Advertise here

ബിനു വർഗീസ്

സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
എബ്രായർ 12: 1

അത്ലറ്റിക്സ് മത്സരങ്ങളിൽ ഏറ്റം വേഗത്തിലും തെറ്റ്‌ കൂടാതെയും ഓടി തീർക്കാൻ ശ്രമിക്കുന്നത് 100 മീറ്റർ ആണ്. ദൂരം കൂടുംതോറും വേഗം കുറയുകയും ഭാരം കൂടുംപോലെ തോന്നുകയും ചെയ്യും. ഇത് തന്നെയാണ് ക്രിസ്‌തീയ ജീവിതത്തിലും സംഭവിക്കുന്നത്. അതായത് നമ്മൾ ഈ ലോകത്തിൽ പലതും കൂട്ടിവെക്കാൻ ശ്രമിക്കും അങ്ങനെ ഓട്ടത്തിൻ്റെ വേഗം കുറയും അങ്ങനെ ലക്ഷ്യം നഷ്ടപ്പെടാനും സാധ്യത ഉണ്ട്.

ശത്രു നമ്മെ ഏറ്റം കൂടുതൽ വഞ്ചിക്കുന്ന കാര്യമാണ് ആവശ്യത്തിൽ കൂടുതൽ ഈ ലോകത്തിൽ നേടാൻ നമ്മെ മോഹിപ്പിക്കുന്നത്. നമ്മുടെ നിക്ഷേപം സ്വർഗത്തിൽ കരുതുന്നതിന് പകരമായി ലോകത്തിൽ സ്വരുകൂട്ടി ദൈവം എല്ലാം തന്നുവെന്നു നമ്മളെ തെറ്റുധരിപ്പിച്ചു ലോകമോഹങ്ങളിൽ കുരുക്കും. കർത്താവിൻ്റെ കാഹളശബ്‌ദം കേൾക്കാത്തവിധം നമ്മെ തിരക്കിൽ ആക്കി, പറക്കുവാൻ കഴിയാത്ത വിധം ഭാരവും കൂട്ടുന്നു. ദൈവവചനംപറയുന്നു “ശത്രുവിൻ്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. അതെ, നാംകൈവിട്ട് പോയാൽ അയ്യോകഷ്ടം.

പണ്ടൊരിക്കൽ എൻ്റെ വീട്ടിൽ ഒരു ദൈവദാസൻ അന്ത്യകാല സംഭവത്തെപ്പറ്റിയും സ്വർഗ്ഗനരകങ്ങളെപ്പറ്റിയും ക്ലാസ് എടുത്തു. ധാരാളം ആളുകൾ കേൾക്കുവാൻ ഉണ്ടായിരുന്നു. അന്ന് കൂടുതൽ സംശയങ്ങൾ ചോദ്യങ്ങൾ ചോദിച്ചത് പ്രായമുള്ളവരാണ്. യോഗം കഴിഞ്ഞു കൂടിനിന്ന ഒരു ചെറിയ കൂട്ടത്തോട് ദൈവദാസൻ ചോദിച്ചു “എന്ത്കൊണ്ടാണ് പ്രായമുള്ളവർ ഇത്ര താൽപ്പര്യത്തോടെ ചോദ്യങ്ങൾ ചോദിച്ചത്? അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു. “പ്രായമുള്ളവർക്ക് തൻ്റെ നാളുകൾ കുറവാണെന്ന് തിരിച്ചറിവുള്ളത് കൊണ്ട് അവർ ഒത്തിരി ആകാംക്ഷ ഉള്ളവരാണ് ”,

ഇക്കാലത്ത് ആ ഉത്തരത്തിനുപ്രധാന്യം കുറവാണ്, കാരണം മരണം പ്രായം നോക്കാതെയാണ് ക്ഷണിക്കപെടാത്ത അതിഥിയേപ്പോലെ കടന്നുവരുന്നത്. ആയതിനാൽ എപ്പോഴും ഒരുക്കമുള്ളവരായിരിക്കാം. അതുകൊണ്ട് ഈ ലോകത്തിൽ ജീവിപ്പാനുള്ളതല്ലാതെ അധികം കരുതിവെക്കാൻ ബെദ്ധപ്പെടാതെ ഭാരം കുറച്ച്‌ പറക്കുവാനായി ഒരുങ്ങാം. പരിശുദ്ധത്മാവിൽ നിറഞ്ഞു കർത്താവിൻ്റെ വരവിനായി നോക്കി പാർക്കാം.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത