തോംസൺ പത്തനാപുരം

അബ്രഹാമിൻ്റെ സന്തതി ആയിത്തീരാം

ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിൻ്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
ഗലാത്യര്‍ 3:29

വിശ്വാസം ഇല്ലാത്തവരായി ആരും ഇല്ല. നാമെല്ലാവരും അറിയപ്പെടുന്നത് ക്രിസ്തു വിശ്വാസികൾ എന്നാണല്ലോ. ഒരു നിരീശ്വരവാദിക്ക് പോലും വിശ്വാസമുണ്ട്. അത് ദൈവം ഇല്ല എന്നാണെന്നു മാത്രം.

വിശുദ്ധ വേദപുസ്തകം വിശ്വാസ വീരന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവരിൽ വിശ്വപ്രസിദ്ധനാണ് അബ്രഹാം. അബ്രഹാം വാഗ്ദത്തിനായി വിശ്വാസത്താൽ കാത്തിരുന്നു, വചനമാകുന്ന യേശുക്രിസ്തുവിൽ അവൻ വിശ്വസിച്ചു. വിശ്വാസത്തിന്‍റെ ഭൂമികയില്‍നിന്ന് നോക്കിയ അബ്രഹാം നക്ഷത്രങ്ങള്‍ക്കപ്പുറമുള്ള ദൈവികവാഗ്ദാനവും വിശ്വസ്തതയും ദര്‍ശിച്ചു. അവൻ്റെ വിശ്വാസം അവനെ വിശ്വാസികളുടെ പിതാവാക്കിമാറ്റി.

ക്രിസ്തുവിലുള്ള വിശ്വാസത്താൽ നാം അബ്രഹാമിൻ്റെ സന്തതികൾ ആകുന്നു. നമ്മുടെ പരിമിതമായ മനോഭാവങ്ങളില്‍നിന്ന് കാഴ്ചകള്‍ക്കപ്പുറമുള്ള വിശാലമായ ദൈവികയാഥാര്‍ത്ഥ്യത്തിലേക്ക് അബ്രഹാമിനെപോലെ നാം ഉയരണം. ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം നമ്മളിലും സംഭവിക്കണം അതിന് നമ്മുടെ കൂടാരങ്ങളില്‍നിന്ന് നാം പുറത്തിറങ്ങണം.

വിശ്വാസത്തിൻ്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിൽകൂടി അബ്രഹാമിൻ്റെ സന്തതിയായിതിർന്ന് വാഗ്ദത്തങ്ങൾ പ്രാപിക്കാം. അവിശ്വാസി ആകാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാം. അവകാശങ്ങൾ പ്രാപിക്കാം. വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ