മിഷനറി താരകം ഹഡ്‌സൺ ടെയ്‌ലർ ചൈനയിലേക്ക് യാത്ര തിരിച്ച ദിവസം

ഹഡ്‌സൺ ടെയ്‌ലർ 1832 മെയ് 21 ന് മെഥഡിസ്റ്റ് വിശ്വാസിയായിരുന്ന ജെയിംസ് ടെയ്‌ലറുടെയും ഭാര്യ അമേലിയയുടെയും മകനായി ജനിച്ചു. പതിനേഴാം വയസ്സിൽ ഒരു സുവിശേഷ ലഘുലേഖ ലഘുലേഖ വായിച്ചതോടെ യേശു ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1849 ഡിസംബറിൽ ചൈനയിലേക്ക് ഒരു മിഷനറിയായി പോകാൻ അദ്ദേഹം തീരുമാനമെടുത്തു. ചൈനയിലേക്കുള്ള മിഷനറി യാത്രക്കുമുൻപായി മന്ദാരിൻ, ഗ്രീക്ക്, ഹീബ്രു, ലാറ്റിൻ ഭാഷകൾ പഠിക്കാൻ തുടങ്ങി.

1851-ൽ അദ്ദേഹം റോബർട്ട് ഹാർഡിക്കൊപ്പം ഒരു മെഡിക്കൽ അസിസ്റ്റന്റായി കിംഗ്സ്റ്റണിലെ ഒരു ദരിദ്ര പ്രദേശത്ത് പ്രവർത്തിച്ചു. വിശ്വാസത്തിൻ്റെയും സേവനത്തിൻ്റെയും ജീവിതത്തിനായി സ്വയം തയ്യാറാകാൻ ഇത് സഹായിച്ചു. 1852-ൽ ഹൾ ബ്രദറൻ അസംബ്ലിയിൽ മുഴുകൽ സ്നാനമേറ്റു.

1853 സെപ്റ്റംബർ 19 ന് 21 വയസ് മാത്രമുള്ള ഹഡ്‌സൺ ടെയ്‌ലർ ഇംഗ്ലണ്ടിൽ നിന്ന് ചൈനയിലേക്ക് യാത്ര പുറപ്പെട്ടു. 1854 മാർച്ച് 1 ന് ചൈനയിലെ ഷാങ്ഹായിലെത്തി. ചൈനയിൽ, ആഭ്യന്തരയുദ്ധം മൂലം പ്രക്ഷുബ്ധമായ അന്തരീക്ഷത്തെയാണ് അദ്ദേഹത്തിന് ആദ്യ ഘട്ടത്തിൽ നേരിടേണ്ടിവന്നത്.

1855 മുതൽ ടെയ്‌ലർ ഷാങ്ഹായ് പരിസരത്ത് 18 പ്രസംഗ പര്യടനങ്ങൾ നടത്തി, താൻ പഠിച്ചിരുന്ന മെഡിക്കൽ അറിവുകൾ ജനങ്ങളിലേക്ക് അടുക്കാനുള്ള ഉപാധിയും അവരെ സഹായിക്കാനുള്ള മാർഗവുമായി ഉപയോഗപ്പെടുത്തി. എങ്കിലും വിദേശികളെ എപ്പോഴും സംശയത്തോടെ വീക്ഷിക്കുന്നവരായിരുന്നു ചൈനക്കാർ. അവരിൽ ഒരാളാകുവാനായി ഹഡ്‌സൻ ക്ളീൻ ഷേവ് ചെയ്യുകയും ചൈനീസ് വസ്ത്രങ്ങൾ ധരിക്കുകയും ചൈനീസ് പുരുഷന്മാരെപ്പോലെ പുറകിലെ മുടി പന്നിയുടെ വാൽ പോലെ നീട്ടി വളർത്തുകയും ചെയ്തു.

1858-ൽ ലണ്ടൻ മിഷനറി സൊസൈറ്റിയിലെ റവ. സാമുവൽ ഡയറിൻ്റെ അനാഥയായ മകൾ മരിയ ജെയ്ൻ ഡയറിനെ ടെയ്‌ലർ വിവാഹം കഴിച്ചു. മലേഷ്യയിലെ പെനാങിൽ ചൈനക്കാർക്ക്ഇടയിൽ ഒരു പയനിയർ മിഷനറിയായിരുന്നു സാമുവൽ .

ആരോഗ്യപ്രശ്നങ്ങൾ കാരണം, 1860-ൽ ടെയ്‌ലർ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് മടങ്ങി.എങ്കിലും തൻ്റെ ബൈബിൾ പരിഭാഷാ ജോലികൾ ഇന്ഗ്ലാണ്ടിൽ ഇരുന്നും ചെയ്തുകൊണ്ടിരുന്നു. കൂടാതെ ബ്രിട്ടനിൽ പലേടത്തും യാത്രചെയ്ത് ചൈനയിലെ മിഷനറി പ്രവർത്തനത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തി.
1865 ജൂൺ 25 ന്‌, ചൈനയിലെ ഉൾനാടൻ പ്രവിശ്യകളുടെ സുവിശേഷവത്ക്കരണം എന്ന ലക്ഷ്യത്തോടെ ഒരു പുതിയ മിഷനറി പ്രസ്ഥാനത്തിന് തുടക്കംകുറിച്ചു. വില്യം തോമസ് ബെർഗറിനൊപ്പം സ്ഥാപിച്ച ചൈന ഇൻലാൻഡ് മിഷൻ എന്ന പ്രസ്ഥാനം ഒരു വർഷത്തിനുള്ളിൽ 21 മിഷനറിമാരെ ചൈനയിലേക്കു അയച്ചു.

അഞ്ചുവർഷത്തിലേറെ ഇംഗ്ലണ്ടിൽ താമസിച്ചശേഷം 1866 മെയ് 26 ന് ഹഡ്സൺ ടെയ്‌ലർ 27 പുതിയ മിഷനറിമാരുമായി ചൈനയിലേക്ക് പോയി. 1866 മെയ് 26 ന് അവർ യാത്ര തിരിച്ചു. ടെയ്‌ലറും കുടുംബവും തങ്ങളുടെ പുതിയ മിഷൻ ടീമുമായി നാല് മാസത്തെ കപ്പൽ യാത്ര. ദക്ഷിണ ചൈനാക്കടലിലും പസഫിക് സമുദ്രത്തിലും ആയിരിക്കുമ്പോൾ ചുഴലിക്കാറ്റിൽ കപ്പൽ ഏതാണ്ട് തകർന്നെങ്കിലും രണ്ട് തവണയും രക്ഷപ്പെട്ടു. 1866 സെപ്റ്റംബർ 30 ന് അവർ സുരക്ഷിതമായി ഷാങ്ഹായിലെത്തി.

ഹഡ്സൺ കഠിനാധ്വാനം ചെയ്തു, മറ്റ് മിഷനറിമാരും ഇത് ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
പലതവണ, ആരോഗ്യ പ്രസ്നങ്ങളാൽ ഹഡ്‌സൺ ഇംഗ്ലണ്ടിലേക്ക് യാത്രചെയ്യേണ്ടിവന്നു. അത്തരമൊരു ഇംഗ്ലണ്ട് യാത്രയിലാണ് അക്കാലത്തെ പ്രശസ്ത ക്രിക്കറ്റ് താരമായ സി.ടി. സ്റ്റഡ്നെ കണ്ടുമുട്ടുന്നതും ക്രിസ്തുവിലേക്കു നയിക്കുന്നതും. സി.ടി. സ്റ്റഡ് പിന്നീട് ചൈനയിൽ ഒരു മിഷനറിയായിമാറി.

ഹഡ്‌സന്റെ അശ്രാന്ത പരിശ്രമം മൂലം ചൈന ഇൻലാൻഡ് മിഷനിൽ മിഷനറിമാരുടെ എണ്ണം 225 ആയി ഉയർന്നു.

1900 ൽ ചൈനയിൽ ബോക്സർ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയിലെ ക്വിറ്റ് ഇന്ത്യ മൂവ്മെന്റ്‌പോലെ ചൈനയിലെ വിദേശ വിരുദ്ധ പ്രസ്ഥാനമായിരുന്നു ബോക്സർ കലാപം, നിരവധി മിഷനറിമാർ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കപ്പെട്ടു, ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മിഷനറിമാരോട് ചൈന വിട്ടുപോകാൻ ആവശ്യപ്പെട്ടു, പക്ഷേ ഹഡ്‌സന്റെ ചൈന ഉൾനാടൻ മിഷനറിപ്രസ്ഥാനത്തിലെ മിഷനറിമാർ എതിർപ്പുണ്ടായിട്ടും ചൈനയിൽ തുടർന്നു. മറ്റേതൊരു മിഷൻ സംഘടനകളേക്കാളും ചൈന ഇൻലാൻഡ് മിഷനു ഭീമമായ നഷ്ടമാണ് കലാപം സമ്മാനിച്ചത്. യംഗ്‌സുവിൽ ഒരു മിഷൻ സ്റ്റേഷൻ കലാപകാരികൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സംഘടനയുടെ , 58 മിഷനറിമാരും 21 കുട്ടികളും കൊല്ലപ്പെട്ടു. അതേ വർഷം, ഹഡ്സൺ ശാരീരികമായും മാനസികമായും തകർന്നു. 1902-ൽ ചൈന ഇൻലാൻഡ് മിഷനുകളുടെ ഡയറക്ടർ സ്ഥാനത്തുനിന്നു വിരമിക്കാൻ അദ്ദേഹം തീരുമാനിച്ചു.

എങ്കിലും ചൈനീസ് ഉൾനാടൻ മിഷനുകളിലെ മിഷനറിമാർ ചെയ്യുന്ന പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി ഹഡ്സൺ ചൈനയിലേക്ക് ഹ്രസ്വ യാത്രകൾ തുടർന്നു. 1905-ൽ പതിനൊന്നാമത്തെ യാത്രയിൽ, ഷെൻജിയാങ്ങിൽ വച്ച് ജൂൺ അഞ്ചിന് അദ്ദേഹംമരണമടഞ്ഞു. നേരത്തെ അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ മരിയയും ഷെൻജിയാങ്ങിൽ വച്ചായിരുന്നു മരിച്ചത്. ഹഡ്സൺ ടെയ്‌ലർ എന്ന മിഷനറി ഇതിഹാസം താൻ ഏറെ സ്നേഹിച്ച ചൈനയുടെ മണ്ണിൽ തന്നെ അടക്കപ്പെട്ടു. പിൽക്കാലത്തു കമ്മ്യൂണിസ്റ്റുകാർ സാംസ്കാരിക വിപ്ലവം നടത്തിയപ്പോൾ അദ്ദേഹത്തിൻ്റെ ശവകുടീരവും ഇടിച്ചു കളഞ്ഞു. പിന്നീട് ഒരു ചൈനീസ് പള്ളി അവിടെ സ്ഥാപിക്കുകയും അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി ഒരു സ്മാരകം പണിയുകയും ചെയ്തു.

ഹഡ്‌സൺ മരിച്ചതിനുശേഷവും അദ്ദേഹം ആരംഭിച്ച പ്രവർത്തനങ്ങൾ തുടരുന്നു. ചൈന ഉൾനാടൻ മിഷനുകൾ ഇപ്പോൾ ഓവർസീസ് മിഷനറി ഫെലോഷിപ്പ് എന്നപേരിൽ അറിയപ്പെടുന്നു. കാലക്രമേണ, ഓവർസീസ് മിഷനറി ഫെലോഷിപ്പിൻ്റെ പ്രവർത്തനം രണ്ട് രാജ്യങ്ങളിൽ നിന്ന് 19 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും