Advertise here

സാബു സാമുവേൽ പാലക്കാട്

തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ.
അപ്പൊ. പ്രവൃത്തികള്‍ 1:1

ലൂക്കോസ് തൻ്റെ രണ്ട് രചനകളും അഭിസംബോധന ചെയ്യുന്നത് തെയോഫിലോസ് എന്ന വ്യക്തിയ്ക്കാണല്ലോ. ആരാണ് തെയോഫിലോസ്? വേദപണ്ഡിതർക്കിടയിൽ അത് സംബന്ധിച്ച് ഏറെ അഭിപ്രായ ഭേദങ്ങൾ ഉണ്ട്. അതെല്ലാം അവർക്ക് തന്നെ വിട്ടുകൊടുക്കാം. എന്നാൽ ആ പേരിൻ്റെ അർത്ഥതലം നമുക്ക് ധ്യാനിക്കാൻ വക നൽകുന്നതാണ്. ദൈവവിശ്വാസം മൂഢാചാരങ്ങളിലും തത്വചിന്തകളുടെ കൂടിപ്പിണച്ചിലുകളിലും കുരുങ്ങിക്കിടന്ന അക്കാലയളവിൽ തെയോഫിലോസ് എന്ന പേരിൽ ഒരാൾ ജീവിച്ചിരുന്നത് അദ്ഭുതകരം തന്നെയാണ്.

എന്താണ് അദ്ഭുതം എന്നല്ലേ? യവനഭാഷയിൽ രണ്ട് പദങ്ങളുടെ സങ്കലനമാണ് ആ പേര്. “തെയൊ ” എന്നാൽ ദൈവം. “ഫിലോ” എന്നാൽ സ്നേഹം. കൂട്ടിവായിക്കുമ്പോൾ ദൈവത്തെ സ്നേഹിക്കുന്നവൻ, ദൈവത്തിൻ്റെ സ്നേഹിതൻ എന്നൊക്കെയാണ് അർത്ഥം.

ഇന്ന് നമ്മുടെ കുഞ്ഞുങ്ങളിൽ ഏറ്റവും അധികം സുലഭമായ പേരാണ് സ്നേഹ. എന്നാൽ “ദൈവസ്നേഹ” എന്ന് അധികമൊന്നും പേരുള്ളതായി അറിവില്ല. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും വ്യക്തികളുടെ പേര് നമ്മൾ ഇന്നും കുഞ്ഞുങ്ങൾക്കിടുന്നുണ്ട്. പക്ഷെ തെയോഫിലോസ് എന്ന അർത്ഥസമ്പുഷ്ടമായ പേര് കുഞ്ഞുങ്ങൾക്ക് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഒരു പക്ഷെ വൈദിക പട്ടം ലഭിച്ച ചിലർ തെയോഫിലോസ് എന്ന സ്ഥാനപ്പേര് എടുക്കുന്നുണ്ടാകും.

മാതാപിതാക്കൾ നമുക്ക് നൽകിയ പേര് അങ്ങനെ തന്നെയിരിക്കട്ടെ. എന്നാലും “തെയൊഫിലോസ്” എന്ന പേരിൻ്റെ അർത്ഥം ജീവിതത്തിൽ, സ്വഭാവത്തിൽ, പെരുമാറ്റത്തിൽ തെളിയിക്കുവാനുള്ള അവസരം നമുക്കുണ്ട്. വ്യക്തമായി പറഞ്ഞാൽ ദൈവത്തെ സ്നേഹിച്ചു കൊണ്ട് ജീവിക്കാൻ നമുക്കാകണം.

അബ്രാഹാമിനെ ദൈവം ഒരിക്കൽ സാക്ഷ്യപ്പെടുത്തിയത് “എൻ്റെ സ്നേഹിതൻ” എന്നാണ്. അബ്രാഹാം ദൈവത്തിൻ്റെ കണ്ണിൽ “തെയോഫിലോസ്” ആയിരുന്നു.

നമ്മുടെ പേര് വേറെയെന്തുമായിക്കൊള്ളട്ടെ. ഇന്ന് മുതൽ നമുക്കും ഒരു “തെയൊഫിലോസ്” ആകാം. ദൈവത്തെ സ്നേഹിക്കുന്നവൻ, ദൈവത്തിൻ്റെ സ്നേഹിതൻ എന്ന് ദൈവത്താലും മനുഷ്യരാലും സാക്ഷ്യം ലഭിച്ചുളള ജീവിതം നയിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത