Advertise here

റവ.ഡോ. കെ.സി. ജോണിൽ നിന്ന് പാസ്റ്റർ പ്രിൻസ് തോമസ് ആദ്യ സെറ്റ് ഏറ്റുവാവാങ്ങുന്നു

തിരുവത്താഴ പാത്രങ്ങൾ വിൽപ്പന ആരംഭിച്ചു.

 

 

 

 

 

 

ഹാലേലൂയ്യാ ബുക്സ് പുറത്തിറക്കിയ തിരുവത്താഴ പാത്രങ്ങളുടെ ഔദ്യോഗിക റിലീസിംഗ് നടന്നു. റവ.ഡോ. കെ.സി. ജോണിൽ നിന്ന് പാസ്റ്റർ പ്രിൻസ് തോമസ് ആദ്യ സെറ്റ് ഏറ്റുവാങ്ങി. പാസ്റ്റർ രാജു പൂവക്കാല അധ്യക്ഷതവഹിച്ചു. പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ആമുഖ പ്രസ്താവന നടത്തി.

കോവിഡ് കാലഘട്ടം ലോകം മുഴുവൻ ജീവിത രീതികളെ സമൂലമായി മാറ്റി മറിച്ചു. ആരാധനാ രീതികളിലും മാറ്റം വന്നിരിക്കുന്നു. കേരളത്തിലെ പെന്തെക്കോസ്ത് സഭകളിൽ വിശുദ്ധ തിരുവത്താഴ ശുശ്രൂഷ ഇതുവരെ നടന്നിരുന്നത് ഒരേ ഗ്ലാസിൽ നിന്ന് എല്ലാവരും പാനം ചെയ്യുന്ന രീതിയിലായിരുന്നു. പുതിയ സാഹചര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ കപ്പുകളിൽ വീഞ്ഞു് കൊടുക്കതക്ക നിലയിലുള്ള തിരുവത്താഴ പാത്രം അനിവാര്യതയാകുന്നു.

ഈ സാഹചര്യത്തിൽ ഉന്നത ഗുണനിലവാരത്തിൽ പരമാവധി കുറഞ്ഞ വിലയിൽ സഭകൾക്ക് തിരുവത്താഴ പാത്രങ്ങൾ നൽകുവാൻ ഹാലേലുയ്യ പരിശ്രമിച്ചു. കോവിഡ് കാലത്തിൻ്റെ പ്രതിസന്ധികൾക്കിടയിലും മനോഹരമായ തിരുവത്താഴ പാത്രങ്ങൾ പുറത്തിറക്കുവാൻ സാധിച്ചു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പാത്രങ്ങൾ നൽകി തുടങ്ങി. കൊറിയർ വഴി ഇന്ത്യയിലും വിദേശത്തും കമ്യൂണിയൻ സെറ്റ് എത്തിച്ചുകൊടുക്കും

ഓരോ ട്രേയിലും 40 കപ്പുകൾ വെക്കാവുന്ന വിധത്തിലാണ് സ്‌റ്റെയിൻലസ് സ്റ്റീലിൽ പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആളുകളുടെ എണ്ണം അനുസരിച്ച് ആവശ്യമുള്ളത്രയും ട്രേകൾ ഒന്നിനു മുകളിൽ ഒന്നായി  വയ്ക്കത്തക്ക നിലയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കപ്പുകൾ റീ യൂസ് ചെയ്യാവുന്ന ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ചവയാണ്.

പാത്രങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടേണ്ടുന്ന ഫോൺ നമ്പരുകൾ:
9349500155,  9526972983, 9562449012

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ കെ.കെ. ചെറിയാൻ...

കുമ്പനാട്: ഐപിസി യിലെ സീനിയർ ശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ...

കാനഡ (ടൊറോണ്ടോ): കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ്ജ്
feature-top

തിരുവല്ലയിൽ മികച്ച പ്രോപ്പർട്ടി...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം, മണവാളനെ...

ഓസ്ട്രേലിയ: പത്തു കന്യകമാരും മണവാളനെ എതിരേൽക്കാനാണ് ഇറങ്ങിയതെങ്കിലും,
feature-top

വോട്ടവകാശങ്ങളിൽ കൈകടത്തുന്നത് ഭരണഘടനാ...

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ്
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ...

Hallelujah online news 5th October കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും, 10-നും
feature-top

പി.വൈ.പി.എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ...

ജോസി പ്ലാത്തനത്ത് പ്രസിഡൻ്റ്, ഇവാ. അജോ അച്ചൻകുഞ്ഞ് സെക്രട്ടറി, സാം കെ.
feature-top

പ്രതിദിന ധ്യാനം| കൂട്ടായ്മയുടെ മാതൃക|...

കൂട്ടായ്മയുടെ മാതൃക “വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും
feature-top

ബ്ലെസ്സി ജോർജ്(53)...

കൈതമറ്റം: തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി. ജെ. മോസസിന്റെ