Advertise here

ഗ്രേസ് തോമസ് കുമ്പനാട് 
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു (ഫിലി.4.13).

ആർക്കാണ് ശക്തി ആവശ്യമായിരിക്കുന്നത്?. ബലഹീനർക്ക്, ക്ഷീണിതർക്ക്, വീണുപോയവർക്ക്, അധികാരം കുറഞ്ഞവർക്ക് ഒക്കെ ശക്തി ആവശ്യമാണ്. ഒരുകാലത്ത് അധികാരവും, അറിവും,സമ്പത്തും ഒക്കെകൊണ്ട് അതിശക്തനായിരുന്ന പൗലോസ് ശരീരത്തിൽ ശൂലം വന്നപ്പോൾ (ഒരു പക്ഷെ അത് അവൻ്റെ ശക്തി ക്ഷയിപ്പിക്കുന്ന രോഗമായിരിക്കാം) ഉരുവിട്ട വാക്കുകളാണിത്. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു

തനിക്ക് ബലഹീനതകൾ ഉള്ളപ്പോഴും തൻ്റെ മേൽ വ്യാപരിച്ചിരുന്ന ശക്തിയുടെ അളവറ്റ വലിപ്പം അദ്ദേഹത്തെ ശക്തിപ്പെടുത്തികൊണ്ടിരുന്നു ശാരീരിക രോഗത്തിൽ വിടുതലിനായി പ്രാർത്ഥിച്ചപ്പോൾ കിട്ടിയ മറുപടി എൻ്റെ കൃപ നിനക്ക് മതി എൻ്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു എന്നാണ്. ക്രിസ്തു തൻ്റെമേൽ പകർന്ന ശക്തിയിൽ തൻ്റെ എല്ലാ ബലഹീനതകളും ബുദ്ധിമുട്ടുകളും തനിക്ക് സഹിപ്പാൻ കഴിഞ്ഞു.

ശാരീരികവും മാനസികവും ആത്മീയവുമായ ഏത് ബലഹീനതകളിലും വിശ്വാസത്താൽ ശക്തി പ്രാപിക്കുവാൻ കഴിയും. മാനുഷികശക്തിയുടെ വലിപ്പത്തിലോ സൈന്യ ബഹുത്വത്തിലോ അല്ല നമ്മുടെ വിജയം. പിന്നെയോ ദൈവാത്മാവിൻ്റെ അത്യന്ത ശക്തിയിലാണ്. ” സൈന്യത്താൽ അല്ല ശക്തിയാലും അല്ല എൻ്റെ ആത്മാവിനാൽ അത്രേ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു”. (സെഖ 4.6) തകർന്ന ജീവിതങ്ങൾ പണിയപെടുവാൻ ഉടഞ്ഞ ബന്ധങ്ങൾ പുതുക്കപെടാൻ എല്ലാം ദൈവശക്തി വ്യാപാരിക്കപെടുന്നു. ആകയാൽ ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മനൽവരങ്ങൾ ദിനംതോറും പ്രാപിപ്പാൻ നാം ഉത്സാഹിക്കേണം.

ശിംശോൻ്റെ ശക്തിയുടെ രഹസ്യം ഫെലിസ്ത്യർ ദലീലയിൽ കൂടി മനസ്സിലാക്കി. ശത്രുക്കൾ അദ്ദേഹത്തെ ഒതുക്കി. എന്നാൽ നമ്മുടെ ശക്തിയുടെ രഹസ്യം ദൈവവുമായുള്ള ദൃഡ ബന്ധം ആണ് എന്ന് നമുക്ക് പറയുവാൻ കഴിയണം. ആ ദൈവീക ബന്ധത്തിൽനിന്നും മാറിപ്പോയാൽ ശിംശോൻ്റെ കാര്യത്തിലെന്നപോലെ നമ്മുടെയും ശക്തി ക്ഷയിക്കും.

” യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” അങ്ങനെയുള്ളവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. ഓടുമ്പോൾ തളർന്നു പോവുകയില്ല.നടക്കുമ്പോൾ ക്ഷീണിച്ചു പോകുകയുമില്ല.യാക്കോബിൻ വല്ലഭൻ്റെ ഭൂജം താങ്ങി ബലപ്പെടുത്തുന്നതാണ്.

ദൈവവചനം വായിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും അനുസരിക്കുന്നതിനാലും നമുക്ക് ദൈവ ശക്തി ലഭിക്കുന്നു. “അവൻ്റെ വചനം അനുഷ്ഠിക്കുന്നവർ ശക്തിയുള്ളവർ തന്നെ” എന്ന് യോവേൽ പ്രവചനത്തിൽ പറയുന്നു. ആകയാൽ ബലഹീനതയിൽ നമ്മെ ശക്തീകരിക്കുന്ന ദൈവശക്തി നമ്മിൽ നിറയട്ടെ. അങ്ങനെ പാപത്തിൻ മേൽ ശത്രുവിൻമേൽ നമുക്ക് വിജയം പ്രാപിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത