Advertise here

അജി ഡേവിഡ് വെട്ടിയാർ

സഹോദരന്മാരേ, നിങ്ങൾ കൂടി വരുമ്പോൾ ഓരോരുത്തനു സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മീക വർദ്ധനയ്ക്കായി ഉതകട്ടെ” (1കൊരിന്ത്യർ:14:26).

അപ്പോസ്തലനായ പൗലോസിൻ്റെ കാലത്ത് ഗ്രീസിലെ ഒരു പ്രധാനപ്പെട്ട പട്ടണമായിരുന്നു കൊരിന്ത്. ആഗോള വ്യാപാരത്തിൻ്റെയും, അധാർമ്മികതയുടെയും, വിഗ്രഹാരാധനയുടെയുംകേന്ദ്രം. ഈ സ്ഥലത്ത് പൗലോസ് ദൈവ കൃപയാൽ ഒരു ദൈവ സഭ സ്ഥാപിച്ചു. കൊരിന്ത്യ സഭയിൽ പിന്നീടുണ്ടായ അപചയവും പ്രശ്നങ്ങളും അദ്ദേഹത്തെ വേദനിപ്പിച്ചു. എങ്കിലും പൗലോസ് സഭയെ കൈവിടാതെ നന്നാക്കുവാൻ ശ്രമിക്കുകയാണ് കൊരിന്ത്യർക്കുളള ഒന്നാം ലേഖനത്തിലൂടെ.

സഭയിലെ പലർക്കും കൃപാവരങ്ങളുണ്ട്. എന്നാൽ അതിന്റെ അന്ത:സത്ത മുറുകെ പിടിക്കാതെ കേവലം പ്രഹസനമായി മാത്രം കാണുന്നവരെ വിമർശിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. “സഹോദരന്മാരെ, നിങ്ങൾ കൂടി വരുമ്പോൾ ഓരോരുത്തനു സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മീക വർദ്ധനയ്ക്കായി ഉതകട്ടെ” എന്നു പൗലോസ് പ്രബോധിപ്പിക്കുകയാണിവിടെ.

ആത്മീക വർദ്ധന എന്നത് “കെട്ടിപ്പണിയുക” എന്നാണ് അക്ഷരീകമായി അർത്ഥമാക്കുന്നത്. അതായത് ഒരു വ്യക്തി യേശു ക്രിസ്തുവിൻ്റെ പൂർണ്ണ അളവിൽ ആയിത്തീരുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇത് ഒരു വിശ്വാസിയെ സംബന്ധിച്ച് ഏറ്റവും പ്രോത്സാഹനവുംകൂടിയാണ് (എഫെ:4:13). കെട്ടിപ്പണിയുക എന്ന ദൗത്യം എല്ലാ ക്രിസ്ത്യാനികളുടെയും കർത്തവ്യമാണ്. പരസ്പരം ചെയ്യേണ്ട കടപ്പാടുമാണ് (1 തെസ്സ:5:11). ഒരു വ്യക്തിയും ആത്മീകത്തിൽ പിന്നാക്കം പോകുവാൻ പാടില്ല. ആരും ദൈവ കൃപ വിട്ട് പോകുവാനും ഇടയാകരുത്. നമുക്ക് ലഭിച്ചിരിക്കുന്ന കൃപാവരങ്ങളും പദവികളും സ്വന്തം മഹിമയ്ക്കും കേവലം ഭൗതിക അഭിവൃദ്ധിക്കും വേണ്ടിയുള്ളതല്ല. മറ്റുള്ളവർക്ക് പ്രയോജനകരമാകാനും വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനും വേണ്ടി കർത്താവു കനിഞ്ഞു നല്കിയ ദാനമാണ്. ഒരിക്കല് ആദായ സൂത്രമായോ സ്വന്ത മഹത്വം വര്ധിപ്പിക്കാനോ കൃപാവര ശുശ്രൂഷകളെ ഉപയോഗിക്കരുത്.

. ദൈവ വചനം പിന്നെയും നമ്മെ ഓർപ്പിക്കുന്നത്: കേവലം വാക്കുകളിലോ വാചകക്കസർത്തുകളിലോ മാത്രം ഒതുക്കാവുന്ന ഒന്നല്ല ആത്മീകത, സ്നേഹത്തിൻ്റെ പ്രദർശനംകൂടിയാണ് (1 കൊരി:8:1). ഇനിയും പറയാനുണ്ട്: ശക്തരായ നാം വിശ്വാസത്തിൽ ക്ഷീണിതരായവർക്ക് കൈത്താങ്ങൽ കൊടുക്കുകയും, അർഹിക്കുന്നതരത്തിൽ അവരെ വളർത്തി എടുക്കുകയും വേണം (റോമ:15:1,2). വിശദമായിപ്പറഞ്ഞാൽ ദൈവ വചനവും ആത്മീക ഉപദേശങ്ങളും പഠിപ്പിക്കേണം. ബുദ്ധിമുട്ടുള്ളവരെ സാമ്പത്തികമായി സഹായിക്കണം. ചിന്തിക്കുക! ഇക്കാര്യങ്ങളിൽ നമ്മുടെ ഇടപെടൽ എത്രത്തോളമുണ്ട്. ദൈവ സഭയ്ക്കുള്ളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാൻ പാടില്ല…. പ്രിയരെ! എല്ലാ അർത്ഥത്തിലും ദൈവ സഭയുടെ ആത്മീകവളർച്ചക്ക് ഉതകുന്നതായിരിക്കട്ടെ നമ്മുടെ ജീവിതം. അതിനായി സമർപ്പിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത