ജസ്റ്റിൻ ജോർജ് കായംകുളം

ലക്ഷ്യം തെറ്റിയാൽ കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും

വേട്ടക്കാരൻ തൻ്റെ ഭീമാകാരനായ നായയെയും കൊണ്ട് കാട്ടിലേക്ക് കയറി.. തോക്കിൽ നിന്നും തുരുതുരെ ആകാശത്തേക്ക് വെടിയുതിർക്കും .. കാടിളക്കിയ ശേഷം നായയെ വിടുകയാണ് പതിവ്…. അവൻ പോയി ചിതറിയോടുന്ന മൃഗങ്ങളെ വേട്ടയാടിക്കൊണ്ടു വരും..അന്നും അയാൾ കാടിളക്കി.നായ കുതിച്ച് കുതിച്ചു പാഞ്ഞു. ഒരു മാൻ അതിൻ്റെ കണ്ണിൽ പെട്ടു. അതിനെ ലക്ഷ്യമാക്കി നായ ഓടി. മാൻ ഓടിയോടി ഒരു പുഴയിൽ ചാടി. നായ കുറച്ചു നേരം നോക്കി നിന്നു. പെട്ടെന്ന് അടുത്ത കുറ്റിക്കാട്ടിൽ ഒരനക്കം. ഒരു മുയൽ നായയെ കണ്ടു പാഞ്ഞു..നായ പുറകെ കുതിച്ചു . മുയൽ ഓടി ഒരു ഗുഹയിൽ കയറി. അവിടുന്ന് ഒരു എലി ചാടി നായ പിന്നാലെ അതിനെ പിടിക്കാൻ ഓടി. എലി ഒരു മരത്തിൽ ഓടിക്കയറി.. മരച്ചുവട്ടിൽ ഇരുന്ന ഓന്ത് നായയുടെ കണ്ണിൽ പെട്ടു. നായ ചാടി ആ ഓന്തിനെ വായ്ക്കകത്താക്കി. മാനിനെയും കൊണ്ട് വരുന്ന നായയെ നോക്കി കാത്തിരുന്ന വേട്ടക്കാരൻ ഓന്തിനെ കണ്ടു കുപിതനായി തോക്കെടുത്തു നായയെ വെടിവെച്ചു കൊന്നു കളഞ്ഞു. ഇത് വെറുമൊരു ഭാവനാ കഥയായിരിക്കാം എങ്കിലും ഇതിൽ വലിയൊരു സന്ദേശമുണ്ട്.

വലിയൊരു ലക്ഷ്യവുമായി ഇറങ്ങിയവർ പ്രതിബന്ധങ്ങളും കാലതാമസവും ഉണ്ടാവുമ്പോൾ ചെറിയ ചെറിയ അനുഗ്രഹങ്ങളുടെ പിന്നാലെ പായുകയാണ്. നാം ആഗ്രഹിച്ചതും പ്രയത്നിച്ചതും ലഭിക്കാതെ വരുമ്പോൾ ലക്‌ഷ്യം മറക്കരുത്. ഈ ലോക ജീവിതത്തിൻ്റെ അനുഗ്രഹങ്ങൾക്ക് പിന്നാലെ ഓടിത്തളർന്നു ദൈവം തമ്പുരാൻ നമുക്ക് വെച്ചിരിക്കുന്ന നിത്യത നഷ്ടപ്പെടുത്താതെ ആ പരമമായ ലക്ഷ്യത്തിനു വേണ്ടി വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ ക്രിസ്തുവിനെ നോക്കി നാം ഓടേണ്ടിയിരിക്കുന്നു. ദൈവീക പദ്ധതിയിൽ അല്പം താമസം നേരിട്ടാലും നാം അവനു വേണ്ടി കാത്തിരിക്കുക.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2...

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി
feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ