ജോയ് നെടുംകുന്നം-

-പേടിക്കുന്നത് ഭവിക്കും
“ഞാൻ പേടിച്ചത് തന്നെ എനിക്ക് നേരിട്ടു,
ഞാൻ ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു. “
(ഇയ്യോബ്. 3:25)

നാളെ എന്തുസംഭവിക്കാൻ പോകുന്നു എന്നുള്ള ആശങ്ക ഭയത്തിലേക്കു നയിക്കും.
ഇല്ലാത്തതിനെ കുറിച്ചുള്ള ഭയം സാങ്കല്പികമാണ്.
നിലവിലില്ലാത്ത ഒന്നിനെക്കുറിച്ചു ഭാവനയിൽ മെനഞ്ഞുണ്ടാക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നാം നിരാശരാകുന്നു.
അകാരണമായ ഭയത്തെ ഫോബിയ എന്നാണ് വിളിക്കുന്നത്‌. മരണഭയത്തെ താനാറ്റാ ഫോബിയ എന്ന് പറയും..
അമിതമായ ഉൽകണ്ഠ യാണ് ഭയത്തിന് കാരണം.
മനഃശാസ്ത്രജ്ഞരുടെ നിഗമനത്തിൽ, ഭയത്തിൻ്റെ അടിസ്ഥാനകാരണം ജനിതകവും, വളർന്നു വന്ന സാഹചര്യവുമായി ഒക്കെ ബന്ധപെട്ടു കിടക്കുന്നു എന്നാണ് !

ഈയോബ്,
നിഷ്കളങ്കനും,
നേരുള്ളവനും, ദൈവഭക്തനും,
ദോഷം വിട്ടകന്നവനും ആയിരുന്നെങ്കിലും, അവൻ്റെ സമ്പത്തിനെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ ഉൽകണ്ഠയുള്ളവനായിരുന്നു.

“എൻ്റെ പുത്രന്മാർ പാപം ചെയ്ത് ദൈവത്തെ ത്യജിച്ചുപോയിരിക്കും”
(Job 1:5)

നിഷേധാത്മകമായ ചിന്തയോട് വിടപറഞ്ഞു ക്രിയാത്മകമായ ചിന്തയിലേക്ക് നമ്മുടെ മനസിനെ ഏകാഗ്രമാക്കണം.
ഈ കോവിഡ് 19 കാലത്ത് നമുക്ക് ചുറ്റും കാണുകയും കേൾക്കുകയും ചെയ്യുന്ന വിഷയങ്ങൾ നമ്മെ ഭയപ്പെടുത്തുന്നവയാണ്..
മരണം വാതിലിൽ മഞ്ചലുമായി വന്നു നിൽക്കുന്നു….
പൊതുവെ അൻപതു കഴിഞ്ഞ മിക്കവർക്കും എന്തെങ്കിലും ഒക്കെ രോഗങ്ങൾ ഉള്ളവരാണ്, തുടർമാനം മെഡിസിൻ ഉപയോഗിക്കുന്നവരാണ്..
അൺലോക്ക്( 5 ) തുടങ്ങുകയാണ്… ഒരു പക്ഷെ ജനജീവിതം അല്പ്പം കൂടി സുതാര്യമാക്കുമായിരിക്കും, സ്കൂൾ തുറന്നില്ലെങ്കിൽ പോലും മറ്റുപല സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും, ജനങ്ങൾ നിയന്ത്രണം ഇല്ലാതെ സൊര്യവിഹാരം നടത്തുമ്പോൾ ഇനിയും രോഗം പടരാൻ സാധ്യതയുണ്ട്…..
ഇങ്ങനെയുള്ള ചിന്തകളോട് നമുക്ക് വിടപറയാം…
നാം സൂക്ഷ്മത ഉള്ളവർ ആയിരിക്കുന്നതോടൊപ്പം ഒരു കാര്യം കൂടി ഓർക്കണം,
ദൈവത്തിൻ്റെ അനുമതി ഇല്ലാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല.
നാം ഇങ്ങോട്ട് ജനിച്ചു വീണപ്പോൾ തന്നെ ഒരു എക്സ്പയറി ഡേറ്റ് കുത്തി വിട്ടിട്ടുണ്ട്. അതിന് മുൻപ് ഒന്നും സംഭവിക്കില്ല….

അകാരണമായ ഭയം ഒഴിവാക്കുക..
“നിനക്ക് സകലവും കഴിയുമെന്നും നിൻ്റെ ഉദ്ദേശ്യമൊന്നും അസാധ്യമാകില്ലന്നും ഞാൻ അറിയുന്നു.
(Job 42:2)
നമ്മെകുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയുടെ പൂർത്തീകരണത്തിനുവേണ്ടി, ദൈവകരങ്ങളിൽ സമർപ്പിക്കാം…

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ