Advertise here

സാംകുട്ടി ചാക്കോ നിലമ്പൂർ

പത്രോസ് അവനോട് : ഞങ്ങൾ സകലവും വിട്ട് നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്ക് എന്തു കിട്ടും എന്ന് ചോദിച്ചു.
മത്തായി 19:27

സമ്പത്ത് സ്വർഗരാജ്യ പ്രവേശനത്തിന് തടസമായ ഒരു ചെറുപ്പക്കാരൻ്റെ ദുഃഖം കണ്ട് വേദനിച്ച യേശു തൻ്റെ ശിഷ്യന്മാരോട് ഉള്ളം തുറന്ന് സംസാരിക്കുന്ന ഭാഗമാണിത്. ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചി കുഴയിലൂടെ കടക്കുന്നത്ര വിഷമകരമാണ്.
അത്രയും പറഞ്ഞപ്പോഴാണ് പത്രോസിൻ്റെ ചോദ്യം. സകലവും വിട്ടു വന്ന ഞങ്ങൾക്ക് എന്ത് കിട്ടും?

പത്രോസ് അൽപ്പം മുൻപ് ദു:ഖിച്ച് മടങ്ങിയ ധനിക യുവാവുമായി തന്നെയൊന്ന് താരതമ്യപ്പെടുത്തി നടത്തിയ അവകാശവാദമാണിത്. ഞാൻ പടക് ഉപേക്ഷിച്ചു, വല ഉപേക്ഷിച്ചു, മീൻ ബിസിനസ് വിട്ടു…

സത്യത്തിൽ പത്രോസിൻ്റെ ഈ അവകാശവാദമൊന്നും ശരിയല്ലായിരുന്നു. അവൻ യേശുവിനെ അനുഗമിക്കാൻ പോരുമ്പോൾ തൻ്റെ പടകും വലയും ഏത് നിമിഷവും തിരിച്ചെടുക്കത്തക്കവിധം സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമായിരിക്കാം അവൻ ശിഷ്യനായത്. വീണ്ടും ഇടക്കിടെ വീട്ടിൽ പോയി പടകും വലയും സുരക്ഷിതമാണന്ന് ഉറപ്പാക്കിയും കാണും. അതുകൊണ്ടാണല്ലോ യേശുവിൻ്റെ ക്രൂശീകരണ ശേഷം സഹ ശിഷ്യന്മാരെയും വിളിച്ച് മീൻപിടിക്കാൻ പത്രോസ് ഇറങ്ങിത്തിരിച്ചത്.

നാമും ഉപേക്ഷിച്ചെന്ന് പറയുന്ന പലതും യഥാർത്ഥത്തിൽ ഏതെങ്കിലും അവസരങ്ങളിൽ തിരിച്ചെടുക്കാനായി സൂക്ഷിച്ച് വച്ചിട്ടുണ്ടോ? പക, പിണക്കം, ചില ഇഷ്ടങ്ങൾ, താൽപ്പര്യങ്ങൾ അങ്ങനെ എന്തുമാകാം. സ്വയപരിശോധന നടത്തുവാൻ തയ്യാറാണോ?

നമ്മുടെ അവകാശവാദങ്ങൾ പൊള്ളയായവയാണങ്കിൽ ഒരിക്കൽ അത് വെളിപ്പെടും.
പത്രോസ് രാത്രി മുഴുവൻ അധ്വാനിച്ച് ഒന്നും കിട്ടാതെ നിരാശയോടെ വന്ന് ഒടുവിൽ കരയിൽ നിന്നവൻ്റെ വാക്കു കേട്ട് വല വീശി. വൻ മിൻ കൂട്ടം കിട്ടി. ആ നിമിഷം പത്രോസ് കർത്താവിനെ തിരിച്ചറിഞ്ഞു. അവിടെ ഒരു മുക്കുവനും ചെയ്യാത്ത പ്രവർത്തി പത്രോസ് ചെയ്തു. മീൻ നിറഞ്ഞ പടക് ഉപേക്ഷിച്ച് ഉടുവസ്ത്രം പോലും ഇല്ലാതെ അവൻ യേശുവിനരികിലേക്കെത്തി. സത്യത്തിൽ ആ സമയത്തല്ലേ പത്രോസ് എല്ലാം ഉപേക്ഷിച്ചത്.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത