Advertise here

തോംസൺ പത്തനാപുരം

നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
1 കൊരിന്ത്യര്‍ 10:13

നമുക്ക് പരിമിതമായ അളവിലുള്ള ആത്മനിയന്ത്രണമുണ്ട്. സ്വയം നിയന്ത്രിക്കാൻ നമുക്ക് കഴിയും.

മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അമിതമായി ഭക്ഷണം കഴിക്കൽ: മനശാസ്ത്രജ്ഞർ പണ്ടേ നാം പ്രലോഭനങ്ങൾക്ക് വഴങ്ങുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ ശ്രമിച്ചു. പല തിയറികളും കൊണ്ടുവന്നു എങ്കിലും അതൊന്നും വിജയം പ്രാപിച്ചില്ല.

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റ് റോയ് ബ്യുമെസ്റ്റർ നിർദ്ദേശിച്ച “സ്ട്രെംഗ്ത്ത് മോഡൽ” അനുസരിച്ച് നമ്മുടെ മാനസികപേശി വളർത്തിയെടുക്കുന്നതിലൂടെ പ്രലോഭനങ്ങൾ ഒഴിവാക്കാനുള്ള നമ്മുടെ ദൃഡനിശ്ചയം വർദ്ധിപ്പിക്കാം. ആത്മനിയന്ത്രണം ശക്തമാകുമ്പോൾ പ്രലോഭനങ്ങളെ ചെറുക്കാനുള്ള കഴിവ് ശക്തമാകുന്നു. പക്ഷേ പരിമിതമായ അളവിൽ മാത്രം.

മനുഷ്യശക്തി കൊണ്ട് പ്രലോഭനങ്ങളെ അതിജീവിക്കുവാൻ ശ്രമിക്കുന്നത് പലപ്പോഴും പ്രലോഭനം കൂടുതൽ അധികരിക്കാൻ ഇടയാക്കും. പ്രലോഭനം ഒരു സിഗരറ്റിൻ്റെ രൂപത്തിലാണോ അല്ലെങ്കിൽ ഒരു ഐസ്ക്രീമിൻ്റെ രൂപത്തിലാണോ എന്നതിൽ വ്യത്യാസമില്ല, കാലാകാലങ്ങളിൽ നമ്മിൽ ഉളവാകുന്ന ആസക്തി തടയാൻ ഒരു പരിധി കഴിഞ്ഞാൽ നമുക്ക് ബുദ്ധിമുട്ടാണ്.

വാൾട്ടണും ഡ്വെക്കും പറയുന്നു പ്രശ്നങ്ങളുടെ ലോകത്തെ സുഖപ്പെടുത്താൻ വേണ്ടത് ഇച്ഛാശക്തിയാണ്. വ്യക്തമായും, ഇത് അങ്ങനെയല്ല, അല്ലെങ്കിൽ നമ്മുടെ സമൂഹത്തിൽ വ്യാപിക്കുന്ന ആസക്തി, കുറ്റകൃത്യങ്ങൾ, മറ്റ് പാപങ്ങൾ എന്നിവ ഉയർന്ന തോതിൽ ഉണ്ടാകില്ല.

ആത്മനിയന്ത്രണമല്ല ആത്മാവിനാൽ നയിക്കപ്പെടുകയാണ് അതിനു പരിഹാരം എന്ന് വിശുദ്ധ വേദപുസ്തകം പറയുന്നു. ആത്മാവിൽ നിന്നുള്ള ജ്ഞാനം ഇല്ലെങ്കിൽ ക്രിസ്തുവിനെ അനുഭവിച്ചിട്ടും പരീക്ഷയിൽ അകപ്പെട്ടുപോയ ഇസ്രായേൽ ജനത്തെ പോലെ നാം മാറ്റപ്പെടും.

പരീക്ഷ കടന്നുവന്നപ്പോൾ മോഹിച്ച് പരസംഗംചെയ്ത് പിറുപിറുത്ത് വിഗ്രഹാരാധികളായി സർപ്പത്താലും സംഹാരിയാലും അവർ നശിച്ചുപോയി. നാം വീഴാതെ നിൽക്കുന്നു എന്ന് അഹങ്കരിക്കാതെ വിഴാതിരിക്കാൻ നമ്മെ തന്നെ സൂക്ഷിക്കാൻ ദൈവചനം നമ്മെ ബുദ്ധി ഉപദേശിക്കുന്നു.

പരീക്ഷ നമ്മുടെ ജീവിതത്തിൽ വരും. എന്നാൽ അത് നമുക്ക് ജയിക്കാൻ കഴിയാത്തല്ല. നമ്മുടെ കർത്താവ് പരീക്ഷകളെ അതി ജീവിച്ചവനാണ്. പരീക്ഷ ജയിക്കാനുള്ള പോക്കുവഴിയായി പാപമില്ലാത്ത പരിശുദ്ധൻ നമുക്കായി പരമയാഗമായി തീർന്നു. പാപത്തോടു പ്രാണത്യാഗംത്തോളം പോരാടാം

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത