Advertise here

താരംഗപാടിയുടെ സ്വന്തം ബഞ്ചമിൻ ഷൂൾസ്

കേരളത്തിലും ഇന്ത്യയിലും ഇന്നു കാണുന്ന പ്രൊട്ടസ്റ്റൻറ് ക്രിസ്തീയ സമൂഹങ്ങളുടെയെല്ലാം ആരംഭത്തിനും വളർച്ചക്കുമെല്ലാം അടിസ്ഥാനമായത് യൂറോപ്യൻ രാജ്യങ്ങളുടെ ഭാരതത്തിലേക്കുള്ള വരവും അധിനിവേശവുമൊക്കെയാണ്. അടിസ്ഥാനപരമായി വാണിജ്യവും പിന്നീട് കീഴടക്കി ഭരിക്കലുമൊക്കെയായിരുന്നു യൂറോപ്യൻ രാജ്യങ്ങളുടെ ലക്ഷ്യം. അങ്ങിനെ തുറക്കപ്പെട്ട വാണിജ്യ പാതകളെ അക്കാലത്ത് യൂറോപ്പിൽ ഉദയം ചെയ്ത മിഷനറി പ്രസ്ഥാനങ്ങൾ സുവിശേഷ പ്രചരണത്തിനായും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായും ഉപയോഗപ്പെടുത്തി. പലപ്പോഴും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെയുള്ള അധിനിവേശ – വ്യാപാര അധികാര കേന്ദ്രങ്ങൾ മിഷനറിമാരെ ശക്തമായി എതിർത്തിരുന്നു. കാരണം തദ്ദേശീയരെ വിദ്യാഭ്യാസം നൽകി പ്രബുദ്ധരാക്കുന്നത് ഭാവിയിൽ തങ്ങൾക്ക് ഭീഷണിയാകുമെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.

ഇന്ത്യയിലെ ആദ്യ പ്രൊട്ടസ്റ്റൻ്റ് മിഷനറിയായി ബർത്തലോമ്യോ സീഗൻബാൾഗ് തമിഴ്നാട്ടിലെ കടൽതീര ഗ്രാമമായ താരങ്കപാടിയിൽ 1705 ജൂലൈ 5 ന് എത്തി. ആദ്യം ഡച്ച് കോളനി ഗവർണർ ഈ മിഷനറിയെ തടവുകാരനാക്കി. പിന്നീട് വിമോചിതനായ സീഗൻബാൾഗ് പിന്മാറാൻ തയ്യാറല്ലായിരുന്നു. അദ്ദേഹം ഏകദേശം പത്തു വർഷം താരംഗപാടിയിൽ പ്രവത്തിക്കുകയും നിരവധി പേരേ ക്രിസ്തുവിലേക്ക് നയിക്കുകയും വേദപുസ്തക പരിഭാഷക്കായി പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ 1719-ൽ 36 -ാം വയസിൽ അദ്ദേഹം നിര്യാതനായി.

ബർത്തലോമ്യോയെ തുടർന്ന് താരംഗപാടിയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി എത്തിയത് ബഞ്ചമിൻ ഷുൾസ് ആണ്. ജർമൻ സ്വദേശിയായ ഇദ്ദേഹം 1719 സെപ്റ്റംബർ 16നാണ് താരംഗപാടിയിൽ എത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി എന്നീ ഭാഷകളിലേക്ക് വേദപുസ്തക പരിഭാഷ നടത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. 1743 -ൽ സ്വദേശത്തേക്ക് മടങ്ങുന്നതുവരെ അദ്ദേഹം താരംഗപാടി കേന്ദ്രമാക്കി തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി പ്രവർത്തിച്ചു.

ഭാരത ക്രൈസ്തവ ചരിത്രത്തിലെ എക്കാലവും ഓർമ്മിക്കപ്പെടേണ്ടുന്ന മിഷനറിമാരിൽ ഒരാളാണ് ബഞ്ചമിൻ ഷൂൾസ്.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ കെ.കെ. ചെറിയാൻ...

കുമ്പനാട്: ഐപിസി യിലെ സീനിയർ ശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ...

കാനഡ (ടൊറോണ്ടോ): കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ്ജ്
feature-top

തിരുവല്ലയിൽ മികച്ച പ്രോപ്പർട്ടി...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം, മണവാളനെ...

ഓസ്ട്രേലിയ: പത്തു കന്യകമാരും മണവാളനെ എതിരേൽക്കാനാണ് ഇറങ്ങിയതെങ്കിലും,
feature-top

വോട്ടവകാശങ്ങളിൽ കൈകടത്തുന്നത് ഭരണഘടനാ...

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ്
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ...

Hallelujah online news 5th October കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും, 10-നും
feature-top

പി.വൈ.പി.എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ...

ജോസി പ്ലാത്തനത്ത് പ്രസിഡൻ്റ്, ഇവാ. അജോ അച്ചൻകുഞ്ഞ് സെക്രട്ടറി, സാം കെ.
feature-top

പ്രതിദിന ധ്യാനം| കൂട്ടായ്മയുടെ മാതൃക|...

കൂട്ടായ്മയുടെ മാതൃക “വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും
feature-top

ബ്ലെസ്സി ജോർജ്(53)...

കൈതമറ്റം: തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി. ജെ. മോസസിന്റെ