സാബു സാമുവേൽ

സുഖം ബാധിച്ചാൽ എന്താണ് ചെയ്യേണ്ടത്? ഉത്തരം വളരെ ലളിതം. എത്രയും പെട്ടെന്ന് ചികിത്സ തേടുക. എത്രയും നേരത്തെയാകാമോ അത്രയും നല്ലത്. ഇതാണ് സമൂഹത്തിലെ പൊതു ധാരണ. നിരവധി ചികിത്സാ രീതികളും നമ്മുടെയിടയിൽ നിലവിലുണ്ടല്ലോ.

എന്നാൽ മറ്റൊരു വിഭാഗത്തെ ചൂണ്ടിക്കാണിക്കാം. രോഗമില്ലെങ്കിലും ആരോഗ്യമില്ലാത്ത കുറേയാളുകൾ. പ്രത്യേകിച്ച് അസുഖങ്ങളില്ലെങ്കിലും വേണ്ടത്ര ആരോഗ്യമില്ലാത്ത അനേകരുണ്ട്. അങ്ങനെയുള്ളവർ എന്ത് ചെയ്യും? മെഡിക്കൽ ഷോപ്പിൽ ചെന്ന് ആരോഗ്യത്തിന് ഗുളിക വാങ്ങിക്കുവാൻ പറ്റുമോ? അങ്ങനെ ചെന്ന് ചോദിച്ചാൽ വിശപ്പുണ്ടാകാനും വിളർച്ച മാറാനും എന്തെങ്കിലും തന്നുവിടും. അത്ര തന്നെ.

എന്താണ് ആരോഗ്യം? ലോകാരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ച് ആരോഗ്യമെന്നത് മാനസികവും ശാരീരികവുമായ സമ്പൂർണ്ണ ക്ഷേമാവസ്ഥയാണ്. ഇത് നൂറു ശതമാനവും ഉള്ളവർ സമൂഹത്തിൽ കുറവാണ്. ശാരീരികമായി ക്ഷേമാവസ്ഥയാണെങ്കിൽ മാനസികമായി ആയിരിക്കണമെന്നില്ല. തിരിച്ചും. രണ്ടും ഒരു പോലെ ചേർന്ന് വരിക അത്രയെളുപ്പമല്ല.

ആരോഗ്യത്തിനെന്ത് ചെയ്യണമെന്ന് നെറ്റിൽ ഒന്ന് പരതിയാൽ നൂറുകണക്കിന് ഉപദേശങ്ങൾ കിട്ടും. പോസിറ്റീവായി ചിന്തിക്കണം, പച്ചക്കറി നന്നായി കഴിക്കണം, 3 ലിറ്റർ വെളളം കുടിക്കണം, സ്ഥിരമായി വ്യായാമം ചെയ്യണം, നന്നായി ഉറങ്ങണം….. അങ്ങനെ പലതും. ഈ നിർദ്ദേശങ്ങളൊക്കെ പാലിച്ചാൽ ആരോഗ്യമുണ്ടാകുമോ? അതിനെക്കാൾ പ്രധാനം ഇതൊക്കെ കൃത്യമായി പാലിക്കാൻ കഴിയുമോ എന്നതാണ്.

എന്നാണ് വേദപുസ്തകം ആരോഗ്യത്തെക്കുറിച്ച് പറയുന്നതെന്ന് നോക്കാം. “ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിൻ്റെയും സത്യത്തിൻ്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.
(യിരെമ്യാവു 33:6) രോഗശാന്തി മാത്രമല്ല ആരോഗ്യവും ദൈവത്തിൻ്റെ ദാനമാണ്.

വീട്ടിലുണ്ടാക്കുന്ന വിഷമില്ലാത്ത പച്ചക്കറികൾ മാത്രം കഴിച്ചിട്ടും കിണറ്റിലെ വെളളം ഫിൽട്ടർ ചെയ്ത് കുടിച്ചിട്ടും ആരോഗ്യമില്ലാത്ത ധാരാളം ആളുകളുണ്ട്. ഇതൊന്നും ചെയ്യാതെയും ആരോഗ്യത്തോടെ ഇരിക്കുന്നവരെയും നാം കാണുന്നുണ്ട്. അതെ, ആരോഗ്യം ദൈവത്തിൻ്റെ ദാനമാണ്. ജീവിത സൗകര്യങ്ങൾ കൊണ്ടോ മനുഷ്യ പ്രയത്നങ്ങൾ കൊണ്ടോ മാത്രം സംഭവിക്കുന്നതല്ല. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബങ്ങളിലെ ഞെരുങ്ങിയ സാഹചര്യങ്ങളിൽ വളർന്നിട്ടും കായിക മത്സര ഇനങ്ങളിൽ വിശ്വജേതാക്കളായ എത്രയോ വ്യക്തികളുടെ ചരിത്രം നമുക്കറിയാം. പണവും വിജയവും ജീവിത സൗകര്യങ്ങളും ഉണ്ടായത് കൊണ്ടല്ല അവർക്ക് ആരോഗ്യമുണ്ടായത്. ആരോഗ്യമുണ്ടായത് കൊണ്ടാണ് ഇതെല്ലാം അവർക്ക് ലഭ്യമായത്.

പ്രിയപ്പെട്ടവരെ, ഈ ഭൂമിയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ദാനം ആരോഗ്യമാണെന്ന് തിരിച്ചറിയുക. അത് ദൈവത്തിൽ നിന്നുമാണ് ലഭ്യമാകുന്നത്.

നിങ്ങൾക്ക് നല്ല ആരോഗ്യമുണ്ടോ? ദൈവത്തിന് ഇന്ന് പ്രഭാതത്തിൽ അതിന്നായ് ഏറെ നന്ദി പറയുക. ആരോഗ്യത്തിൽ കുറവാണോ? ഈ പ്രഭാതത്തിൽ തന്നെ പ്രാർത്ഥിക്കുക – ദൈവമേ, അങ്ങയുടെ ഈ മഹത്തായ ദാനത്തെ എനിക്ക് നൽകണമേ!

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ