ടൈറ്റസ് ജോൺസൻ

അവനെ വെച്ച ഇടം മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു -മർക്കോസ് 15:47.

മാനതകൾ ഏറെയുള്ളതിനാൽ, മത്തായി, മർക്കോസ്, ലൂക്കോസ്, എന്നീ സുവിശേഷങ്ങളെ ചേർത്ത് സമവീക്ഷണ സുവിശേഷങ്ങൾ (synoptic gospels) എന്ന് വിളിക്കുന്നു. യേശുവിൻ്റെ ക്രൂശീകരണ സമയത്തും കല്ലറയ്ക്കലും പിന്തുടരുന്ന ചില സ്ത്രീകളെപ്പറ്റി ഇവയിൽ പരാമർശിക്കുന്നു.

ഗലീലയിൽ യേശുവിനെ അനുഗമിച്ചും ശുശ്രൂഷിച്ചും യേശുവിൻ്റെസംഘത്തിൽ തുടർന്നവരാണവർ; ആ അനുധാവനം അന്നത്തെ വൈതരണികളെല്ലാം മറികടന്നു ഗലീലയിൽനിന്നും യെരുശലേമിലേക്കും തുടർന്നു (ഏകദേശം 150 കി.മീ.). അവരുടെ ഹൃദയം എല്ലാത്തിനും മീതെ സ്നേഹനിബിഡം ആയിരുന്നു. അതാണ് അവരെ ക്രൂശിൻ്റെ ചുവട്ടിലും കല്ലറയ്ക്കലുമെല്ലാം ഭയം കൂടാതെ നിർത്തിയത്.

എന്നാൽ ഇന്നത്തെ ധ്യാനഭാഗം വിരൽചൂണ്ടുന്നത് മരണംകൊണ്ടും കല്ലറകൊണ്ടും അവസാനിക്കാത്ത ഒരു ശിഷ്യത്വത്തിലേക്കാണ്. അതുകൊണ്ടാകാം യേശു ഉയർപ്പിൻ്റെ പ്രത്യക്ഷത അവർക്കുതന്നെ ആദ്യം നൽകിയത്. യേശുവിൻ്റെ അടക്കസമയത്ത് അവർ അരിമത്യ ജോസേഫിനോടും നിക്കോദിമോസിനോടും ചേർന്നുനിന്നു. യേശുവിനെ കല്ലറയിൽ വെച്ച ഇടം മാത്രമല്ല, വെച്ചവിധവും അവർ നോക്കിക്കണ്ടു (looking on to see NASB).

നോക്കുന്നവർ, കാണുന്നവർ ഇവരിൽനിന്നും വ്യത്യസ്തരാണ് ‘നോക്കിക്കാണുന്നവർ.’ അതിൻ്റെ പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ട്. പിറ്റേന്ന് ശബ്ബത്ത് ദിവസം ആകയാൽ, അവർ അന്ന് സ്വസ്ഥരായിരുന്നു. അവർ ഗലീലയിലേക്ക് മടങ്ങാതെ യെരുശലേമിൽ തുടർന്നു. അവരുടെ തീരുമാനം വലുതായിരുന്നു. മൂന്നാം ദിവസം യേശുവിൻ്റെ മൃതശരീരത്തിൽ സുഗന്ധവർഗ്ഗം പൂശണം -അതായിരുന്നു അവരുടെ ലക്ഷ്യം.

നിക്കോദിമോസ് ഏകദേശം 100 റാത്തൽ മൂറും അകിലുംകൊണ്ടുള്ള ഒരു കൂട്ട് സുഗന്ധവർഗ്ഗം കൊണ്ടുവന്ന് അതും ചേർത്ത് അടക്കസമയത്ത് യേശുവിൻ്റെ ശരീരം ശീലയിൽ പൊതിയുന്നത് അവർ കണ്ടതാണ്. എന്നാൽ അതൊന്നും അവരുടെ ലക്ഷ്യത്തെ സ്വാധീനിച്ചില്ല! യഹൂദപരിഷകൾ യേശുവിന് നൽകിയത് നീച മരണമാണെന്ന് അവർക്കറിയാം. കൂടാതെ, പ്രഭാതത്തിൽ ഇരുട്ടോടെ ഒരു കല്ലറയ്ക്കൽ പോകുന്നത് പന്തിയല്ലെന്നും അവർക്ക് ബോധ്യമുണ്ട്. എന്നാൽ അവർ ലക്ഷ്യസാധൂകരണത്തിന് വില നൽകി. അത് അവരുടെ വില വർദ്ധിപ്പിച്ചു. യേശുവിൻ്റെ പുനരുത്ഥാനത്തിന് അവർ പ്രഥമ സാക്ഷികൾ ആയി. അതേ…അവർ നോക്കിക്കണ്ടു ചെയ്തു!
ആരും പ്രേരിപ്പിക്കാതെ നോക്കിക്കണ്ട് കർത്താവിനായി എന്തെങ്കിലും ചെയ്യാൻ ഇതുവരെ സാധിച്ചിട്ടുണ്ടോ?

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ