Advertise here

 ഗ്രേസ് തോമസ് കുമ്പനാട്

അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞു അവളോട് കരയേണ്ട എന്ന് പറഞ്ഞു
(ലുക്കോ 7:13).

വേദനിക്കുന്നവരോട് മനസ്സലിയുന്ന കരയുന്ന വരോട് കരുണ കാണിക്കുന്ന തള്ളപ്പെട്ടവരെ ചേർത്തു നിർത്തുന്ന യേശു. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം, മരണത്തിന്മേൽ അധികാരം ഉള്ളവൻ. നമുക്ക് കഴിയില്ല എന്ന് തോന്നുന്ന എല്ലാ മണ്ഡലങ്ങളിലും ആ സാന്നിധ്യമുണ്ട്.

ഇവിടെ പുത്ര നഷ്ടത്തിൽ ഹൃദയം തകർന്നു വേദനിക്കുന്ന ഒരുവളെ കണ്ട യേശുവിൻ്റെ മനസ് അലിയുന്നു. ഭർത്താവ് നഷ്ടപ്പെട്ട ആ സ്ത്രീ തൻ്റെ ഏകജാതനായ മകൻ്റെ മരണത്തിൽ മനം തകർന്ന്‌ അവനെ അടക്കം ചെയ്യാൻ പോകുന്ന ഒരു യാത്ര. അവൾ യേശുവിൻ്റെ അടുക്കലേക്ക് ചെന്നില്ല, പരാതി പറഞ്ഞില്ല. അവളുടെ ദുഃഖത്തിൻ്റെ ആഴം മനസ്സിലാക്കി യേശു അവളുടെ അടുത്തേക്ക് ചെല്ലുന്നു. ഏകാന്തത,പുത്രനഷ്ടം, വൈധവ്യം, ശൂന്യത, വഴിമുട്ടിയ ജീവിതം,അരിഷ്ട ഭാവി എല്ലാം ആ വിലാപയാത്രയിൽ അവൾക്കൊപ്പം ഉണ്ട് ഹൃദയം തകർന്നവളായി മഞ്ചത്തോട് ചേർന്ന് വിങ്ങുന്ന മനസുമായി നടക്കുന്ന ഒരു മാതാവ്. കൂടെയുള്ള പുരുഷാരം അൽപം കഴിയുമ്പോൾ അവളെ വിട്ടു പോകും. എന്നാൽ ആ ശൂന്യതയുടെ ആഴങ്ങളിലേക്ക് അവൾ ഇറങ്ങുന്നതിനു മുൻപേ അവളുടെ നഷ്ടത്തെ മനസ്സിലാക്കി നഷ്ടപ്പെട്ടതിനെ യേശു അവൾക്കു മടക്കി കൊടുക്കുന്നു.

ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. അവൾ കരയുന്നു എന്ന് ഇവിടെ ഒരിടത്തും പറഞ്ഞിട്ടില്ല. പലപ്പോഴും ഏറ്റവും പ്രിയപ്പെട്ടവരുടെ വേർപാടിന് മുൻപിൽ ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയാതെ നിർവികാരതയോടെ ഇരിക്കേണ്ടിവരാറുണ്ട്. കരഞ്ഞാൽ ഒന്ന് ആശ്വസിപ്പിക്കുവാനോ ചേർത്തു നിർത്തുവാനോ അവൾക്ക് ഭർത്താവില്ല. മറ്റു മക്കൾ ഇല്ല. ആ ഹൃദയവേദന ദൂരത്തുനിന്നും മനസ്സിലാക്കിയ യേശു അവളോട് “കരയേണ്ട” എന്ന് പറയുന്നു.

പുറമെ അവൾ കണ്ണീരൊഴുക്കാത്തതുകൊണ്ടും അലമുറയിടാത്തതുകൊണ്ടും ആരും അവളോട് പറയാൻ സാധ്യതയില്ലാത്ത ആ വാക്ക് അവളുടെ ഹൃദയത്തിന് എത്രമാത്രം ആശ്വാസം പകർന്നു കാണും. തുടർന്ന് മരണത്തിൻ്റെയും ജീവൻ്റെയുംമേൽ ഒരുപോലെ അധികാരമുള്ളവൻ ആ മകനെ മരണത്തിൽനിന്നും ഉയർപ്പിച്ച്‌ ആ മാതാവിന് മടക്കി കൊടുക്കുന്നു. അവളുടെ നഷ്ടത്തെ മടക്കി നൽകുന്നു. വിലാപത്തെ നൃത്തമാക്കുന്നു, ശൂന്യതയെ നിറയ്ക്കുന്നു.

ഹൃദയം വേദനകൊണ്ട് പിടയുമ്പോൾ, ഉറ്റവർ ആരും നമ്മുടെ വേദനകൾ മനസ്സിലാക്കാതിരിക്കുമ്പോൾ നമ്മുടെ നെടുവീർപ്പുകൾ ദൂരത്തുനിന്നു ഗ്രഹിക്കുന്നവൻ നമുക്ക് ആശ്വാസദായകനായി കൂടെയുണ്ട്. നമ്മുടെ നഷ്ടത്തിൻ്റെ ആഴം മനസ്സിലാക്കുന്നവൻ, അത് മടക്കി തരുവാൻ അധികാരമുള്ളവൻ, മനസ്സലിയുന്നവൻ, കരയണ്ട എന്ന് പറഞ്ഞ് കണ്ണീരൊപ്പുന്നവൻ നമ്മുടെ കൂടെയുണ്ട്.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത