Advertise here

 തോംസൺ പത്തനാപുരം

യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു;
സങ്കീര്‍ത്തനങ്ങള്‍ 146:9

ചില പതിറ്റാണ്ടുകൾ മുൻപുവരെ ഒരു രാജയത്തിന് അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധയും പ്രശംസയും കിട്ടിയിരുന്നത് സൈന്യശക്തിയുടെയും സാമ്പത്തിക മികവിൻ്റെയുമൊക്കെ അടിസ്ഥാനത്തിലായിരുന്നു. ഇന്നും അതിനൊക്കെ പ്രാധാന്യം ഉണ്ട്. എങ്കിലും ഇന്നിപ്പോൾ രാജ്യങ്ങൾ വിലയിരുത്തപ്പെടുന്നത് തങ്ങളുടെ പൗരന്മാർക്ക് മനുഷ്യാവകാശങ്ങൾ, ലിംഗസമത്വം, മതസ്വാതന്ത്ര്യം, വ്യെക്തിസ്വാതന്ത്ര്യം, തുടങ്ങി നിരവധി മൂല്യങ്ങൾക്ക് എത്രമാത്രം പ്രാധാന്യം കല്പിക്കപ്പെടുന്നു എന്നതിൻ്റെകൂടെ അടിസ്ഥാനത്തിലാണ്.

“വാസ്തവത്തിൽ, ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ അമേരിക്കയിലെയും ഇന്ത്യയിലെയും നേതാക്കൾ അവരുടെ ജനകീയ അജണ്ടകൾ പിന്തുടരുമ്പോൾ സ്ഥാപന സുരക്ഷയെ തകർക്കാനും വിമർശകരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ അവഗണിക്കാനും കൂടുതൽ സന്നദ്ധരാണ്,” ഫ്രീഡം ഹൗസ് ലേഖിക സാറാ റെപ്പുച്ചി പറയുന്നു.

ആഗോള വിപണന ആശയ വിനിമയ കമ്പനിയായ വി‌എം‌എൽ‌വൈ & ആർ‌, പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ വാർ‌ട്ടൺ‌ സ്കൂൾ എന്നിവയുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച 2020 ലെ മികച്ച രാജ്യങ്ങളുടെ റാങ്കിംഗിൽ സ്വീഡൻ ഈ വർഷം ഒന്നാം സ്ഥാനത്താണ്. മനുഷ്യാവകാശവും പരിസ്ഥിതിയും കണക്കിലെടുക്കുമ്പോൾ സ്വീഡനെ ഏറ്റവും നല്ല രണ്ടാമത്തെ രാജ്യമായി സർവേയിൽ പങ്കെടുത്തവർ കാണുന്നു. കാനഡയും നോർവേയും യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി. കാനഡയ്ക്ക് താരതമ്യേന ഉദാരമായ സാമൂഹിക സുരക്ഷാസംവിധാങ്ങളുണ്ട്. ഒപ്പം മിതമായ നിരക്കിൽ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുന്നു. അതേസമയം വിദേശ സഹായത്തിൻ്റെ കാര്യത്തിൽ നോർവേ ഏറ്റവും ഉദാരമായ രാജ്യങ്ങളിൽ ഒന്നാണ്.

ആഗോള കൊറോണ വൈറസ് പാൻഡെമിക്കിനിടയിൽ, COVID-19 രോഗം പടരുന്നതിനെ പ്രതിരോധിക്കാൻ രാജ്യങ്ങൾ അടിയന്തരാവസ്ഥകൾ അവതരിപ്പിച്ചു. കൊറോണ വൈറസിനെതിരായ ആഗോള യുദ്ധത്തിൽ പൗരാവകാശങ്ങൾ ഇല്ലാതാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനനുസരിച്ച് ഈ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ മനുഷ്യാവകാശങ്ങൾ പരിരക്ഷിക്കാൻ ശ്രമിക്കുന്നതായി കാണുന്നു. ഇത്തരത്തിലുള്ള ഒരു രാജ്യത്തിൻ്റെ പൗരന്മാരായി മാറുവാൻ ആരാണ് ആഗ്രഹിക്കാത്തത്. എന്നാലും അവിടെയും പ്രശ്നങ്ങൾ ഇല്ലേ? ചില രാജ്യങ്ങൾ തമ്മിൽ ഭേദം എന്ന് മാത്രമല്ലേ പറയുവാൻ കഴിയുകള്ളൂ? ഈ മികച്ച രാജ്യങ്ങൾ എല്ലാം അവരുടെ പൗരന്മാർക്ക് മാത്രമാണ് സുരക്ഷിതത്വവും മികച്ച ജീവിത സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പരദേശികളെ പരിപാലിക്കുന്ന അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്ന ഒരു ദൈവത്തെ വേദപുസ്തകം പരിചയപ്പെടുത്തുന്നു.

ദൈവവചനം പറയുന്നു ഈ ലോകത്തിലോ ലോക നേതാക്കളിലോ നാം ആശ്രയിച്ചിട്ട് പ്രയോജനമൊന്നുമില്ല. മനുഷ്യ പുത്രന്മാർ മണ്ണടിഞ്ഞു പോകും. ശ്വാസം പോയാൽ അവൻ്റെ നിരൂപണങ്ങളും നശിച്ചുപോകുന്നു. യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ ആഹാരവും ആരോഗ്യവും പീഡയിൽനിന്നുള്ള വിടുതലും ലഭിക്കും. പരദേശിയായ് നാം പാർക്കുന്ന ഈ പാരിൽ കഷ്ടങ്ങളും രോഗങ്ങളും ദിനവും വർദ്ധിക്കും. എങ്കിലും നമ്മെ അറിയുന്ന പരിപാലിക്കുന്ന ഒരു ദൈവം നമ്മെ കേവലം ഈ ലോകത്തിലെ അമ്പതോ അറുപതോ വർഷം മാത്രമല്ല നിത്യതയോളം എത്തിക്കും എന്നതാണ് വേദപുസ്തകം നൽകുന്ന ഉറപ്പ്

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത