നവീകരണ ചരിത്രത്തിലെ കത്തിയെരിയപ്പെട്ട രക്തസാക്ഷിയുടെ ജ്വലിക്കുന്ന ഓർമ്മ.
മുപ്പത്തി ഒൻപതാം വയസിൽ വിശ്വാസ സത്യങ്ങൾക്കായി അഗ്നിസ്തൂപത്തിൽ കത്തിയെരിഞ്ഞ അനാ ബാപ്റ്റിസ്റ്റ് ലീഡറായിരുന്നു ജോർജ് ബ്ലറോക്ക്. ഓസ്ട്രിയായിലെ ടൈറോളിൽ ഇൻസ് ബ്രൂക്കിൽ 1529 സെപ്റ്റംബർ 6നായിരുന്നു ഈ വിശ്വാസ വീരൻ്റെ രക്തസാക്ഷിത്വം.

കത്തോലിക്കാ സഭയുടെ വചന വിരുദ്ധ നിലപാടുകൾക്കെതിരെ പാറപോലെ ഉറച്ചു നിന്ന ജോർജ് ബ്ലറോക്കിനെ അധികൃതർ ഒരു തൂണിൽ ചേർത്ത് കെട്ടി എണ്ണ ഒഴിച്ച ശേഷം തീ കൊടുക്കുകയായിരുന്നു. ക്രിസ്തുവിനു വേണ്ടി എരിഞ്ഞടങ്ങിയ ബ്ലറോക്കിൻ്റെ ജീവിതകഥയിലേക്ക്:

1492 ലാണ് ജോർജ് ബ്ലറോക്ക് സ്വിറ്റ്സർലണ്ടിൽ ജനിച്ചത്. വൈദിക പഠനശേഷം കത്തോലിക്കാ സഭയിലെ പുരോഹിതനായി. വേദപുസ്തക സത്യങ്ങൾ ഗ്രഹിച്ചതോടെ സഭയുടെ നിലപാടുകൾ തെറ്റാണന്ന് തിരിച്ചറിഞ്ഞു. പൗരോഹിത്യം ഉപേക്ഷിച്ച് സൂറിച്ചിലെത്തിയ ബ്ലറോക്ക് ഇതിനകം ആത്മീയ നവോഥാനത്തിൻ്റെ ശബ്ദമായി മാറിയിരുന്ന സ്വിംഗ്ലിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി.

സൂറിച്ചിൽ സമാന ആശയക്കാരായ ഫെലിക്സ് മാൻസ്, കൊൺറാഡ് ഗബർ എന്നിവരോടുമൊപ്പം പ്രവർത്തനം ആരംഭിച്ചു. ശിശുസ്നാനം, വിഗ്രഹാരാധന, കുർബാന തുടങ്ങിയ വചന വിരുദ്ധ സഭാ നടപടികൾക്കെതിരെ ജനത്തെ ബോധവൽക്കരിച്ചു. തെരുവുകളിൽ ബ്ലറോക്കിൻ്റെ പ്രസംഗങ്ങൾ കേൾക്കാൻ ആളുകൾ തടിച്ചു കൂടി. പലരും തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിൽ നിന്ന് പിൻമാറി. കത്തോലിക്കാ സഭയും അധികാര കേന്ദ്രങ്ങളും അസ്വസ്തരായി.

1525 ജനുവരിയിൽ സിറ്റി കൗൺസിൽ പുതിയൊരു നിയമം പ്രഖ്യാപിച്ചു. മാമോദീസ നൽകിയിട്ടില്ലാത്ത എല്ലാ കുഞ്ഞുങ്ങൾക്കും എട്ടു ദിവസത്തിനകം മാമോദീസ നൽകിയിരിക്കണം. ഇതിനെ തുടർന്ന് ബ്ലറോക്കും സഹപ്രവർത്തകരും ഫെലിക്സ് മാൻസിൻ്റെ വീട്ടിൽ രഹസ്യമായി സമ്മേളിച്ച് ദൈവസന്നിധിയിൽ മുട്ടുമടക്കി ദൈവിക നിയോഗം ലഭിക്കാനായി പ്രാർത്ഥിച്ചു. ആ പ്രാർത്ഥനക്കൊടുവിൽ കൊൺറാഡ് ഗബലിൻ്റെ കൈക്കീഴിൽ ജോർജ് ബ്ലറോക്ക് സ്നാനമേറ്റു. തുടർന്ന് അവിടെ കൂടിയിരുന്നവർ ബ്ലറോക്കിൻ്റെയും ഗബലിൻ്റെയും കൈക്കീഴിൽ സ്നാനമേറ്റു. തുടർന്ന് സൂറിച്ചിലെങ്ങും അവർ സത്യ സുവിശേഷം ധൈര്യത്തോടെ പ്രഘോഷിച്ചു. നിരവധി പേർ സ്റ്റാനപ്പെട്ട് ഇവരുടെ കൂടെ കൂടി.

1527 ജനുവരി5 ന് അധികാരികൾ ഫെലിക്സ് മാൻസനെയും ബ്ലറോക്കിനേയും അറസ്റ്റു ചെയ്തു. ക്രൂരമായ മർദ്ദനങ്ങൾക്കൊടുവിൽ മൻസൻ കൊല്ലപ്പെട്ടു. ബ്ലറോക്കിനെ നാടുകടത്തി.

നാടുകടത്തപ്പെട്ട ബ്ലറോക്ക് ഓസ്ട്രിയായിലെ ടൈറോൾ പ്രവിശ്യയിലെ അഡിജ് വാലിയിൽ ഒരു സഭയുടെ പാസ്റ്ററായി പ്രവർത്തനം ആരംഭിച്ചു. നിരവധി പേർ വിശ്വാസത്തിലേക്ക് നയിക്കപ്പെട്ടു.
കത്തോലിക്ക സഭയും ഭരണകൂടവും വീണ്ടും ബ്ലറോക്കിനെ നോട്ടമിട്ടു. 1529 ഓഗസ്റ്റിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. മത കോടതി വധശിക്ഷ വിധിച്ചു. സെപ്റ്റംബർ 6 ന് ധീരനായ ആ യുവ സുവിശേഷകനെ നിഷ്കരുണം അഗ്നി സ്തൂപമാക്കി ജീവനോടെ ദഹിപ്പിച്ചു.

ഹല്ലേലൂയ്യാ ഓൺലൈനിലും പത്രത്തിലും മാട്രിമോണിയൽ / ക്‌ളാസിഫൈഡ് പരസ്യങ്ങൾ കുറഞ്ഞനിരക്കിൽ
വിളിക്കുക 9349500155

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വയലത്തല എരുത്തിക്കൽ പെണ്ണമ്മ തോമസ് (93)...

ഡാളസ്സ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ
feature-top

പി.സി.എബ്രഹാം ഒക്കലഹോമയിൽ...

ഒക്കലഹോമ: കോട്ടയം പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി.
feature-top

യു.പി.എഫ് – യു.എ.ഇ വിദ്യാർത്ഥി ക്യാമ്പ്...

ഷാർജ : ഗൾഫിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് യു.പി.എഫ് – യു.എ.ഇയുടെ
feature-top

പ്രതിദിന ധ്യാനം |ദൈവത്തിനുവേണ്ടി നിന്ന...

ദൈവത്തിനുവേണ്ടി നിന്ന ദാനിയേൽ “എന്നാൽ രാജാവിൻ്റെ ഭോജനം കൊണ്ടും അവൻ
feature-top

ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പ് വാർഷിക...

​ ന്യൂയോർക്ക്: ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) വാർഷിക കൺവൻഷൻ
feature-top

ദൈവസഭ തൊണ്ണൂറ്റി ആറാമത് ജനറൽ കൺവൻഷൻ ഡിസംബർ 23...

കലയപുരം : ദൈവസഭയുടെ തൊണ്ണൂറ്റി ആറാമത് ജനറൽ കൺവൻഷൻ ഡിസംബർ 23 മുതൽ 27 വരെ
feature-top

യുഎഇ റീജിയൻ പി.വൈ.പി.എ താലന്ത് പരിശോധന ...

ഷാർജ: പിവൈപിഎ യു.എ. ഇ റീജിയൻ താലന്ത് പരിശോധന സെപ്റ്റംബർ 5 ന് ഷാർജ വർഷിപ്പ്
feature-top

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി...

തിരുവല്ല: യുവജനങ്ങളെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായി
feature-top

ക്യാംപുകളിലും വീടുകളിലും നേരിട്ട് സഹായം...

തിരുവല്ല: വെള്ളപ്പൊക്ക കെടുതിയിൽ അപ്പർകുട്ടനാട്ടിലെ വീടുകളിലും