Advertise here
തോംസൺ പത്തനാപുരം
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകല നന്മകളിലുംവച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണഹൃദയത്തിലും പൂർണമനസ്സിലും ബോധ്യമായിരിക്കുന്നു; സകലവും നിങ്ങൾക്ക് സംഭവിച്ചു; ഒന്നിനും വീഴ്ച വന്നിട്ടില്ല.
യോശുവ 23:14
ക്രി.മു. 336-ൽ ഫിലിപ്പിൻ്റെ മരണശേഷം, പേർഷ്യയെ കീഴടക്കുകയെന്ന തൻ്റെ പിതാവിൻ്റെ ദർശനം നിറവേറ്റുന്നതിനായി ഏഷ്യാമൈനറിലേക്ക് കടക്കുന്നതിന് മുമ്പ്, സൈന്യത്തിൻ്റെ പിന്തുണ നേടേണ്ടതുണ്ടെന്ന് അലക്സാണ്ടർ തൻ്റെ ഇരുപതാമത്തെ വയസ്സിൽ മനസ്സിലാക്കി. സൈനികരിൽ പലരും യുദ്ധം മടുത്തു ക്ഷീണിതരായിരുന്നു. ഫിലിപ്പിൻ്റെ മരണത്തോടെ യുദ്ധത്തിൻ്റെ സാധ്യത അവസാനിച്ചു എന്നാണ് അവർ കരുതിയത്. അലക്സാണ്ടർ ഓരോരുത്തർക്കും മഹത്വവും സമ്പത്തും വാഗ്ദാനം ചെയ്തു. അവർ അവൻ്റെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിച്ചു.
ക്രി.മു. 323 ജൂൺ 10-ന് മഹാനായ അലക്സാണ്ടർ മരിച്ചു. മരണ വാർത്ത കേട്ട് മാസിഡോണിയക്കാർ കരഞ്ഞുകൊണ്ട് തെരുവുകളിലൂടെ ഓടി. പേർഷ്യക്കാർ അവരുടെ ആചാരമനുസരിച്ച് തല മൊട്ടയടിച്ചു. ഡാരിയസിൻ്റെ അമ്മ സ്വയം പട്ടിണി കിടന്നു. തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള ആരുമില്ലാതെ, കമാൻഡർ പെർഡിക്കസ് രാജാവിൻ്റെ ശരീരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് പതിറ്റാണ്ടുകളുടെ സംഘട്ടനത്തിലേക്ക് അലക്സാണ്ടറിൻ്റെ വിശാലമായ സാമ്രാജ്യം നിപതിച്ചു. സാമ്രാജ്യം കമാൻഡർമാർക്കിടയിൽ വിഭജിക്കപ്പെട്ടു.
നല്ല അച്ചടക്കമുള്ള സൈന്യത്തെ ശത്രുക്കളുടെ ഭൂപ്രദേശത്തിലൂടെ വിജയത്തിലേക്ക് നയിച്ച അദ്ദേഹം വളരെ മികച്ച കമാൻഡറായിരുന്നുവെന്ന് ചരിത്രം സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തെ മഹാനായ അലക്സാണ്ടറായി കാണാത്തവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അലക്സാണ്ടർ ഒരു കൂട്ട കൊലപാതകിയാണ്, ഗ്രീക്കുകാരുടെയും മാസിഡോണിയക്കാരുടെയും പേർഷ്യക്കാരുടെയും എണ്ണമറ്റ മരണങ്ങൾക്ക് ഉത്തരവാദിയാണ്.
മഹാനായ അലക്സാണ്ടറിന് താൻ സൈനികർക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനോ, യുദ്ധ വിജയങ്ങളുടെ നേട്ടങ്ങൾ സ്വന്തം ജീവിതത്തിൽ പോലും അനുഭവിക്കുവാനോ സാധിച്ചില്ല. തൻ്റെ രാജ്യവും ലോകം കീഴടക്കിയ സൈന്യവും പരസ്പരം പോരടിച്ച് നശിച്ചത് പിൽക്കാല ചരിത്രം.
വിജയിയായ ഒരു യോദ്ധാവിവിനെ നാം വേദ പുസ്തകത്തിൽ കാണുന്നുണ്ട്. കീഴടക്കിയ ദേശം വിഭജിച്ചു നൽകിയ യോശുവ. ദൈവവചനം പറയുന്നു യഹോവ നൽകിയ വാഗ്ദാനങ്ങൾ “യഹോവ രക്ഷ” എന്ന് അർത്ഥമുള്ള യോശുവയിൽ കൂടെ അവൻ പൂർത്തീകരിച്ചു.
ലോകം പിടിച്ചടക്കാനുള്ള ഓട്ടത്തിനിടയിൽ അലക്സാണ്ടർ വീണുപോയി. വീഴ്ച വരുത്താത്തവനായ ഒരുനായകനാണ് ക്രിസ്തുവിശ്വാസിക്കുള്ളത്. അവൻ നമ്മെ ഇന്നും വിജയത്തിലേക്ക് നയിക്കുന്നു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത