✍️ ജസ്റ്റിൻ കായംകുളം –

എൻ്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.  -സങ്കീർത്തനങ്ങൾ 27:10

ഭാവനാ സമ്പന്നമായിരുന്നു അവൻ്റെ ലോകം. ചെറുപ്പത്തിൽ എപ്പോഴോ വായിച്ചതിൽ നിന്നും കിട്ടിയ അക്ഷര മുത്തുകൾ കൂട്ടിച്ചേർത്തു സംഗീതം പകർന്നു പാടുകയായിരുന്നു അവൻ്റെ വിനോദം. കൂട്ടിനുണ്ടായിരുന്നത് കുറച്ചു മരങ്ങളും പുൽത്തകിടിയും കുറെ ആടുകളും. അവൻ്റെ ലോകം വിശാലമായിരുന്നു. മുകളിൽ ആകാശം താഴെ പരന്നു കിടക്കുന്ന കാട്.

വ്യത്യസ്ത സ്വഭാവത്തിലുള്ള ആടുകളെ താളാത്മകമായ പുല്ലാങ്കുഴൽ നാദത്തിലൂടെ, തന്ത്രികൾ ഒക്കെ മീട്ടി വശത്താക്കുവാനും അവയോട് സംസാരിക്കുവാനും അവനു കഴിയുമായിരുന്നു.

പക്ഷെ അകത്തളങ്ങളിൽ നീറിപ്പുകയുന്ന നൊമ്പരം ആരും അറിയുന്നില്ല. വനശീതളിമയിൽ മുഴങ്കാൽ മടക്കി പ്രാർത്ഥിക്കുമ്പോൾ അവൻ നെടുവീർപ്പിട്ടു. “എൻ്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചു. എങ്കിലും എൻ്റെ ദൈവം എന്നെ ചേർത്ത് കൊള്ളും”. തൂക്കവും പൊക്കവും സൗന്ദര്യവും പണവും ഉള്ളവർക്ക് നടുവിൽ അവനെ എല്ലാവരും മാറ്റി നിർത്തി. കാട്ടിൽ അയച്ചാൽ ശല്യം തീരുമെന്ന് കരുതി. ഒറ്റപ്പെട്ടവൻ്റെ മനോവീര്യം വർദ്ധിക്കുമെന്ന് അവർ ചിന്തിച്ചില്ല. തള്ളപ്പെട്ടവൻ്റെ നെടുവീർപ്പുകൾ ദൈവസന്നിധിയിൽ ധൂപമാകും എന്നവർ കരുതിയില്ല.

ദൈവനിയോഗത്തിൽ അന്വേഷിച്ചു വന്ന പ്രവാചകൻ്റെ തൈലക്കൊമ്പ്‌ ആറടിപ്പൊക്കവും കനത്ത മടി ശീലയും ഉള്ളവർക്ക് നേരെ പൊങ്ങിയില്ല. കാട്ടിൽ കിടക്കുന്നവൻ നാട്ടിലെത്തണം. എങ്കിലേ ദർശനത്തിനു സമാപ്തി ഉണ്ടാവുകയുള്ളു.. ആട്ടിടയൻ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു.

നീയും ഞാനും കടന്നു പോകുന്ന അനുഭവങ്ങളിൽ നെടുവീർപ്പുകൾ, കണ്ണുനീർത്തുള്ളികൾ മറന്നു കളയാത്ത ദൈവമുണ്ട്. ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. മരങ്ങളുടെയും മൃഗങ്ങളുടെയും കൂട്ട് മാറും. രാജകൊട്ടാരത്തിൻ്റെ സമൃദ്ധി ഉണ്ടാകും. തളരരുത്, പതറിപ്പോകരുത് അവൻ്റെ സമയം ഉണ്ട് അന്ന് അഭിഷേകത്തിൻ്റെ കൊമ്പുമായി അരികിലേക്ക് ആള് വരും. കാത്തിരിക്കുക നിൻ്റെ സമയത്തിന് വേണ്ടി….

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ