✍️ ജസ്റ്റിൻ കായംകുളം

ഏലീയാവു അവൻ്റെ അരികെ ചെന്നു തൻ്റെ പുതപ്പു അവൻ്റെ മേൽ ഇട്ടു.
1രാജാക്കന്മാർ19:19

സുവിശേഷ വേല എന്നത് ഒന്നിനും കൊള്ളാത്തവർ ചെയ്യുന്നതാണ് എന്നൊരു ധാരണ പണ്ട് മുതൽ ആളുകളുടെ മനസ്സിൽ കയറിയിട്ടുണ്ട്. കാലം മാറുന്നതിനു അനുസരിച്ചു അതിനു വലിയ വ്യത്യാസം ഒന്നുമുണ്ടാകുന്നതുമില്ല. എന്നാൽ മനുഷ്യൻ്റെ കണ്ണിൽ ഒന്നിനും കൊള്ളില്ലായിരിക്കും പക്ഷേ ദൈവം നോക്കുമ്പോൾ ഓരോ സുവിശേഷകരും അസാധാരണമായ കഴിവുകൾ ഉള്ളവരാണ്.അത് കൊണ്ടാണ് അവരെ തിരഞ്ഞെടുക്കപ്പെട്ടവർ ആക്കുന്നത്.

ലോകപരമായി നല്ല ഉദ്യോഗവും വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയും ഒക്കെ നേടിയെടുക്കാൻ കഴിവുള്ളവർ ദൈവവേലയ്ക്ക് ഇറങ്ങുമ്പോഴും അവരിൽ പകരപ്പെടുന്ന അഭിഷേകം ദൈവരാജ്യ വ്യാപ്തിക്ക് വേണ്ടി അവരെ ഒരുക്കുകയാണ്. കഴിവുകളും കഴിവുകേടുകളും ചിന്തിച്ചു ദൈവവിളിക്ക് ചെവി കൊടുക്കാതെ ജീവിതത്തിൽ രക്ഷപ്പെടാതെ മുൻപോട്ട് പോകുന്നവർ അനേകരാണ്. ചിലർക്ക് നാളെ എന്താകും എന്നുള്ള ആകുലത.ചിലർക്ക് സ്വന്തമായുള്ളടത് വിടാനുള്ള മനസ്സില്ലായ്മ.

എലിശ പ്രവാചകനെ ഒന്ന് ശ്രദ്ധിച്ചു നോക്കുക.
സ്വന്തമായി ഒരു ഏർ കാളകളുമായി കൃഷി ചെയ്തു അധ്വാനം കൊണ്ട് കുടുംബം പുലർത്തുമ്പോളാണ് ഏലിയാ പ്രവാചകൻ അധികാരത്തിൻ്റെ കൈമാറ്റമായ്‌ പുതപ്പ് അവൻ്റെ മേൽ ഇടുന്നത്.

നിയോഗം തിരിച്ചറിഞ്ഞവൻ കാളയെ വിട്ടു, കലപ്പ വെട്ടി കാളയെ വേവിച്ചു. അഭിഷേകത്തിൻ്റെ നിയോഗം കിട്ടിയവന് കലപ്പയുടെ ആവശ്യമില്ല. എന്നാൽ വിശ്വസ്തനായി നിന്ന് ഗുരുവിനൊപ്പം ശുശ്രുഷിച്ചപ്പോൾ പുതപ്പും അവൻ്റെ ആത്മാവിൻ്റെ ഇരട്ടി പങ്കും ലഭിച്ചു.

സ്വന്തമായത് വിടാൻ മനസ്സുണ്ടോ- ദൈവത്തിൽ നിന്ന് ഇരട്ടി കിട്ടും.
നിയോഗം ഏറ്റെടുക്കാൻ മനസ്സുണ്ടോ മറ്റുള്ളവർ ചെയ്തതിൻ്റെ ഇരട്ടി ശുശ്രുഷ നമ്മെക്കൊണ്ടവൻ ചെയ്യിക്കും. തടസ്സമായി തിരിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്ന ചില കലപ്പകൾ തച്ചുടയ്ക്കാമോ നിൻ്റെ ശുശ്രുഷയിൽ പതിനായിരങ്ങൾ വിടുവിക്കപ്പെടും.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

രെഹോലൈഫ് ചർച്ച് മെൽബൺ പ്രവർത്തനം...

ദൈവിക ദർശനത്തോടെ രെഹോലൈഫ് ചർച്ച് പ്രവർത്തനം മെൽബണിൽ
feature-top

ലഹരി വിരുദ്ധ ദിനാചരണം...

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ
feature-top

പാസ്റ്റർ പി സി ജേക്കബ്ബിൻ്റെ ഭാര്യാമാതാവ്...

ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ്
feature-top

പ്രതിദിന ധ്യാനം |വഴി മാറിവന്ന നിയോഗം | ബിജോ...

വഴി മാറിവന്ന നിയോഗം ”യഹോവയുടെ പെട്ടകം ഗിത്യനായ ഒബേദ് ഏദോമിന്റെ വീട്ടിൽ
feature-top

ബാംഗ്ലൂർ SBS കോളേജ് ഓഫ് നഴ്സിംഗിൽ...

ബാംഗ്ലൂർ: പ്രശസ്ത വിദ്യാഭ്യാസ ഗ്രൂപ്പായ എസ്.ബി.എസ് ഗ്രൂപ്പ് ഓഫ്
feature-top

ചിക്കാഗോ പിസിനാക്ക് വ്യാഴാഴ്ച ആരംഭിക്കും....

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിന് വ്യാഴാഴ്ച വൈകിട്ട്
feature-top

നോർത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ...

കോളറാഡോ :കോളറാഡോയിലെ ടെൻവർ പട്ടണത്തിൽ വെച്ച് നടക്കുന്ന 29ആ മത് NACOG
feature-top

വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം...

ചിക്കാഗോ: പിസിനാക് കോൺഫറൻസിൽ വൃദ്ധ ജന സംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ
feature-top

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ്...

കണ്ണൂർ : ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടുംബ സംഗമവും