്തി എന്റെ സംശയ നിവാരണത്തിനും കൂടുതൽ വ്യക്തതയോട് കാര്യങ്ങൾ മനസ്സിലാക്കുവാനും ആണ് ഇത് എഴുതുന്നത്. എന്റെ നിരൂപണങ്ങൾ ചിലപ്പോൾ തെറ്റാകും ചിലപ്പോൾ അപൂർണ്ണമാകും. അതിനാൽ നിങ്ങൾ എനിക്ക് വ്യക്തമായ മറുപടി വ്യക്തിപരമായോ ഗ്രൂപ്പുകളിൽ എന്നെ ടാഗ് ചെയ്തോ അറിയിക്കുക (ഗ്രൂപ്പിൽ എന്റെ ശ്രദ്ധയിൽപെട്ടില്ലങ്കിൽ വ്യക്തി പരമായി inbox മറുപടി തരാൻ കൂടെ ശ്രമിക്കുക).

നിങ്ങൾ വ്യക്തിപരമായി തരുന്ന മറുപടിയും നിർദ്ദേശങ്ങളും തിരുത്തലുകളും തികച്ചും രഹസ്യാത്മകം ആയിരിക്കും.

 

ചോദ്യം 1: ഒരു സുവിശേഷകൻ എന്ന നിലയിൽ ഇതര ശുശ്രൂഷകരിൽ നിന്നും നേതൃത്വത്തിൽ നിന്നും പ്രോത്സാഹനമോ/ തിക്താനുഭവമോ ലഭിച്ചിട്ടുണ്ടോ?

നിരൂപണം: ഇവരണ്ടും ശുശ്രൂഷയുടെ എല്ലാ കാലത്തും ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്. എന്നാൽ പ്രോത്സാഹനങ്ങൾ നമുക്ക് കൂടുതൽ ഉത്തേജനം നൽകുന്നതത്രേ. എന്നാൽ മറിച്ച് ലഭ്യമാകുന്ന വസ്തുതകൾ നമ്മെ കൂടുതൽ കരുത്തരും ശുശ്രൂഷയിൽ പക്വതയുള്ളവരാക്കുവാനും ഉതകും. എന്നാൽ മുളയിലേ നുള്ളുക എന്ന സമീപനം ഒരു സുവിശേഷകനോടും സഹ ശുശ്രൂഷകരോടും ആരും അവലംബിക്കരുത്. കൂടാതെ നമ്മുടെ വേദനകൾ നാം അവസരം ലഭിക്കുമ്പോൾ മറ്റുള്ളവരിലേക്ക് നൽകി സംതൃപ്തി കണ്ടെത്തരുത്. അത് കേവലം ബാലിശവും കൂടാതെ യുവാക്കൾ റാഗിങ് ഏറ്റുവാങ്ങിയവർ അടുത്തവർഷം തങ്ങളുടെ പിൻഗാമികളെ അല്പംകൂടി കഠിനമായി റാഗ് ചെയ്യാൻ മുതിരുന്നതിനും തുല്യമാണ്.

ചോദ്യം 2: സുവിശേഷകൻ എന്ന നിലയിൽ നിങ്ങളുടെ അവകാശമായ ശുശ്രൂഷകൾ ചെയ്തിട്ടുണ്ടോ?

നിരൂപണം: സുവിശേഷകൻ എന്ന ശുശ്രൂഷക വൃന്ദത്തിലേക്ക് നിയോഗിതരായ പലരും അതിലൂടെ തങ്ങൾക്ക് ലഭ്യമായിരിക്കുന്ന അവകാശങ്ങൾ എന്തൊക്കെയാണ് എന്നത് അറിഞ്ഞിരിക്കേണം. അറിവില്ലായ്മ എന്നത് ഒന്നിന്റേയും മറുപടിയല്ല. സുവിശേഷകർ സുവിശേഷം അറിയിക്കുക മാത്രമല്ല അറിഞ്ഞവരെ ക്രിസ്തുവിനോട്/സഭയോട് ചേർക്കുവാൻ കല്പനയായ സ്നാനം, തിരുമേശ എന്നിവ നൽകുവാനും അവരെ ക്രിസ്തുവിൽ തികഞ്ഞവരാക്കുവാനും ദൈവ സന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടവരും ആണ് എന്നത് മറക്കരുത്. ഈ അവകാശങ്ങൾ ആരുടേയും മുൻപിൽ അടിയറവ് വെക്കരുത്ത്. ഏശാവിനേപ്പോലെ പായസത്തിന് അവകാശം വിൽക്കരുത്. ചിലപ്പോൾ അല്പം വിശപ്പും കൈയ്പ്പും ഉണ്ടാകും മറിച്ച് അല്പം തൃപ്തിയും മധുരവും ലഭിക്കുമെങ്കിലും പിന്നത്തേതിൽ ദൈവ സന്നിധിയിൽ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടിയതിനും അവകാശം വിറ്റതിനും വീണ്ടും ഒരു ദൃഷ്ടാന്തം കൂടിയായി തീരും. അവകാശം സൂത്രത്തിൽ വാങ്ങുന്നവർ പിന്നത്തേതിൽ പേരുമാറി നടപ്പുമാറി തീരും എന്നത് വചനം. ഇവിടെ കുറ്റം ആരുടെ എന്നത് നിങ്ങളുടെ വിചാരണയ്ക്ക് വിടുന്നു.

ചോദ്യം 3: ഓർഡിനേഷൻ ലഭിച്ച ശുശ്രൂഷകൻ എന്ന നിലയിൽ നിങ്ങളുടെ അവകാശമായ ശുശ്രൂഷകൾ ചെയ്തിട്ടുണ്ടോ?

നിരൂപണം: ഓർഡിനേഷൻ ലഭിച്ച ശുശ്രൂഷകൻ തന്റെ അവകാശങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാകണം. പലപ്പോഴും ഇടയ ശുശ്രൂഷയുടെ ശ്രേഷ്ഠതയായി ഇതര ക്രൈസ്തവർ പോലും പെന്തെക്കോസ്ത് ശുശ്രൂഷകരെ അനുകരിക്കുവാൻ മുതിരുന്ന വസ്തുതകൾ പലതും ഉണ്ട്. അതുപോലെ നാമും നല്ലത് മുറുകെപ്പിടിക്കുവാൻ സന്നദ്ധരാകണം. ആടിന്റെ എല്ലാ ആവശ്യങ്ങളിലും സന്തത സഹചാരിയായി നിലകൊള്ളുന്ന ഇടയൻ ശ്രേഷ്ഠ ശുശ്രൂഷകൾ എന്ന് മുദ്രകുത്തി ശ്രേഷ്ഠ ഇടയന്മാർക്ക് കൈമാറുന്ന കാഴ്ച മുകളിൽ പറഞ്ഞ പായസ കഥയ്ക്ക് തുല്യം.

പ്രിയരേ നിങ്ങൾ ശുശ്രൂഷയിൽ പരാജയം ആകാതിരിക്കാൻ ‘പരിജയം’ എന്നത് തുടച്ചു കളയുക. പരിജയം ഇല്ലാ എന്ന് പറഞ്ഞ് വിസർഗ്ഗ വ്യത്യാസത്തിൽ വിസർജ്ജിച്ച് പരാജയം എന്നാക്കി തീർക്കല്ലേ (പരി ജയം – പരാ ജയം, ി – ാ). ഒരിക്കലെങ്കിലും ചെയ്യാതെ നിങ്ങൾ എങ്ങനെ പരിജയിക്കും, പരിജയിച്ചവർ ആദ്യം ചെയ്തത് ഏത് പരിജയത്തിലാ. പരിജയിക്കാൻ തുനിയാത്ത ശുശ്രൂഷകരേ നിങ്ങൾ പരാജയപ്പെടുന്ന വിഷയം നിങ്ങളുടെ വിലയിരുത്തലിനായി വിടുന്നു. (പരിചയം എന്ന പദം ആവിഷ്കാര സൗകര്യത്തിന് ‘ച’ യ്ക്ക് പകരം ‘ജ’ എന്ന് മാറ്റി എഴുതി എന്നേയുള്ളൂ)

ചോദ്യം 4: ശുശ്രൂഷയ്ക്കാണോ ശുശ്രൂഷകനാണോ വില?

നിരൂപണം: ക്രൈസ്തവ/ സമുദായ സഭകളിൽ ശുശ്രൂഷ/ കൂദാശകൾക്ക് പ്രാധാന്യം ശുശ്രൂഷകരേക്കാൾ പട്ടക്കാരനും (ശുശ്രൂഷകൻ) മേൽപട്ടക്കാരനും പ്രസ്തുത കൂദാശയിലൂടെയാണ് സ്ഥാനം ലഭിക്കുന്നത്. അതിനാൽ കൂദാശയ്ക്കാണ് അവിടെ പ്രാധാന്യം. അതിനാൽ ശുശ്രൂഷകർക്ക് പ്രാധാന്യം ഇല്ല എന്ന് അർത്ഥമാക്കേണ്ടതില്ല. തമ്മിൽ പ്രാധാന്യം ശുശ്രൂഷയ്ക്ക് എന്നത്രേ.

ഇവിടെ ചിലർ ചില ശുശ്രൂഷകൾ പ്രത്യേകാൽ കൂദാശകൾ എന്നർത്ഥം വരുന്ന ഓർഡിനേഷൻ ലഭിച്ച ശുശ്രൂഷകന്റെ അവകാശമായ ശുശ്രൂഷകൾ തട്ടിപ്പറിക്കുമ്പോൾ ശുശ്രൂഷയെക്കാൾ ശുശ്രൂഷകന് പ്രാധാന്യം ഏറുന്നു. ശുശ്രൂഷകൾക്ക് ഏകതയില്ല. ശുശ്രൂഷകന്റെ കഴിവും വ്യത്യസ്ഥതയും ഇവിടെ ശുശ്രൂഷയേക്കാൾ ശുശ്രൂഷകന് പേരും പ്രശസ്തിയും!

കൂടാതെ കൂദാശകളായ ശുശ്രൂഷകൾ അത്അ ചെയ്യുവാൻ അവകാശികളായ സഭാശുശ്രൂഷകർ ചോദിക്കും മുൻപേ സമ്മാനം പോലെ പൊതിഞ്ഞ് ഭദ്രമാക്കി മേൽപ്പട്ടക്കാരന് നൽകുന്നു. തിരുമേനിയില്ല അയിമേനിയില്ല എന്ന് പറഞ്ഞ് തുടങ്ങിയ പ്രസ്ഥാനമാണ് ഐ.പി.സി എന്ന് ചില ബഹുമാന്യ ശുശ്രൂഷകരുടെ ഭാഷ്യം.

അല്പം കൂടി വ്യക്തമായി വിശകലനം ചെയ്യുമ്പോൾ പട്ടത്വസഭകളിൽ പട്ടക്കാരന്റെ അവകാശങ്ങളായ കൂദാശകൾ മാമോദീസ, വിവാഹം, മരണം ഇവ മൂന്നും പട്ടക്കാരന്റെ സ്വന്ത രക്തബന്ധങ്ങളിൽ (മക്കൾ ഉൾപ്പെടെ) അവകാശമായി ഇരിക്കുന്നു. അവകാശം അടുത്തതായി ഇടവക വികാരിയായ പട്ടക്കാരനാണ്. മുകളിൽ പറഞ്ഞ കൂദാശകൾക്ക് ഇടവകയിൽ പട്ടം സ്വീകരിച്ച ഒരു വ്യക്തിയുടെ അവകാശം ഒഴിച്ചുള്ള സകല ഇടവകാംഗങ്ങളുടേയും മേൽ അധികാരം ഇടവകവികാരിക്ക് മാത്രം. ഈ കൂദാശകൾ നിർവഹിക്കുവാൻ മേൽപ്പട്ടക്കാരനെ ക്ഷണിക്കാൻ താല്പര്യമുള്ളവർക്ക്, സ്വന്തം കുടുംബത്തിൽ പട്ടക്കാരനുണ്ടെങ്കിൽ അവരുടെ “അവകാശ ഒഴിവ് കത്ത്” (N0C) അല്ലങ്കിൽ ഇടവകവികാരിയുടെ കത്ത് ഉണ്ടെങ്കിൽ മാത്രമേ മേൽപട്ടക്കാരന് കൂദാശാനുമതി ലഭ്യമാകുകയുള്ളൂ. എന്നാൽ ഇവിടെ ഘടക വിരുദ്ധമാണ് കാര്യങ്ങൾ. തലകുത്തിനിൽക്കുന്ന വ്യക്തിയ്ക്ക് മറ്റുള്ളവർ എല്ലാം തലകുത്തിനിൽക്കുന്നു എന്ന് തോന്നുന്നതുപോലെ…

ഈ ഭാഗം എഴുതുമ്പോൾ എന്റെ കുടുംബത്തിൽ ഓർഡിനേഷൻ ലഭിച്ച ശുശ്രൂഷകൻ ഇല്ലാത്തതിനാൽ സഭാ ശുശ്രൂഷകനെകൊണ്ട് 2007-ൽ ഇന്നേക്ക് 14-ൽ പരം വർഷങ്ങൾക്ക് മുൻപ് സ്വന്തം വിവാഹം നടത്തിച്ചിട്ടാണ് പറയുന്നത് എന്ന് പറയട്ടെ! അന്ന് സ്ഥലം സഭാശുശ്രൂഷകൻ തന്റെ ശുശ്രൂഷയിൽ ആദ്യമായി വിവാഹം എന്ന ശുശ്രൂഷ ചെയ്തു എന്നതും സത്യം കൂടാതെ കുമ്പനാട് ഐ.ബി.സിയിൽ നിന്നും CTh പഠന ശേഷം ഡറാഡൂണിൽ തിരുവചന പഠനം നാലാം വർഷത്തിൽ ഗ്രാഡുവേഷന് ആഴ്ചകൾ മാത്രം ആയിരിക്കുമ്പോൾ. കാരണം “തിരുമേനിയില്ല അയിമേനിയില്ല” എന്നത് അന്നേ ചില വേദികളിൽ പ്രസംഗിച്ചതിനാൽ, ജീവിതത്തിൽ പ്രാവൃത്തികമാക്കേണ്ടതല്ലേ എന്നതിനാൽ. ആയതിന് ഞാൻ ഉൾപ്പെട്ട സെന്റെർ ശുശ്രൂഷകൻ സമ്മതം നൽകി എന്നത് നന്ദിയോടെ സ്മരിക്കുന്നു.

ശുശ്രൂഷയ്ക്കോ ശുശ്രൂഷകനോ പ്രാധാന്യം എന്ന ഈ വിഷയം തുടർ വിചിന്തനത്തിനായി വിടുന്നു.

ഉപസംഹാരം: ഈ കുറിപ്പിൽ നാല് ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തി നിർത്തട്ടെ. ചോദ്യങ്ങൾക്ക് നിങ്ങളുടെ നിരൂപണങ്ങൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കാം. ഒരു പക്ഷേ മറുപടി പൊതുവിൽ സാദ്ധ്യമല്ല എന്നിരിക്കാം. എന്നാൽ എന്നോട് യോജിക്കാൻ കഴിയാത്തവർ തീർച്ചയായും നിങ്ങളുടെ നിരൂപണങ്ങൾ മറുപടിയായി നൽകണേ. പലരും ബഹുമാന്യരായ ശുശ്രൂഷകർ രാജിവെയ്ക്കണം എന്ന് ശബ്ദം ഉയർത്തുമ്പോൾ അത് തികച്ചും നന്നല്ല. മാത്രമല്ല സഭയ്ക്കും ദൈവീക ശുശ്രൂഷയ്ക്കും ഭൂഷണമല്ല എന്നത് ഓർക്കുക മറിച്ച് ശുശ്രൂഷകർ തങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കി ശുശ്രൂഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മുതിർന്നവർ പിൻമുറക്കാർക്ക് അവരുടെ അവകാശങ്ങളായ ശുശ്രൂഷകൾക്ക് അവസരങ്ങൾ നൽകുകയും തങ്ങളുടെ അവകാശങ്ങളായ ശുശ്രൂഷകൾ മാത്രം നിർവ്വഹിക്കുകയും ചെയ്യുക. തട്ടിപ്പറിച്ചതിന് തിരുസന്നിധിയിൽ താതൻ തരം തിരിച്ച് തിരികെ തരും.

യോവേൽ പ്രവാചകന്റെ പ്രവചനം “ശിശുക്കളുടേയും മുലകുടിക്കുന്നവരുടേയും വായിൽ ബലം നിയമിച്ചിരിക്കുന്നു” എന്നത് പുതിയനിയമത്തിൽ നിവർത്തിയായി. അതിനാൽ ശുശ്രൂഷയിൽ പ്രായത്തിനല്ല പ്രസക്തി എന്നാൽ ഭരണത്തിൽ അല്പം പക്വതയും പ്രായവും പരിചയവും നല്ലത്. വിപ്ലവ പാർട്ടി 21-ാം വയസ്സിൽ സംസ്ഥാന തലസ്ഥാന നഗരിയിൽ മേയറെ ഇരുത്തി വിപ്ലവാത്മക നിയമനം എന്ന് ആക്രോശിക്കുമ്പോൾ. യേശുവിന്റെ ശിഷ്യന്മാരിൽ പത്രോസ് ഒഴികെ ആർക്കും തന്നെ 19 വയസ്സിന് മുകളിൽ പ്രായം ഇല്ലാതിരുന്നു. എന്നാൽ അന്ന് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മുപ്പത് വയസ്സ് പുറംലോകത്തിൽ പ്രവൃത്തിക്കുവാൻ എന്നത് മറക്കരുത്. യേശുവിന് ഇഹലോകവാസത്തിന് മുപ്പത്തിമൂന്നര വർഷം എന്നത് കർത്താവായതിനാൽ അല്ലയോ എന്നുരച്ചാൽ, മഹാനായ അലക്സാണ്ടറും ശങ്കരാചാര്യരും വിവേകാനന്ദനും ഒക്കെ മുപ്പത്തഞ്ചിന് മുൻപേ ഇഹലോകവാസം വെടിഞ്ഞു എന്നത് ചരിത്രം സാക്ഷി. ദൈവം നമ്മെ സഹായിക്കട്ടെ!

പാസ്റ്റർ സിനോജ് ജോർജ് കായംകുളം

ഫോൺ: 9947810001

 

 

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വീട്ടിൽ നിൽക്കാൻ സ്ത്രീയെ ആവശ്യമുണ്ട്
തിരുവല്ലക്കടുത്ത് പുളിക്കീഴിൽ മൂന്നു പേരുള്ള ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ചെയ്യാൻ വിശ്വാസിയായ സഹോദരിയെ ആവശ്യമുണ്ട

Mobile: 94477 43301, 94461 16152


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2407/Apr- 7/ 1/ കത്തോലിക്കാ സഭയിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് വിശ്വാസത്തി ലേക്ക് വന്ന യുവാവ് 37, 170 cm, മാർക്കറ്റിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

PH: 9495920507


2406/Mar -30/ 1/ സിറിയന്‍ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവാവ്. (DOB 2-3-1993, 170cm, B.com, M.com) UAE യില്‍ ജോലിചെയ്യുന്നു. ഇടത്തരം കുടുംബം. ആത്മീയരായ ജോലിയുള്ളതുമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജൃമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. contact 9947857052    Whats app +971 502969338    M4 id – 5072436


2406/Mar – 29/ 1/ Syrian Pentecostal parents invite proposal for their daughter (DOB 06/03/1996, Height 166cm) MSW, NET Qualified, ornaments wearing, working as welfare executive at Kitex Garments Ltd. Seeking proposal from born again, baptized and professionally qualified boys.

Contact & WA No. 8982241952

2405/Mar – 28/ 1/ പെന്തെകോസ്ത് യുവാവ്, ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന കുടുംബം, 31 / 170cm / B.tech / കേരള ഗവൺമെന്റിൽ ഇൻസ്ട്രക്ടർ ജോലി, ആഭരണം ഉപയോഗിക്കും, പാലക്കാട് ജില്ല. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9048086771


2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2403/Mar – 26/ 1/ North Indian Malayalee Missionary parents inviting proposals for their daughter, 27, BSc Nurse, working in U K. Seeking suitable alliance from parents of born again professional boys preferably from North India.

Contact. 9896564557

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2401/Mar – 24/ 1/ സിറിയൻ ക്രിസ്ത്യൻ ബ്രദറൺ യുവതി 33, 163 cm, ദുബായിയിൽ BSc Nurse ആയി ജോലി ചെയ്യുന്നു. വിവാഹമോചിത, ബാധ്യതകൾ ഇല്ല. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട ആത്മീയരായ യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
8921142889, 8075261025 (whatsAap)


2400/Mar – 23/ 1/ ദുബായായിൽ ജോലി ചെയ്യുന്ന കോട്ടയം മണർകാട് സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 29, 168 cm, BA, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന.

94952 12965, +91 94953 94917

2399/Mar – 23/ 1/മുംബൈ  സെറ്റിൽഡ് ആയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് DOB 26/11/1995, 5’9, മിഡിൽ ക്ലാസ്സ്‌, B.Tech  in ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്,  സ്വന്തമായി സെയ്ന്റ് മേരീസ്‌ ഇലെക്ട്രിക്കൽ എഞ്ചിനീയേഴ്‌സ് എന്ന സ്ഥാപനം  നടത്തുന്നു. അനുയോജ്യരായ എഞ്ചിനീയറിംങ്ങോ, മറ്റ് ഡിഗ്രികളോ ഉള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph:8156856406

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)

2396/Mar – 19/ 3/ Parents inviting proposals for a Pentecostal girl raised in Abu Dhabi. She is 24 (1997), 170 cms, perusing final year Bachelor of Pharmacy and active in church. Seeking alliance from God-fearing, spiritually matured,and professionally qualified boys.

Mob: 971504750627.

2395/Mar – 16/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 43, 5, ‘6, ആദ്യവിവാഹം, സാമ്പത്തിക ഭദ്രതയുള്ള കുടുംബം, അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.

PH: 9497886677

2394/Mar – 15/ 3/ Syrian Christian Pentecostal girl, born again and baptized (29/5’4/DOB: 10-09-1992)working in Bangalore as a Senior Engineer after completing her Bachelor’s in Electronic and communication engineering. Proposals invites from Pentecostal boys with professional education and good family backgrounds Working in India or abroad

+91 9544389214,+1224-210 0393

2393/Mar – 14/ 3/ സി .എസ് .ഐ വിശ്വാസത്തിൽ നിന്ന് രക്ഷിക്കപെട്ടു സ്നാനപ്പെട്ടു ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന യുവതി 31, 162 cm കാനഡയിൽ നേഴ്സ് ആയി ജോലി ചെയുന്നു .അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു .ഇപ്പോൾ നാട്ടിൽ ഉണ്ട് . Ornaments wearing

Contact -8848797641, 9446263219

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്ലാച്ചേരി ചീക്കൻപാറ സൂസമ്മ ചാക്കോ (73)യുടെ...

പുനലൂർ: പ്ലാച്ചേരി ചീക്കൻപാറ വീട്ടിൽ സൂസമ്മ ചാക്കോ (ശാന്തമ്മ 73)യുടെ
feature-top

FCRA: സിബിസിഐ സംഘം കേന്ദ്ര ന്യൂനപക്ഷ...

ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന വിവാദ വ്യവസ്ഥകൾ പിൻവലിക്കണം
feature-top

ട്രൈബൽ മിഷൻ പ്രഥമ മിഷണറി പാസ്റ്റര്‍ ഡി....

പെരുമ്പാവൂർ : ട്രൈബൽ മിഷന്റെ പ്രഥമ മിഷണറിയും ഐ.പി.സി പഴന്തോട്ടം
feature-top

AGIFNA ഏരിയാ സമ്മേളനം ഏപ്രിൽ 18 ന്...

ഡാളസ്: എ.ജി സഭകളുടെ സംയുക്ത കൂട്ടായ്മയായ AGIFNA യുടെ ഡാളസ് ഏരിയാ ഫെലോഷിപ്പ്
feature-top

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ...

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത്
feature-top

അന്തർധാരകൾ...

  കേരളം ഇന്ന് നിർണ്ണായമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മുൻകാലങ്ങളെ
feature-top

യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച...

വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഭാഗികമായി അടച്ച ഹോര്‍മൂസ് കടലിടുക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ അത്ഭുതകരം|...

ദൈവത്തിന്റെ അത്ഭുതകരം “മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രി
feature-top

വാളകം പനക്കാമണ്ണിൽ പി.സി. ചെറിയാൻ (അഞ്ചൽ...

വാളകം : പനക്കാമണ്ണിൽ വീട്ടിൽ പി. സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ – 96)