തോംസൺ പത്തനാപുരം
അവൻ്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തൻ്റെ ജഡശരീരത്തിൽ തൻ്റെ മരണത്താൽ നിരപ്പിച്ചു. കൊലൊസ്യർ 1:22

ന്ത്യൻ പീനൽകോഡ് 1860-ൽ നടപ്പിൽ വന്നു. 1836-ൽ രൂപംകൊണ്ട ഇന്ത്യൻ ലാ കമ്മിഷനാണ് പീനൽ കോഡിൻ്റെ ഉപജ്ഞാതാക്കൾ. ശിക്ഷാനിയമസംഹിത നടപ്പിൽ വരുന്നതിനുമുമ്പ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെന്നല്ല, ബ്രിട്ടീഷ് ഇന്ത്യയിലെ പ്രസിഡൻസികളിൽ പോലും പരസ്പരവിരുദ്ധമായ ശിക്ഷാനിയമങ്ങളാണ് നിലനിന്നിരുന്നത്.

ബംഗാൾ പ്രസിഡൻസിയിൽ കള്ളസാക്ഷ്യം പറയുന്ന കുറ്റത്തിന് (Perjury) നൽകുന്ന തടവുശിക്ഷയുടെ ഇരട്ടിക്കാലത്തേക്കുള്ള തടവാണ് വ്യാജനിർമ്മാണക്കുറ്റത്തിന് (Forgery) ശിക്ഷയായി നൽകിയിരുന്നത്. നേരെ തിരിച്ചായിരുന്നു ബോംബെ പ്രസിഡൻസിയിൽ. അവിടെ കള്ളസാക്ഷ്യം പറയുന്ന കുറ്റത്തിനുള്ള ശിക്ഷ, വ്യാജനിർമ്മാണക്കുറ്റത്തിനു നൽകുന്ന തടവുശിക്ഷയുടെ ഇരട്ടിക്കാലത്തേക്കുള്ള തടവായിരുന്നു. മദ്രാസ് പ്രസിഡൻസിയിൽ കള്ളസാക്ഷ്യം പറയുന്ന കുറ്റത്തിനും, വ്യാജ നിർമ്മാണ കുറ്റത്തിനും തുല്യശിക്ഷയാണ് നൽകിയിരുന്നത്.

ശിക്ഷാനിയമസംഹിത നിലവിൽവന്നപ്പോൾ അതിനുമുമ്പ് ഇന്ത്യയിലുണ്ടായിരുന്ന ക്രിമിനൽകുറ്റത്തോടു ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും, റെഗുലേഷനകളും റദ്ദാക്കപ്പെട്ടു. ജാതിമതഭേദമില്ലാതെ ഏകീക്യത ക്രിമനൽ നിയമം ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലായി. ഇന്ത്യൻ ശിക്ഷാനിയമസംഹിത മറ്റുപലരാജ്യങ്ങളിലേയും ശിക്ഷാനിയമവ്യവസ്ഥയ്ക്ക് മാത്യകയായിത്തീർന്നിട്ടുണ്ട്.

പൗരാവകാശം, തുല്യത, വിവേചനമില്ലായ്മ തുടങ്ങീ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച മൂന്ന് വിധികളാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം 2018 സെപ്റ്റംബർ മാസത്തിൽ പുറപ്പെടുവിച്ചത്. ഇന്ത്യൻ ശിക്ഷാസംഹിതയിലെ 497-ാം വകുപ്പും, 377ഉം ക്രിമിനൽ നടപടിച്ചട്ടത്തിലെ 198-ാം വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതിയുടെ പ്രഖ്യാപനം.157 വർഷം പഴക്കമുള്ള നിയമമാണ് 495 പേജുള്ള ചരിത്രവിധിയിലൂടെ സുപ്രീംകോടതി മാറ്റിയെഴുതിയത്. ഈ ചരിത്ര വിധിയിലൂടെ നിയമവിരുദ്ധമായിരുന്നവ നിയമവിരുദ്ധമല്ലാതെയായി.

കുറ്റം ചെയ്യുന്നിടത്താണ് നിയമവ്യവസ്ഥയുടെ ആവശ്യം. തെറ്റുകൾ ചെയ്യുവാനുള്ള ത്വര ആദിമമനുഷ്യനായ ആദാമിൽ തുടങ്ങി നമ്മിൽ എല്ലാവരിലും ഉണ്ട്. മാനുഷിക നിയമങ്ങളും ദൈവീക ദൈവവും തമ്മിൽ വ്യത്യാസമുണ്ട്. ദൈവവചനം പറയുന്നു ദൈവത്തോട് അനുസരണക്കേട് കാണിച്ചപ്പോൾ മുതൽ മനുഷ്യൻ പാപിയായി തീർന്നു. ദൈവ തേജസ് നഷ്ടപ്പെട്ട മനുഷ്യൻ കുറ്റകൃത്യങ്ങൾ ചെയ്യുന്നവന്നായിമാറി. അതതു കാലഘട്ടത്തിൽ മാനുഷിക നിയമങ്ങൾ മൂലമായി കുറ്റകൃത്യത്തെ തടയുവാൻ മനുഷ്യൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ പലപ്പോഴും അത് ദൈവവചന മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്ത നിയമങ്ങളാണ്.

ഒരേ കുറ്റകൃത്യത്തിന് പല ശിക്ഷകൾ ഇപ്പോഴും ലോകത്തിൽ മനുഷ്യർ നൽകിക്കൊണ്ടിരിക്കുന്നു. മാത്രമല്ല ഇന്നലെ കുറ്റമായിരുന്നവ ഇന്ന് കുറ്റം അല്ലാതായിമാറുന്നു. എന്നാൽ ദൈവവചനം നൽകുന്നത് ഏകീകൃതമായ നിയമമാണ്. പാപത്തിനു ശിക്ഷ മരണമാണ്. മനുഷ്യകുലത്തിന് പാപത്താൽ സംഭവിച്ച അപജയത്തിൽ നിന്നും അതിൻ്റെ ശിക്ഷയിൽ നിന്നും ക്രിസ്തു നമ്മെ രക്ഷിക്കുന്നു. ക്രൂശിലെ തൻ്റെ മരണത്താൽ അവൻ നമ്മെ കുറ്റമില്ലാത്തവർ ആക്കിത്തീർത്തു. തൻ്റെ മരണത്താൽ നമ്മുടെ കുറ്റത്തിൻ്റെ ശിക്ഷ അവൻ ഏറ്റെടുത്തു. നാമിന്ന് കുറ്റം ഇല്ലാത്തവരായി തീർന്നിരിക്കുന്നു. നമുക്കായി കുറ്റം ഏറ്റെടുത്ത നാഥനായി ജീവിക്കാം

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ