ഇൻഡ്യാ പെന്തെക്കോസ്തു ദൈവ സഭയുടെ സ്ഥാപക പിതാക്കന്മാരിൽ പ്രെമുഖനും പിൽക്കാല അദ്ധ്യക്ഷനും അസാധാരണ മികവുള്ള വേദ പണ്ഡിതനുമായിരുന്നു പാസ്റ്റർ ടി.ജി. ഉമ്മൻ. അഞ്ചര പതിറ്റാണ്ടുനീണ്ട ഫലകരമായ ശുശ്രൂഷ തികച്ച് 1985 സെപ്തംബര് 20 ന് അദ്ദേഹം യാത്രയായി. ആ മഹാനായ ദൈവദാസൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 35 വർഷം പൂർത്തിയാകുകയാണിന്ന്.

പാസ്റ്റർ ടി.ജി. ഉമ്മൻ തൻ്റെ സാക്ഷ്യം പറയുന്നതിൻ്റെയും അദ്ദേഹത്തിൻ്റെ സംസ്കാര ശുശ്രൂഷയുടെയും വീഡിയോ ഇതോടൊപ്പം ചേർക്കുന്നു.

കൂടാതെ പാസ്റ്റർ ടി.ജി. ഉമ്മൻ്റെ ശിഷ്യനും പവർ വിഷൻ ചെയർമാനുമായ റവ. ഡോ. കെ.സി. ജോൺ അദ്ദേഹത്തിൻ്റെ രചനാപരമായ സംഭാവനകളെവിലയിരുത്തി എഴുതിയ കുറിപ്പും.

പ്രാര്‍ത്ഥനാമുറിയിലിരുന്ന് ദൈവവചനം ധ്യാനിച്ചും പഠിച്ചും ദൈവശാസ്ത്രത്തിൻ്റെ പാഠങ്ങള്‍ ഗ്രഹിച്ച ഉപദേഷ്ടാവ് 

മതപീഡനങ്ങളെയും പ്രതികൂലങ്ങളെയും അതിജീവിച്ച് പെന്തെക്കോസ്ത് സഭ മലങ്കരയിലെ ഒരു പ്രധാന സഭയായി വളര്‍ന്നിരിക്കുന്നു.

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളില്‍ ഇന്നത്തെ ജീവിത സൗകര്യങ്ങളുണ്ടായിരുന്നില്ല. ദാരിദ്ര്യവും കഷ്ടപ്പാടും വെല്ലുവിളികളും സഹിക്കുമ്പോഴും വിശ്വാസത്തിൻ്റെ തങ്കവിളക്ക് അണയാതെ സൂക്ഷിച്ച ചെറിയകൂട്ടം ദൈവഭക്തന്മാരാണ് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ പ്രധാന ശില്‍പ്പികള്‍. കേരളാ പെന്തെക്കോസ്തുകാരുടെ ദൈവശാസ്ത്ര പഠനങ്ങള്‍ പ്രാഥമിക അവസ്ഥയിലായിരുന്ന ആ കാലത്ത് പ്രാര്‍ത്ഥനാമുറിയിലിരുന്ന് ദൈവവചനം ധ്യാനിച്ചും പഠിച്ചും ദൈവശാസ്ത്രത്തിൻ്റെ പാഠങ്ങള്‍ ഗ്രഹിച്ചവരില്‍ പ്രമുഖനായിരുന്നു പാസ്റ്റര്‍ റ്റി.ജി.ഉമ്മന്‍.

1929-ല്‍ ബ്രദറണ്‍ സഭാഹോളില്‍ മലയാള വര്‍ഷത്തിലെ കര്‍ക്കിടമാസത്തിൻ്റെ അവസാന ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവിൻ്റെ ശക്തി 24 വയസ്സുള്ള യുവാവിൻ്റെ മേല്‍ വരികയും അന്യഭാഷകളില്‍ സംസാരിച്ച് ദൈവത്തെ സ്തുതിക്കയും ചെയ്തുവെന്നാണ് പാസ്റ്റര്‍ റ്റി.ജി.ഉമ്മൻ്റെ അനുഭവ സാക്ഷ്യം.

വിവിധ വരങ്ങള്‍ പരിശുദ്ധാത്മാവ് കര്‍തൃശുശ്രൂഷകര്‍ക്ക് പങ്കിട്ട് കൊടുത്തപ്പോള്‍ പാസ്റ്റര്‍ ടി.ജി.ഉമ്മന് ലഭിച്ചത് ഉപദേഷ്ടാവിൻ്റെ വരമായിരുന്നു.

സൂര്യോദയത്തിന് ഏറെ മുന്‍പ് ഉണര്‍ന്ന് മൂന്നു മണിക്കൂര്‍ ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും രചനയും എല്ലാ ദിവസവും അദ്ദേഹത്തിൻ്റെ ജീവിതവൃത്തിയായിരുന്നു.

ഐ.പി.സി.സഭയിലെ ജ്ഞാനമുള്ള ഒരു പ്രധാനശില്‍പ്പിയായിരുന്നു പാസ്റ്റര്‍ കെ.ഇ.ഏബ്രഹാം. കണ്ണുനീരൊഴുക്കിക്കൊണ്ട് ദിനംപ്രതി ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിച്ച സുവിശേഷകനായിരുന്നു പാസ്റ്റര്‍ പി.എം.ഫിലിപ്പ്. ദൈവശാസ്ത്ര സത്യങ്ങള്‍ പഠിച്ചും നിശ്ചയം പ്രാപിച്ചും വേദപണ്ഡിതനായിരുന്ന ഉപദേഷ്ടാവായിരുന്നു പാസ്റ്റര്‍ ടി.ജി.ഉമ്മന്‍.

ഈ മൂന്നു പേരും എൻ്റെ ഗുരുക്കന്മാരായിരുന്നു. മൂന്നു വര്‍ഷം ടി.ജി.ഉമ്മൻ്റെ ക്ലാസുകളിലിരുന്ന് തിരുവെഴുത്തുകളുടെ ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ പഠിക്കുവാനിടയായി.

പാസ്റ്റര്‍ ടി.ജി.ഉമ്മന് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലായിരുന്നു. വിശ്വവിഖ്യാതമായ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന് പരിചിതമല്ലായിരുന്നു. അങ്ങനെയൊരു റഫറന്‍സ് ലൈബ്രററി അദ്ദേഹത്തിനില്ലായിരുന്നു. ബൈബിളിൻ്റെ സൂക്ഷ്മമായ വായനയിലൂടെയും പഠനത്തിലൂടെയും ആര്‍ജ്ജിച്ച ജ്ഞാനം ഐ.പി.സി.സഭയുടെ ദൈവശാസ്ത്രത്തിൻ്റെ അടിത്തറയായി മാറി
.
ദീര്‍ഘദിവസങ്ങള്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. നാല്‍പ്പത് ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിച്ച അവസരത്തില്‍ അദ്ദേഹത്തിൻ്റെ ബുദ്ധിയില്‍ തെളിവായി വെളിപ്പെട്ടു വന്ന പാഠങ്ങളാണ് ”അടിസ്ഥാന വേദ ഉപദേശങ്ങള്‍’ എന്ന മഹത്തായ ഗ്രന്ഥം രചിക്കുവാന്‍ പ്രേരകമായത്.

കേരളത്തിലെ പെന്തെക്കോസ്ത് സഭകളുടെ ചിന്തയേയും പഠനത്തേയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് പാസ്റ്റര്‍ ടി.ജി.ഉമ്മന്‍ രചിച്ച ‘അടിസ്ഥാന വേദ ഉപദേശങ്ങള്‍’ എന്ന കൃതിയാണ്. അദ്ദേഹം രചിച്ച 16 പുസ്തകങ്ങളും എല്ലാ ക്രൈസ്തവ ശുശ്രൂഷകര്‍ക്കും ഏറ്റവും പ്രയോജനപ്പെടുന്നവയാണ്. ദൈവശാസ്ത്ര ചിന്തകളുടെ നിറകുംഭങ്ങളാണ്.

റവ. ഡോ. കെ.സി.ജോൺ

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | ദൈവത്തോട് അടുത്തിരിക്കുക |...

ദൈവത്തോട് അടുത്തിരിക്കുക “എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത്
feature-top

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026...

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ
feature-top

ഏഴു ക്രൈസ്തവരുടെ തലയറുത്ത്...

അബൂജ: തലയറുത്തു കൊല്ലുന്ന തീവ്രവാദം വീണ്ടും നൈജീരിയയിൽ. ക്രൈസ്തവ വിരുദ്ധ
feature-top

അശരണരുടെ ആശ്രയകേന്ദ്രത്തിന് മേൽ...

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ
feature-top

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി...

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ്
feature-top

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ്...

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും
feature-top

അബിയേൽ ഷൈൻ ഷിനോജിന് സിബിഎസ്സ്ഇ പത്താം...

സുൽത്താൻബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അബിയേൽ ഷൈൻ ഷിനോജ് 95%
feature-top

പ്രതിദിന ധ്യാനം | ബലഹീനരുടെ സങ്കേതം |ജോസ്...

ബലഹീനരുടെ സങ്കേതം  “കുഴിമുയല്‍ ശക്തിയില്ലാത്ത ജീവി എങ്കിലും അതു
feature-top

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ...

ലണ്ടൻ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത്‌ൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി)