രണ്ട് അക്ഷരശിൽപികൾ 
 മലയാളഭാഷയുടെ വികാസത്തിലും അച്ചടിയുടെ വളർച്ചയിലും കേരളം കടപ്പെട്ടിരിക്കുന്ന രണ്ട് പ്രതിഭകളെ പറ്റിയാണ് ഇവിടെ കുറിക്കുന്നത്.  രണ്ടുപേരും ഭാഷാസേവനം ദൈവിക ശുശ്രൂഷയായി ചെയ്തു എന്നതും ശ്രദ്ധേയമാണ്.
       മലയാള ഭാഷാവ്യാകരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന റവ. ജോർജ് മാത്തൻ (1819-1870) ആംഗ്ലിക്കൻ സഭയുടെ വൈദികനായിരുന്നു.  അദ്ദേഹത്തിൻ്റെ ‘ മലയാണ്മയുടെ വ്യാകരണം’ (1863)  ഒരു മലയാളി രചിച്ച ആദ്യത്തെ മലയാള ഭാഷാവ്യാകരണ ഗ്രന്ഥമാണ്.  ഏ. ആർ. രാജ രാജ വർമ്മയുടെ കേരള പാണിനീയം 1896 ലാണ് പ്രസിദ്ധീകരിക്കുന്നത്.  1859 ൽ ഗുണ്ടർട്ട് മലയാള വ്യാകരണം  പ്രസിദ്ധീകരിച്ചു എങ്കിലും  അതിനുമുമ്പേ  ജോർജ്ജ് മാത്തൻ ഗ്രന്ഥരചന പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട് ആദ്യത്തെ മലയാള വ്യാകരണഗ്രന്ഥമായി മലയാണ്മയുടെ വ്യാകരണമാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.  ആംഗ്ലിക്കൻ സഭയുടെ ആദ്യത്തെ തദ്ദേശീയ വൈദികനായിരുന്നു റവ. ജോർജ് മാത്തൻ. ‘മല്ലപ്പള്ളിലച്ചൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.  അടിമകൾക്കുവേണ്ടി ഒരു പള്ളിക്കൂടവും റവ.ജോർജ് മാത്തൻ നടത്തിയിരുന്നു. അദ്ദേഹം ആരംഭിച്ച ‘വിദ്യാസംഗ്രഹം’  മലയാളത്തിലെ മൂന്നാമത്തെ പത്രമാണ്. സ്വദേശമായ കിടങ്ങന്നൂരിൽ അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് ഒരു അർദ്ധകായപ്രതിമ ഒക്ടോബർ17 ന് അനാച്ഛാദനം ചെയ്തു. മലയാള വ്യാകരണത്തിൻ്റെ പിതാവ് ഒരു വൈദികനായിരുന്നു എന്നത് ക്രൈസ്തവർക്ക് അഭിമാനമാണ്.
      മലയാളം അച്ചടിയുടെ പിതാവാണ് ബെഞ്ചമിൻ ബെയിലി.  ആദ്യത്തെ അച്ചടി യന്ത്രം കേരളത്തിൽ എത്തിച്ചത്  അദ്ദേഹമാണ്.  1821 ഒക്ടോബർ 18ന് ആയിരുന്നു അത്. 1816 ലാണ് ബെയിലി കേരളത്തിൽ എത്തിയത്.
    ചതുരവടിവിൽ ആയിരുന്ന മലയാള അക്ഷരങ്ങൾ  അദ്ദേഹം വട്ടവടിവിൽ രൂപപ്പെടുത്തി.  1842 ൽ സമ്പൂർണ്ണ ബൈബിൾ പ്രസിദ്ധീകരിച്ചു . മലയാളം – ഇംഗ്ലീഷ് ;  ഇംഗ്ലീഷ് – മലയാളം നിഘണ്ടുക്കൾ ആദ്യമായി തയ്യാറാക്കിയതും അദ്ദേഹമാണ്.  തിരുവിതാംകൂറിലെ പ്രഥമ മാസികയായ ‘ജ്ഞാനനിക്ഷേപം’ 1848 ൽ ആരംഭിച്ചു.സി എം എസ് കോളജിൻ്റ പ്രിൻസിപ്പാളും സിഎംഎസ് പ്രസ്സിൻ്റെ സ്ഥാപകനുമായ ബെഞ്ചമിൻ ബെയിലി മലയാളഭാഷയെ പരിപോഷിപ്പിക്കുന്നതിൽ അതുല്യമായ പങ്കാണ് വഹിച്ചത്. കേരളത്തിൽ  അച്ചുകൂടം സ്ഥാപിച്ചതിൻ്റെ ഇരുനൂറാം വർഷമാണിത്.
      ഭാരതീയ ഭാഷകളുടെ സമഗ്രവികസനത്തിന് തദ്ദേശീയരും വിദേശീയരുമായ ക്രൈസ്തവർ കനത്ത സംഭാവനകൾ നൽകി , അച്ചടിക്കും പത്രപ്രവർത്തനത്തിനും തുടക്കം കുറിച്ചു. പക്ഷേ, അത് ഫലപ്രദമായി ഉപയോഗിച്ചതു മറ്റുള്ളവരാണ് .ജോർജ് വെർവർ എഴുതിയതിങ്ങനെ: “ഇന്ത്യയെ പറ്റി മഹാത്മാഗാന്ധിയുടെ അനന്തരവൻ പുറപ്പെടുവിച്ച ഒരു പ്രസ്താവന നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.  ‘മിഷനറിമാർ ഞങ്ങളെ വായിക്കാൻ അഭ്യസിപ്പിച്ചു, വായിക്കാനുള്ള പുസ്തകങ്ങൾ കമ്യൂണിസ്റ്റുകാരാണ് ഞങ്ങൾക്ക് നൽകിയിരിക്കുന്നത്.’  ക്രിസ്തീയ സഭ
ദൂരദൃഷ്ടി ഇല്ലാതെ പ്രവർത്തിച്ചു എന്നല്ലേ ഇത് വെളിപ്പെടുത്തുന്നത്.”
     ഭാഷയുടെയും അച്ചടിയുടെയും  മുന്നേറ്റത്തോടൊപ്പം സഞ്ചരിക്കാൻ ഭാരത ക്രൈസ്തവ മിഷണറി സമൂഹങ്ങൾക്കു കഴിഞ്ഞിട്ടില്ല. എഴുതിയതും പറഞ്ഞതും ഏറിയപങ്കും ക്രൈസ്തവർക്കുവേണ്ടി മാത്രമായി. സർഗ്ഗാത്മകതയില്ലാതെയും ഭാഷാശുദ്ധിയില്ലാതെയും ആണ് അവയൊക്കെ ചെയ്തത്.  ഇന്ന് ഏറ്റവും വികലമായ ഭാഷയും നിലവാരമില്ലാത്ത അച്ചടിയും ക്രൈസ്തവ സഭാപ്രവർത്തകരുടേതാണ് എന്ന് ഓർക്കുമ്പോൾ ദുഃഖിക്കാതെ വയ്യ.  സുവിശേഷ പ്രഭാഷകരും എഴുത്തുകാരും ഉപയോഗിക്കുന്ന ഭാഷ, സഭയക്കുപുറത്ത് ആർക്കെങ്കിലും മനസ്സിലാകുമോ എന്ന് പരിശോധിക്കുന്നത്  നല്ലതാണ്.  വേദപുസ്തകം അല്ലാതെ മറ്റൊന്നും  വായിക്കാത്തതും പഠിക്കാൻ താല്പര്യം ഇല്ലാത്തതും സഭാശുശ്രൂഷകരെ ഭാഷാവൈകല്യമുള്ളവരാക്കുന്നു. വ്യാകരണപ്പിശകും അക്ഷരത്തെറ്റും ഇല്ലാത്ത ക്രൈസ്തവ ഗ്രന്ഥങ്ങൾ ഇന്ന് നന്നേ കുറവാണ്.  സഭാഭാഷയും പദങ്ങ ളും കുറെയൊക്കെ ആവശ്യമാണെങ്കിലും നമ്മെ ചൂഴ്ന്നു നിൽക്കുന്ന സമുദായഭാഷ (community language )യിൽ നിന്നും പുറത്തുവരാൻ നന്നേ പരിശ്രമിക്കേണ്ടിവരും.

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.



ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ