Advertise here

വാഷിംഗ്‌ടൺ: അയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ‌ മകൻ മൊജ്‌തബ ഖമനേയിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിക്കോളാസ് മഡുറോയെ പുറത്താക്കി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസിനെ നിയമിക്കുന്നതിൽ പങ്കാളിയായതുപോലെ ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ താൻ വ്യക്തിപരമായി അംഗീകരിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഒരഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
‘അവർ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ ഒരു ‘ലൈറ്റ് വെയ്റ്റ്’ ആണ്. വെനസ്വേലയിൽ ഡെൽസിയെ നിയമിച്ചതുപോലെ ഇറാനിലെ നിയമനത്തിൽ ഞാൻ പങ്കാളിയാകണം. ഖമനേയിയുടെ നയങ്ങൾ തുടരുന്ന ഒരാളെ നേതാവാക്കുന്നത് അമേരിക്കയെ അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടും’- എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
മൊജ്‌തബ ഖമനേയിയെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി അസംബ്ലി ഒഫ് എക്‌സ്പേർട്ട് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. ഇറാൻ ഇന്റർനാഷണലും ഇസ്രായേലി മാദ്ധ്യമങ്ങളുമാണ് വാർത്ത പുറത്തുവിട്ടത്. ഖമനേയിയുടെ മരണത്തിനു പിന്നാലെ തന്നെ ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്‌തബ ഖമനേയിയുടേത്.
ഇറാന്റെ അധികാരമേഖലകളിൽ നിർണായക സ്വാധീനവും പരിചയവുമുള്ള വ്യക്തിയാണ് മൊജ്‌തബ ഖമനേയി. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിന്റെ (ഐആർ‌ജിസി) ശക്തമായ സമ്മർദത്തിന് വഴങ്ങിയാണ് പുരോഹിത സഭ മൊജ്‌തബയെ തിരഞ്ഞെടുത്തതെന്നുെ പറയപ്പെടുന്നു. സൈന്യവുമായും ഐആർ‌ജിസിയുമായും അടുത്ത ബന്ധം പുലർത്തുന്ന മൊജ്‌തബ വർഷങ്ങളായി അയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന്റെ പ്രവർത്തങ്ങൾ നിയന്ത്രിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി  പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക.  +91 9349500155, 9744294144

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത