ഗ്രേസ് തോമസ് കുമ്പനാട്-‌ 
പ്രതിസന്ധികളെ പദ്ധതികൾ ആക്കി മാറ്റുക

വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവൻ്റെ അടുക്കൽ ചെന്ന് ‘ഈ സ്ഥലം മരുഭൂമിയല്ലോ’ നേരവും വൈകി, പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളുവാൻ അവരെ പറഞ്ഞയക്കണം എന്ന് പറഞ്ഞു. യേശു അവരോട്, ‘അവർ പോകുവാൻ ആവശ്യമില്ല, നിങ്ങൾ അവർക്ക് ഭക്ഷിപ്പാൻ കൊടുപ്പിൻ’ എന്ന് പറഞ്ഞു.  മത്തായി 14 :15 – 16

യേശു യോഹന്നാൻ സ്നാപകൻ്റെ മരണ വിവരം അറിഞ്ഞിട്ട് ആ സ്ഥലം വിട്ട് ശിഷ്യന്മാരുമായി ഒരു നിർജ്ജന സ്ഥലത്ത് ചെന്നപ്പോൾ ഉണ്ടായ സംഭവമാണ് പറഞ്ഞിരിക്കുന്നത്. യേശുവിനെ പിൻ ചെന്ന പുരുഷാരത്തെ കണ്ട് മനസ്സലിഞ്ഞ യേശു അവിടെ രോഗികളെ സൗഖ്യമാക്കി. എന്നാൽ വൈകുന്നേരമായിട്ടും മടങ്ങി പോകാത്ത ജനത്തെ കണ്ടിട്ട് ശിഷ്യന്മാർ ഒരു വലിയ പ്രശ്നവുമായി യേശുവിനെ സമീപിച്ചു. ആ സ്ഥലം മരുഭൂമിയാണ്, നേരം വൈകി, പുരുഷാരം വിശന്ന് ക്ഷീണിച്ച് ഇരിക്കുന്നു, മടങ്ങി പോകുന്നില്ല, അവരെ പറഞ്ഞയക്കാൻ യേശുവിനോട് ആവശ്യപ്പെടുന്നു. പ്രശ്നങ്ങളുടെ ഒരു നീണ്ട പട്ടിക യേശുവിൻ്റെ മുൻപിൽ അവർ വച്ചു. പരിഹാരത്തിന് ഒരു സാധ്യതയും ഇല്ലാത്ത സമയം, സ്ഥലം, സാഹചര്യം.

എന്നാൽ ഈ പ്രശ്നങ്ങളോടുള്ള യേശുവിൻ്റെ സമീപനം ശ്രദ്ധേയമത്രേ. പുരുഷാരത്തോട് മനസ്സ് അലിയുന്ന യേശു അവരെ പറഞ്ഞയക്കാൻ സമ്മതിക്കുന്നില്ല.ശിഷ്യന്മാർ പറഞ്ഞ പ്രശ്നങ്ങൾ യാഥാർത്ഥ്യം എങ്കിലും അതു പരിഹരിക്കാനുള്ള ദൗത്യം അവരെ തന്നെ ഏൽപ്പിക്കുന്നു.”നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ “എന്നു പറയുന്നു. ഇവിടെ യേശു ഒരു വലിയ പ്രശ്നത്തെ ഒരു വലിയ ദൗത്യം ആക്കി പരിഹരിക്കാൻ ആവശ്യപ്പെടുന്നു

എന്താണ് ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്?. പ്രശ്നങ്ങളും പോരായ്മകളും പ്രതിസന്ധികളും നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട് അവയെ കണ്ടു പതറിപോകരുത്. യേശുവിനോട് ചേർന്ന് നമുക്കുള്ള സാധ്യതകളെ ഉപയോഗിക്കുക. ദൈവ കരത്തിൽ ഏൽപ്പിക്കുന്നത് വലിയ പദ്ധതിയാക്കി ദൈവം മടക്കി തരും.

പ്രിയരേ ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുവാൻ ആഗ്രഹിക്കുന്നുവോ? സാധ്യതകൾ കുറവായിരിക്കാം. പരിമിതികൾ ഉണ്ടായിരിക്കാം . സമയങ്ങൾ വൈകിയെന്നു തോന്നുന്നുണ്ടാകാം. നമ്മെ ഉള്ളതുപോലെ ദൈവകരങ്ങളിൽ ഏൽപ്പിക്കുമ്പോൾ വലിയ ദൈവ പ്രവർത്തികൾ നമ്മിൽകൂടി വെളിപ്പെടും അതിനായി ദൈവം നമ്മെ ഒരുക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ