✍️ ജസ്റ്റിൻ കായംകുളം l തമ്പുരാൻ കൂടെയുണ്ട്. തളരേണ്ട കാര്യമില്ല

താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എൻ്റെ പ്രാണനെ എടുത്തുകൊള്ളേണമേ.
1 രാജാക്കന്മാർ 19:4

രിക്കുവാനുള്ള അതിയായ വാഞ്ജ. ഒറ്റപ്പെടലുകളും തള്ളിക്കളയുന്ന അനുഭവങ്ങളും. വിഷാദവും നിരാശയും നിറഞ്ഞ സംഘർഷഭരിതമായ സാഹചര്യങ്ങൾ. നിയോഗവും അഭിഷേകവും ശുശ്രുഷയും തിരിച്ചറിവുണ്ടെങ്കിലും മുൻപോട്ടു പോകുവാൻ കഴിയാത്ത അവസ്ഥകൾ. തെറ്റുകൾക്ക് നേരെ പ്രതികരിക്കുകയും മുഖത്തു നോക്കി അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന പ്രകൃതക്കാരൻ.

ദൈവം ഏൽപ്പിച്ച ശുശ്രുഷയ്ക്കു വേണ്ടി നെഞ്ചും വിരിച്ചു നിന്നവൻ ഇപ്പോൾ ഇസബെൽ എന്നവളുടെ നിസ്സാരപ്പെടുത്തുന്ന ഭീഷണിക്കു മുൻപിൽ മരണത്തെക്കുറിച്ചു ചിന്തിക്കുന്നു. ആരോടും മിണ്ടാതെ ഭക്ഷണം കഴിക്കാതെ തളർന്നു മയങ്ങി ചൂരച്ചെടിയുടെ അടിയിൽ ഒതുങ്ങി കിടക്കുകയാണ്.

പക്ഷെ വിളിച്ചിറക്കിയ ദൈവം വിട്ടു കൊടുത്തില്ല. ദൂതനെ അയച്ചു തട്ടി എഴുന്നേൽപ്പിച്ചു. ഭക്ഷണവും വെള്ളവും നൽകി നിർബന്ധിച്ചു വീണ്ടും അയക്കുകയാണ്. അവനു വേണ്ടിയുള്ള ലക്ഷ്യത്തിലേക്കു. ദൈവം തുറന്നിട്ട പാതയിലേക്ക് അവൻ ഓടുകയാണ് വിശ്രമമില്ലാതെ.

ഇന്ന് നീ പോകുന്ന സാഹചര്യങ്ങളിൽ ദൈവദൂതൻ ഇറങ്ങിവരും. നിരാശ മാറി വിഷാദം നീങ്ങി, ഭയം മാറി ധൈര്യത്തോടെ ദൈവം തുറക്കുന്ന പാതയിൽ കൂടി ഓടുവാൻ. നിനക്കൊരു ശുശ്രുഷയുണ്ട്, നിയോഗമുണ്ട് എല്ലാത്തിലുമുപരി തമ്പുരാൻ കൂടെയുണ്ട്. തളരേണ്ട കാര്യമില്ല.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം| ദൈവത്തിൽ ആശ്രയിക്കുന്നവർ|...

ദൈവത്തിൽ ആശ്രയിക്കുന്നവർ “യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
feature-top

ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ):...

ഗിൽഡ്ഫോർഡ്: ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ) വാർഷിക കോൺഫ്രൻസ്
feature-top

രാജി സമർപ്പിച്ച് സംസ്ഥാന പി.വൈ.പി.എ...

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഇവാ.
feature-top

ബെൻജാഫിയ ജോമോനും പ്രെയ്സ് സൈമണും സൗണ്ട്...

കോട്ടയം: കോട്ടയം മഹാത്മാ ഗാന്ധി (MG) സർവകലാശാലയുടെ 2023–2026 അധ്യയന വർഷങ്ങളിലെ
feature-top

ഐപിസി കേരളാ സ്റ്റേറ്റ് ദൈവദാസന്മാർക്ക്...

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള
feature-top

പാസ്റ്റർ ജോസ് അതുല്യ...

കോന്നി: പാസ്റ്റർ ജോസ് അതുല്യ കോന്നി താൻ പ്രിയംവച്ച കർത്താവിൻ്റെ
feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ