ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിയന്ത്രണം ശക്തമാക്കുന്നു. മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബൈയിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ – അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിമാന സര്‍വീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നത്.
ഇറാനില്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ ഉടലെടുത്ത സംഘര്‍ഷ ഭീതിയാണ് നടപടികള്‍ക്ക് പിന്നില്‍. ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെ മേഖലയിലെ മിക്ക രാഷ്ട്രങ്ങളും വ്യോമ പാത അടയ്ക്കുകയും ചെയ്തു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതെന്ന് ദുബായ് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.
സമാനമായ സാഹചര്യം അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമുണ്ട്. ഇവിടെനിന്നുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാമെന്നും സൂചനയുണ്ട്. എമിറേറ്റ്സ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ പ്രമുഖ യു.എ.ഇ എയര്‍ലൈനുകള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. ദൂബൈ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മിസൈലുകള്‍ പ്രതിരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

അതിനിടെ, കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തിന് ടെര്‍മിനല്‍ ഒന്നിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നാണ് വിവരം. സംഭവത്തില്‍ വിമാനത്താവള ജീവനക്കാര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി  പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക.  +91 9349500155, 9744294144

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ