ലോകമെങ്ങും ചിതറി പാർക്കുന്ന കുടുംബാംഗങ്ങൾ ദിവസവും കുടുംബ പ്രാർത്ഥനക്കായി ഒരുമിച്ചുകൂടുന്നു. 100 ദിനം പിന്നിട്ട പ്രാർത്ഥനയുടെ വിശേഷങ്ങൾ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഷാജൻ ഇടക്കാട് പങ്കു വയ്ക്കുന്നു. ഒരു കോവിഡ് കാല നന്മ. വീഡിയോ കാണുക

 

ജസ്റ്റിൻ കായംകുളം

100 ദിനം പിന്നിട്ട് വിർച്യുൽ കുടുംബപ്രാർത്ഥന

“ഈ വിഷയം ഇന്നു വരെ പൊതുയിടത്തിൽ പറഞ്ഞില്ല.
ഇന്നു പറഞ്ഞത് മറ്റൊന്നിന്നുമല്ല.
വിജയിച്ച ഈ പരീക്ഷണം
നടത്തി നോക്കുവാൻ
എൻ്റെ സ്നേഹിതരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രം”

വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ എനിക്ക് സ്നേഹിതനും അദ്ധ്യാപകനും ആയിത്തീർന്ന അനുഗ്രഹീത എഴുത്തുകാരൻ ഷാജൻ ജോൺ ഇടയ്ക്കാടിന്റെ ഫേസ്ബുക് പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരുന്ന ഒരു പ്രസ്താവനയാണ് മുകളിൽ ഉദ്ധരിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ്‌ വായിക്കുമ്പോൾ വളരെ സന്തോഷം തോന്നി. സമയക്കുറവും താല്പര്യമില്ലായ്മയും ജീവിത സൗകര്യങ്ങൾ വർദ്ധിക്കുകയും ഒക്കെ ചെയ്തപ്പോൾ അന്യം നിന്നു പോയ അല്ലെങ്കിൽ പ്രാധാന്യം നഷ്ടപ്പെടുത്തിയ കുടുംബ പ്രാർത്ഥനയുടെ കോവിഡ് കാലഘട്ടത്തിലെ നേർക്കാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്‌.

ആധുനികതയും സാങ്കേതികതയും സമൂഹമാധ്യമങ്ങളും സൂം ആരാധനയും പ്രാർത്ഥനകളും വിമർശന ശരമേറ്റു വാങ്ങുമ്പോൾ ലഭ്യമായ സാഹചര്യത്തെ അതി ഗംഭീരമായി ഉപയോഗിച്ചു എന്നുള്ള ആ സന്തോഷം അദ്ദേഹത്തിന്റെ എഴുത്തിൽ പ്രതിഫലിക്കപ്പെട്ടപ്പോൾ ഇത് എനിക്ക് എഴുതാതെ വയ്യ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുകയും വിവിധ തൊഴിലിൽ ഏർപ്പെടുകയും ചെയ്യുന്ന ആലുവിളയിൽ കുടുംബം ആണ് വിർച്വൽ കുടുംബ പ്രാർത്ഥനയുടെ നൂറാം ദിനത്തിലേക്ക് എത്തപ്പെടുന്നത്. കുടുംബങ്ങൾ കൂടെ ഇരിക്കുന്നത് പോലെ, പാട്ടും പ്രാർത്ഥനയും, ആരാധനയും വ്യത്യസ്ഥ പ്രോഗ്രാമുകളും, ലീഡർഷിപ്പ് ട്രെയിനിങ്ങും ഒക്കെയായി വ്യത്യസ്തമായ ഒരു ഓൺലൈൻ കൂട്ടായ്മ. വിജയകരമായി നൂറു ദിവസങ്ങൾ പിന്നിടുകയാണ് ആലുവിളയിൽ കുടുംബത്തിന്റെ വിർച്യുൽ കുടുംബ പ്രാർത്ഥന.

കോവിഡ് സാമൂഹിക അകലം പരിശീലിപ്പിക്കാൻ ശ്രമിച്ചപ്പോൾ മാനസിക അടുപ്പത്തിലേക്ക് കുടുംബങ്ങൾ തമ്മിൽ എത്തപ്പെട്ടു. സാഹചര്യങ്ങൾ അല്ല നാം എങ്ങനെ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് വ്യത്യസ്തതയുടെയും വിജയത്തിന്റെയും ബന്ധങ്ങളുടെയും അടിത്തറ.

ഈ എഴുത്തും ഹല്ലെലുയ്യയുടെ വായനക്കാർക്കും എന്റെ സ്നേഹിതർക്കും ഒരു പുനർവിചിന്തനത്തിനും കൂട്ടായ്മകൾ ആരംഭിക്കുവാനും ബന്ധങ്ങൾ നില നിർത്തുന്നതിനും കാരണമാകട്ടെ.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി...

തിരുവല്ല: യുവജനങ്ങളെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായി
feature-top

ക്യാംപുകളിലും വീടുകളിലും നേരിട്ട് സഹായം...

തിരുവല്ല: വെള്ളപ്പൊക്ക കെടുതിയിൽ അപ്പർകുട്ടനാട്ടിലെ വീടുകളിലും
feature-top

ഹരിയാന ഗ്രേസ് ബൈബിൾ കോളേജ് രണ്ടാമത് പൂർവ...

തിരുവനന്തപുരം: ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും വ്യത്യസ്തമായ
feature-top

പ്രതിദിന ധ്യാനം |ദൈവം വളർത്തും… |ബിജോ...

ദൈവം വളർത്തും… “എന്നാൽ ശമുവേൽ വളർന്നു. യഹോവ അവനോടു കൂടെ
feature-top

പെരുമ്പാവൂരിൽ ഹൗസ് പ്ലോട്ടുകൾ...

15/08/2026W1 ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

പുന്നവേലി കോളാകോട്ടു അന്നമ്മ ജോസഫ് (തങ്കമ്മ...

പുന്നവേലി: കോളാകോട്ടു വീട്ടിൽ പരേതനായ പാസ്റ്റർ സി. കെ. ജോസഫിന്റെ ഭാര്യയായ
feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര