തോംസൺ പത്തനാപുരം

അവൻ്റെ മഹാ കരുണ

യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. സങ്കീര്‍ത്തനങ്ങള്‍ 103:8

ജീവിതത്തിൽ ചിലപ്പോഴെങ്കിലും മടുപ്പ് അനുഭവപ്പെടാത്തവരായി ആരുമില്ല. അത് മനുഷ്യസഹജമാണ്. കരുണ അനുഭവിക്കുക എന്നത് ഹൃദ്യമായ ഒരു അനുഭവമാണ്. എന്നാൽ അത് മറ്റുള്ളവർക്ക് പകർന്നു നൽകുക ഒരു ചെറിയ ശതമാനം ആളുകൾക്ക് അസഹ്യമായ കാര്യമാണ്. ക്ഷമിച്ച് ക്ഷമിച്ച് മടുക്കുമ്പോൾ പലപ്പോഴും നാം കരുണ കാണിക്കാൻ മടിക്കാറുമുണ്ട്.

നമ്മുടെ കർത്താവ് കരുണയുള്ള ദൈവമാണ്. നാം ഇന്ന് ജീവനോടിരിക്കുന്നത് അവൻ്റെ കൃപ ഒന്നുകൊണ്ടുമാത്രമാണ്. പാപം ചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ട് മരണത്തിനായി വിധിക്കപ്പെട്ടവരായിരുന്ന നമ്മെ തൻ്റെ മഹാ കരുണയാൽ കർത്താവ് വീണ്ടെടുത്തു. പിതാവ് അതിനായി യേശു കർത്താവിനോടുള്ള തൻ്റെ കരുണ മറച്ചു കളഞ്ഞു. യേശു കർത്താവിനോട് പിതാവാം ദൈവം കരുണ കാണിച്ചില്ല. നമ്മെ തൻ്റെപുത്രീ പുത്രന്മാരാക്കുവാൻ സ്വന്ത പുത്രനോട് കരുണകാണിക്കാതെ കാൽവരിയിൽ മുഖം തിരിച്ചുകളഞ്ഞ കാഴ്ച്ച വചനം നമ്മുടെമുൻപിൽ വരച്ചുകാണിക്കുന്നു.

നമ്മോട് കരുണ കാണിക്കുന്നവരോട് മാത്രമല്ല നമ്മെ ഉപദ്രവിക്കുന്നവരോടും കരുണ കാണിക്കണമെന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നു. നാം പ്രാപിച്ച അവൻ്റെ മഹാ കരുണ അലക്ഷ്യമാക്കാതെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. അവൻ്റെ കരുണ ഇതുവരെയും പ്രാപിക്കാത്തവർക്ക് ആ കരുണ പകർന്നു നൽകുവാൻ ദൈവം നമ്മെ ഇന്ന് പകൽ കാലം സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പെരുമ്പാവൂരിൽ ഹൗസ് പ്ലോട്ടുകൾ...

15/08/2026W1 ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

പുന്നവേലി കോളാകോട്ടു അന്നമ്മ ജോസഫ് (തങ്കമ്മ...

പുന്നവേലി: കോളാകോട്ടു വീട്ടിൽ പരേതനായ പാസ്റ്റർ സി. കെ. ജോസഫിന്റെ ഭാര്യയായ
feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര
feature-top

കുമളി അമ്പലത്തിങ്കൽ മറിയാമ്മ ചെറിയാൻ (93)...

കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93)
feature-top

മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം...

ചങ്ങരംകുളം : ഐപിസി കുന്നംകുളം സെന്ററിലെ ചങ്ങരംകുളം സഭാംഗവും പരേതനായ ടി സി
feature-top

പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ഇന്ന്...

തൃശൂർ : പൂമലയിലും സമീപപ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത സംരംഭമായ പൂമല
feature-top

പ്രതിദിന ധ്യാനം| ഭക്തന്മാരെ ആദരിച്ചാൽ!|...

ഭക്തന്മാരെ ആദരിച്ചാൽ! “കലത്തിലെ മാവു തീർന്നു പോകയില്ല; ഭരണിയിലെ എണ്ണ