Advertise here

തോംസൺ പത്തനാപുരം

യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; സങ്കീര്‍ത്തനങ്ങള്‍ 116:6

നിങ്ങൾ എപ്പോഴെങ്കിലും ഒരു സ്വിച്ച് “ഓൺ” ചെയ്തിട്ടുണ്ടെങ്കിൽ, മൈക്കൽ ഫാരഡെയോട് കടപ്പാടുള്ളവരാണ്. കാരണം എല്ലാ മുൻവിധിയെയും പ്രതിബന്ധങ്ങളെയും മറികടന്ന്, ഒരു പാവപ്പെട്ട ഇരുമ്പു പണിക്കാരൻ്റെ മകൻ ബ്രിട്ടനിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനാകുന്നു. പല തരത്തിൽ, അദ്ദേഹം ആധുനികതയുടെ പിതാവാണ്. ആദ്യത്തെ ഇലക്ട്രിക് ജനറേറ്ററിനൊപ്പം ആദ്യത്തെ ഇലക്ട്രിക് മോട്ടോറും നിർമ്മിച്ചു. അദ്ദേഹത്തിൻറെ കണ്ടുപിടിത്തം അതിൽ മാത്രം ഒതുങ്ങിയില്ല. റബ്ബർ ബലൂൺ കണ്ടുപിടിച്ചു, ഇന്നത്തെ ശീതീകരണ സാങ്കേതികവിദ്യയ്ക്ക് അടിത്തറയിട്ടു, വൈദ്യുതകാന്തികതയുടെ നിഗൂഡമായ ലോകത്തെ പ്രകാശിപ്പിക്കാൻ സഹായിച്ചു.

1824 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ പ്രസിഡണ്ട് ആകാൻ വിസമ്മതിച്ചു.1832 ജൂണിൽ ഓക്സ്ഫോർഡ് സർവകലാശാല ഫാരഡേയ്ക്ക് ഓണററി ഡോക്ടർ ഓഫ് സിവിൽ ലോ ബിരുദം നൽകി. 1833 ൽ റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ആദ്യത്തെ ഫുള്ളേറിയൻ കെമിസ്ട്രി പ്രൊഫസറായി.

മിക്ക ദരിദ്രരായ കുട്ടികളെയും പോലെ, അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതിനാൽ, ഫാരഡെയുടെ ഗണിത കഴിവുകൾ വളരെയധികം കുറവായിരുന്നു. ദൃശ്യപ്രകാശം വൈദ്യുതകാന്തിക വികിരണത്തിൻ്റെ ഒരു രൂപമാണെന്ന് 1846 ൽ അദ്ദേഹം ധൈര്യത്തോടെ നിർദ്ദേശിച്ചു. എന്നാൽ ഗണിതശാസ്ത്രത്തിൽ അദ്ദേഹത്തിന് ആശയം വിവരിക്കുവാൻ കഴിയാത്തതിനാൽ, സഹപ്രവർത്തകർ അത് അവഗണിച്ചു. ഫാരഡെയുടെ സിദ്ധാന്തത്തെ സ്കോട്ടിഷ് ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയ ജെയിംസ് ക്ലർക്ക് മാക്സ്വെൽ (1831-1879) പതിനെട്ട് വർഷങ്ങൾക്ക് ശേഷം തന്ത്രപ്രധാനമായ സമവാക്യങ്ങൾ ഉപയോഗിച്ച് തെളിയിച്ചു.

തൻ്റെ ജീവിതകാലത്ത്, ശാസ്ത്രത്തിനുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനുള്ള അംഗീകാരമായി അദ്ദേഹത്തിന് നൈറ്റ്ഹുഡ് (ബ്രിട്ടീഷ് അവാർഡ്) വാഗ്ദാനം ചെയ്യപ്പെട്ടു, അത് മതപരമായ കാരണങ്ങളാൽ നിരാകരിച്ചു, സമ്പത്ത് സ്വരൂപിക്കുകയും ലൗകിക സ്ഥാനമാനങ്ങൾ നേടുകയും ചെയ്യുന്നത് ബൈബിളിന് വിരുദ്ധമാണെന്ന് വിശ്വസിക്കുകയും, “ജീവിതാവസാനം വരെ ‘മൈക്കിൾ ഫാരഡെ’ ആയി മാത്രം തുടരുവാൻ ആഗ്രഹിക്കുന്നു” എന്ന് പ്രസ്താവിക്കുകയും ചെയ്തു.

വിശുദ്ധ വേദപുസ്തകം പറയുന്നു അവൻ അൽപബുദ്ധികളെ അഥവാ എളിമയുള്ളവരെ പാലിക്കുന്നു. ഒരിക്കലും ഉന്നത വിദ്യാഭ്യാസം നേടുവാൻ കഴിയാത്ത സാഹചര്യത്തിൽ ജനിച്ചു വളർത്തപ്പെട്ട ഒരു സാധാരണ മനുഷ്യന് തൻ്റെ സൃഷ്ടിയിൽ മറഞ്ഞുകിടക്കുന്ന ശാസ്ത്രസത്യങ്ങളെ തിരിച്ചറിഞ്ഞ് വിവരിക്കുവാനും ലോകം മുഴുവൻ അറിയുന്ന ശാസ്ത്രജ്ഞൻ ആക്കി മാറ്റുവാനും ദൈവത്തിന് കഴിഞ്ഞു. എന്നാൽ അതിലൊന്നും താൻ അഹംങ്കരിച്ചില്ല.

ഫാരഡേയും പരിമിതികളുള്ള വന്നായിരുന്നു. ദൈവവചന ജ്ഞാനം ലോകപ്രകാരമുള്ള അംഗീകാരത്തെ മാറ്റി വയ്ക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ദൈവം അംഗീകരിക്കുന്നവരാണ് പരിപാലിക്കപ്പെടുന്നത് എന്ന യാഥാർത്ഥ്യം അദ്ദേഹം ഒരുപക്ഷേ തിരിച്ചറിഞ്ഞിരിക്കണം.

നമുക്കും ദാവീദിനെ പോലെ അവന്റെ സന്നിധിയിൽ എളിമപ്പെടാം. ദൃശ്യമായ ലോകവും അതിലെ കണ്ടുപിടുത്തങ്ങളും ഈ ലോകത്തിലെ ജ്ഞാനവും ശാശ്വതമല്ല. നമ്മെ പരിപാലിക്കുന്നവന് മാത്രമേ നമ്മുടെ അജ്ഞത മാറ്റി സ്വർഗ്ഗീയ ജ്ഞാനം നൽകുവാൻ കഴിയു. അജ്ഞനെ ജ്ഞാനിയാക്കുന്ന ദൈവത്തിൽ ആശ്രയിക്കാം

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത