തോംസൺ പത്തനാപുരം- 

അയോഗ്യൻ്റെ അവകാശം

വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
കൊലൊസ്സ്യര്‍ 1:12

എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കൾക്കായി അവകാശങ്ങൾ കരുതി വയ്ക്കാറുണ്ട്. അത് വിദ്യാഭ്യാസമോ അനുഗ്രഹമോ സമ്പത്തോ എന്തുമാകാം. മാതാപിതാക്കൾ മാത്രമല്ല സമൂഹവും രാഷ്ട്രവും ചില അവകാശങ്ങൾ നൽകുന്നുണ്ട്.

എല്ലാ സമൂഹങ്ങളിലും അവകാശങ്ങൾ ലഭിക്കുന്നത് പ്രത്യേകം ആളുകൾക്ക് മാത്രമാണ്. അവകാശങ്ങൾ പൊതുവായി എല്ലാവർക്കും സ്വായത്തമാക്കുവാൻ കഴിയില്ല. ഓരോ രാഷ്ട്രത്തിലെയും പൗരൻമാർക്ക് ആണ് അതു ലഭിക്കുന്നത്. മറ്റു രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഒരു രാജ്യത്തിൽ പൗരത്വം ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. യോഗ്യതകൾ ഉള്ളവർക്ക് അത് ലഭിക്കും.

സിറിയൻ അഭയാർഥിയായി കാനഡയിലെത്തി നാലുവർഷത്തിനുശേഷം, 2018 ൽ കനേഡിയൻ പൗരത്വം ലഭിച്ചപ്പോൾ പീസ് ബൈ ചോക്ലേറ്റ് സ്ഥാപകനായ തരേക് ഹദാദ് പറഞ്ഞത്, “താൻ കനേഡിയൻ പൗരനാകുകയെന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്” എന്നാണ്

വേദപുസ്തകം സ്വാതന്ത്ര്യത്തിൻ്റെ അഥവാ വെളിച്ചത്തിൻ്റെ രാഷ്ട്രത്തെക്കുറിച്ചും അടിമത്വത്തിൻ്റെ അഥവാ അന്ധകാരത്തിൻ്റെ രാഷ്ട്രത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധരായവർക്ക് അഥവാ ദൈവജനത്തിനായി ദൈവം ഒരു അവകാശം ഒരുക്കിവെച്ചിട്ടുണ്ട്. കൃപയാൽ പുത്രനിൽകൂടെ ആ അവകാശത്തിലേക്കുള്ള പ്രവേശനം ദൈവം അന്ധകാരത്തിൽ ഉള്ളവർക്ക് നൽകിയിരിക്കുന്നു.

ആ അവകാശത്തിലേക്കു കടക്കുവാൻ ഞാൻ അയോഗ്യനാണ്, എന്നാൽ യേശു എന്നെ യോഗ്യനാക്കി എന്നുള്ള തിരിച്ചറിവാണ് പ്രവേശനത്തിനുള്ള യോഗ്യത. ഇനിമുതൽ ഞാൻ അന്ധകാരഅവകാശത്തിൻ്റെ ഭാഗമല്ല, വെളിച്ചത്തിൻ്റെ അവകാശിയാണ്. വെളിച്ചത്തിൻ്റെ അവകാശം പ്രാപിച്ച്, പ്രകാശംപരത്തി ജീവിപ്പാനായി ദൈവസന്നിധിയിൽ നമ്മളെ സമർപ്പിക്കാം

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന...

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി) തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്
feature-top

പിസിനാക് ചിക്കാഗോ ഒരുക്കങ്ങൾ...

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത്
feature-top

പ്രതിദിന ധ്യാനം l നടപ്പ് നിർമ്മലമാക്കുവാൻ l...

നടപ്പ് നിർമ്മലമാക്കുവാൻ “ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു
feature-top

കാൻബറയിൽ ‘ബെഥേൽ ഫീസ്റ്റ് കൺവൻഷൻ’ മെയ് 11...

കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ബെഥേൽ പെന്തക്കോസ്ത്
feature-top

വിവാഹ...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന...

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി) തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്
feature-top

മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ...

ദില്ലി: ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ
feature-top

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം...

ഹോർമുസ് കടലിടുക്ക് തുറക്കണമെങ്കിൽ ആണവ കരാറിൽ വ്യക്തത വേണമെന്ന് അമേരിക്ക
feature-top

പ്രതിദിന ധ്യാനം| തകർച്ചകളും ഉയർച്ചകളും|...

തകർച്ചകളും ഉയർച്ചകളും “യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു;