Advertise here

ഗ്രേസ് തോമസ് കുമ്പനാട്

യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവനെ അന്വേഷിപ്പിൻ അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ച്‌ അപേക്ഷിപ്പിൻ (യെശയ്യാ 55:6)

നാം ദൈവത്തോട് അടുത്തുചെല്ലുമ്പോൾ ദൈവം നമ്മോട് അടുത്തു വരും. നമ്മോട് കൂടെ ഇരിക്കും. ആ സാന്നിധ്യത്തിൽ ഇരിക്കുമ്പോൾ ദൈവത്തോട് അപേക്ഷിക്കുകയും നമ്മുടെ യാചനകൾ ആവശ്യങ്ങൾ, ദുഃഖങ്ങൾ,സ്തുതികൾ ഒക്കെ ആ പാദപീഠത്തിൽ അർപ്പിക്കുമ്പോൾ നമുക്ക് മറുപടി തന്നു നമ്മെ വഴി നടത്തും. എന്തുകൊണ്ട് ഇവിടെ കണ്ടെത്താവുന്ന സമയം എന്ന് പറഞ്ഞിരിക്കുന്നത്
യെശയ്യാ 45:15 ൽ ഇപ്രകാരം പറയുന്നു

” ഇസ്രായേലിൻ്റെ ദൈവവും രക്ഷിതാവുമായി ഉള്ളോവേ നീ മറഞ്ഞിരിക്കുന്ന ദൈവമാകുന്നു സത്യം”.യെശയ്യാ 8:17ൽ ഞാനോ യാക്കോബ് ഗൃഹത്തിന് തൻ്റെ മുഖം മറച്ചു കളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും. വീണ്ടും യെശയ്യാ:57:17ൽ ഞാൻ കോപിച്ച്‌ മുഖം മറച്ചു എന്ന് കാണുന്നു. സങ്കീ 44 :24ൽ നീ നിൻ്റെ മുഖത്തെ മറക്കുന്നത് എന്ത്?. ഇവിടെയെല്ലാം ജനത്തിൻ്റെ അകൃത്യത്തിന് നേരെ ദൈവം മുഖം മറക്കുന്നതായി നാം കാണുന്നു.

ആകയാൽ ദൈവം നമ്മിൽ പ്രസാദിച്ചു, തൻ്റെ മുഖം നമ്മെ നോക്കിയിരിക്കുമ്പോൾ അടുത്തിരിക്കുമ്പോൾ,നമുക്ക് ദൈവത്തെ അന്വേഷിക്കാം കണ്ടെത്താം. വിളിച്ച് അപേക്ഷിക്കാം അനുഗ്രഹങ്ങൾ പ്രാപിക്കാം. കാലം സമയം ഇവയൊന്നും ആർക്കു വേണ്ടിയും കാത്തു നിൽക്കുകയില്ല. സമയം നാം തക്കത്തിൽ ഉപയോഗിക്കണം അന്വേഷിപ്പിൻ, കണ്ടെത്തും. മുട്ടുവിൻ തുറക്കപ്പെടും യാചിക്കുന്ന ഏവർക്കും ലഭിക്കുന്ന (മത്താ : 7:7,8)

യേശു കൃപാസനം വിട്ട് ന്യായാസനത്തിലേക്ക് തിരിയുന്ന കാലം വരുന്നു. നാം ഉണർന്നും, ജാഗരിച്ചും, പ്രാർത്ഥിച്ചും വിശുദ്ധിയോടെ ഒരുങ്ങിക്കൊണ്ട് പ്രിയനേ എതിരേൽക്കാൻ തയ്യാറാകുക. ഈ ഓട്ടക്കളത്തിൽ ഓടുന്നവർ അനേകരാണ്. നമ്മുടെ ഓട്ടം ലക്ഷ്യത്തിലേക്ക് തന്നെ ആയിരിക്കണം. നമുക്ക് വിജയം പ്രാപിക്കണം. വിരുത് പ്രാപിക്കണം. ദൈവമേ വഴിയിൽ പിൻ തിരിഞ്ഞുപോകാതെ ട്രാക്ക് തെറ്റാതെ ഓട്ടം സ്ഥിരതയോടെ ഓടുവാൻ സഹായിക്കണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അതെ അവൻ അടുത്തിരിക്കുമ്പോൾ നമുക്ക് അപേക്ഷിക്കാം. മറുപടി സുനിശ്ചിതമാണ്

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

അമ്പലത്തിൽ ടി.കെ. ഏലിയാമ്മ (90)...

കായംകുളം: ഐപിസി യിലെ ആദ്യ സേവിനിമാരിൽ ഒരാളായിരുന്ന അമ്പലത്തിൽ ടി.കെ.
feature-top

കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75)...

കൊട്ടാരക്കര: ഐ.പി.സി. ബേർ ശേബാസഭാംഗവും റോയൽ നഗർ, മാമൂട്ടിൽ ഹൗസിൽ പരേതരായ
feature-top

എറണാകുളത്ത് നിരീശ്വരവാദികളുമായി സംവാദം:...

എറണാകുളത്ത് ക്രൈസ്തവരും നിരീശ്വരവാദികളുമായി ഒരു തുറന്ന സംവാദത്തിന്
feature-top

23 -മത് റാന്നി കൺവൻഷൻ...

റാന്നി: 23-ാം മത് റാന്നി കൺവൻഷൻപള്ളി ഭാഗം ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിൽ
feature-top

ഐ.പി.സി ജനറൽ പ്രസിഡന്റ് പരേതനായ റവ. ഡോ. വത്സൻ...

ഭോപ്പാൽ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) മുൻ ജനറൽ പ്രസിഡന്റായിരുന്ന
feature-top

ഹോർമുസിൽ ഇന്ധന ടാങ്കറിന് നേരെ ഇറാൻ ആക്രമണം,...

മനാമ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികരടങ്ങിയ കപ്പലിന് നേരെ ആക്രമണം
feature-top

പ്രതിദിന ധ്യാനം| ജീവനും മരണവും| ജോസ്...

ജീവനും മരണവും “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു”
feature-top

ചുങ്കത്തറ മുട്ടിക്കടവ് കുന്നിലേത്ത്...

നിലമ്പൂർ: മുട്ടിക്കടവ് ഐ.പി.സി. സഭാംഗവും ചുങ്കത്തറ മുട്ടിക്കടവ്
feature-top

ചിറമേൽ സി.ടി. ചെറിയാൻ (78) ബെംഗളൂരുവിൽ...

ബെംഗളൂരു: ബഥേൽ എ.ജി സഭാംഗം തൃക്കോതമംഗലം ചിറമേൽ ( കരിമ്പന്നൂർ കുടുംബം)