Advertise here

 -അജി ഡേവിഡ് വെട്ടിയാർ

“നിങ്ങൾ അറിയും പോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിൻ്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി”(1തെസ്സ:2:5).

അപ്പോസ്തലനായ പൗലൊസ് തെസ്സലൊനീക്യ സഭയ്ക്കുവേണ്ടി എഴുതിയ ഒന്നാം ലേഖനത്തിലെ ഒരു പ്രധാന വാക്യമാണിത്. ഞങ്ങൾ എന്നു പറയുന്നത് തൻ്റെ കൂടെ സുവിശേഷവേലയിൽ പങ്കുവഹിച്ച സഹപ്രവർത്തകരായ തിമൊഥെയൊസ്, സില്വാനൊസ് എന്നിവരെക്കുറിച്ചാണ്. തൻ്റെ മിഷണറി പ്രവർത്തനവേളയിൽ തെസ്സലൊനിക്യസഭയിൽ കഴിച്ചുകൂട്ടിയ വളരെ സന്തോഷകരവും ത്യാഗോജ്ജലവുമായ ജീവിത നിമിഷങ്ങൾ വിജയകരമായി ഓർമ്മപ്പെടുത്തുകകൂടിയാണു ചെയ്യുന്നത്.

കേവലം രണ്ടോ മൂന്നോ വർഷങ്ങൾക്കു മുൻപു മാത്രം സ്ഥാപിക്കപ്പെട്ട തെസ്സലൊനീക്യസഭയിലെ വിശ്വാസികളുടെയിടയിൽ, അവരോട് താനും സഹപ്രവർത്തകരും എപ്രകാരം ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്തു എന്നതിൻ്റെ ഒരു ഗുഡ്ഡ് സർട്ടിഫിക്കറ്റ് അവരിൽ നിന്നു തന്നെ ലഭിക്കുകയുണ്ടായി എന്നു അഭിമാനത്തോടെ അവരെ ഓർപ്പിക്കുന്നു.

“നിങ്ങൾ അറിയും പോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിൻ്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല” എന്നു ചങ്കൂറ്റത്തോടെ പറയുന്നു. തെസ്സലൊനീക്യയിൽ നല്ലൊരു ശതമാനം യെഹൂദന്മാരുണ്ടായിരുന്നു, ചില യെഹൂദരെയും അതുപോലെ നല്ലൊരു വിഭാഗം ജാതികളെയും ക്രിസ്തുവിനുവേണ്ടി നേടുവാൻ കഴിഞ്ഞു. ശക്തമായ എതിർപ്പുകളുണ്ടായിട്ടും പൗലൊസും സഹപ്രവർത്തകരും ആത്മാക്കളെ നേടാനായി വഴിവിട്ടൊന്നും പ്രവർത്തിച്ചിട്ടില്ല. അവരെ മുഖസ്തുതി പറഞ്ഞു കൊണ്ട് പ്രശംസിച്ചും സുഖിപ്പിച്ചും ഒന്നും നേടിയിട്ടില്ല, ധനസമ്പാദനത്തിനായി ദ്രവ്യാഗ്രഹത്തിൻ്റെ തന്ത്രങ്ങൾ പ്രയോഗിച്ചില്ല. അവരുടെ ലക്ഷ്യം സുവിശേഷം അറിയിക്കുകയും ആത്മാക്കളെ നേടുക എന്ന ദൗത്യവും മാത്രമായിരുന്നു.

വ്യക്തിപരമായോ കുടുംബത്തിനു വേണ്ടിയോ സാമ്പത്തിക നേട്ടം കൊയ്യാനായി ഇറങ്ങിത്തിരിച്ചവരല്ല തങ്ങളെന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അത് വിശ്വാസികൾക്കും മനസ്സിലാക്കാൻ കഴിഞ്ഞു. അവരെ ക്രിസ്തുവിനായി നേടാനായി അവരോടൊപ്പം താമസിക്കുന്ന കാലത്ത് നന്നായി വേല ചെയ്ത് ഉപജീവനം കഴിച്ചു കൊണ്ടാണ് സുവിശേഷ പ്രവർത്തനം നടത്തിയതെന്നും(2:9) കർത്താവിൻ്റെ വേല ഒരു ആദായ സൂത്രമായും, ജീവിത മാർഗ്ഗമായി മാത്രം കാണാതെ ദൈവനാമം ദുഷിപ്പിക്കുന്ന യാതൊന്നും തങ്ങൾ ചെയ്തിട്ടില്ലെന്ന് തെസ്സലൊനീക്യസഭയോടും ലോകത്തിലുള്ള സർവ്വ ദൈവ സഭകളോടും ദൈവം സാക്ഷിയായി ഓർപ്പിക്കുകയാണിവിടെ. ഇക്കാലത്തെ സുവിശേഷ വേലക്കാർക്കും ഈ വേദവാക്യം ഒരു ആപ്തവാക്യമായി ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് ശക്തമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഏതുവിധേനയും പണം സമ്പാദിക്കണം. കൂടുതൽ പണം സമ്പാദിക്കുന്നവൻ ജീവിതവിജയം നേടിയവൻ, അവർക്കു ആദരവും ബഹുമാനവും ലഭിക്കും. ഇതാണ് ഇന്നത്തെ ലോകത്തിൻ്റെ പൊതു രീതി. എന്നാൽ ഈ പൊതു ബോധത്തിന് വിരുദ്ധമായിരിക്കണം ഓരോ ക്രിസ്ത്യാനിയും ചിന്തിക്കേണ്ടത്. ദ്രവ്യാഗ്രഹത്തിൻ്റെ ഉപായങ്ങൾ പ്രയോഗിക്കാതെ ജീവിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത