“സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിൻ്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.(ലൂക്കോസ് 19:5)

ചാർത്തിക്കിട്ടിയ വിശേഷണങ്ങൾ ഒക്കെയും സക്കായിയുടെ ജീവിതചര്യയ്ക്ക് യോജിച്ചവയായിരുന്നു. എങ്കിലും ചുങ്കക്കാരൻ, നികൃഷ്ടൻ,മാന്യന്മാർ കൂട്ട് കൂടാൻ ഇഷ്ട്ടപ്പെടാത്ത ജോലി, ശാരീരികമായി ബലഹീനൻ, ആളിൽ കുറിയ മനുഷ്യൻ തുടങ്ങിയ വിശേഷണങ്ങളൊക്കെ അവനെ മോശക്കാരനാക്കി തീർക്കുന്നവയാണ്.

എങ്കിലും കേട്ടറിവും മനസ്സിൽ ഇട്ട് കൊണ്ട് മുള്ള് നിറഞ്ഞ കാട്ടത്തിയിൽ വലിഞ്ഞു കയറുമ്പോൾ സക്കായിയ്ക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെ ഒന്ന് കാണണം.
കാണാൻ കൊതിച്ചവൻ്റെ വ്യക്‌തിപരമായ അയോഗ്യതകൾ ശ്രദ്ധിക്കാതെ അവൻ്റെ മനോഭാവം മനസ്സിലാക്കിയ ക്രിസ്തു മരച്ചുവട്ടിൽ നിൽക്കുകയാണ്. അവിടുത്തെ സ്നേഹം കൊണ്ട് മുകളിലേക്ക് നോക്കി വിളിക്കുന്ന ആ ഇമ്പസ്വരം സക്കായിയുടെ കാതിൽ മുഴങ്ങി.
“സക്കായിയെ ഇറങ്ങി വാ”

പലരും ഒളിഞ്ഞും തെളിഞ്ഞും തന്നെ പലതും വിളിക്കുമ്പോൾ പേര് ചൊല്ലി വിളിച്ച നാഥൻ്റെ സ്നേഹം അവൻ്റെ കണ്ണുകളിൽ തിളക്കം നൽകുകയാണ്.
ആ ഒറ്റ വിളിയിൽ സക്കായിയുടെ സ്റ്റാറ്റസ് മാറി. അവൻ ചതിവായി വാങ്ങിയതെല്ലാം തിരികെ കൊടുക്കാൻ തീരുമാനിച്ചു.മാനസാന്തരപ്പെട്ട് ക്രിസ്തു ശിഷ്യനായി മാറ്റപ്പെട്ടു.

അനേക സക്കായിമാർ യേശുവിനായ് കാത്തിരിക്കുന്നുണ്ട്. നമ്മുടെ സ്നേഹത്തിൻ്റെ, കരുണയുടെ, അംഗീകാരത്തിൻ്റെ ഒരു വിളിയും കാതോർത്ത്. ആരെയും വ്യക്തിപരമായ കാരണങ്ങളാൽ, തള്ളിക്കളയാതെ ചേർത്ത് പിടിക്കാം.സമൂഹം തള്ളിക്കളയുന്നവരെ പേര് ചൊല്ലി വിളിക്കാൻ ക്രിസ്തു സ്നേഹത്തിൻ്റെ ഭാവത്തിലേക്ക് ആനയിക്കാൻ നമുക്ക് ഈ പ്രഭാതത്തിൽ തീരുമാനം എടുക്കാം…

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പെരുമ്പാവൂരിൽ ഹൗസ് പ്ലോട്ടുകൾ...

15/08/2026W1 ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

പുന്നവേലി കോളാകോട്ടു അന്നമ്മ ജോസഫ് (തങ്കമ്മ...

പുന്നവേലി: കോളാകോട്ടു വീട്ടിൽ പരേതനായ പാസ്റ്റർ സി. കെ. ജോസഫിന്റെ ഭാര്യയായ
feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര
feature-top

കുമളി അമ്പലത്തിങ്കൽ മറിയാമ്മ ചെറിയാൻ (93)...

കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93)
feature-top

മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം...

ചങ്ങരംകുളം : ഐപിസി കുന്നംകുളം സെന്ററിലെ ചങ്ങരംകുളം സഭാംഗവും പരേതനായ ടി സി
feature-top

പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ഇന്ന്...

തൃശൂർ : പൂമലയിലും സമീപപ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത സംരംഭമായ പൂമല
feature-top

പ്രതിദിന ധ്യാനം| ഭക്തന്മാരെ ആദരിച്ചാൽ!|...

ഭക്തന്മാരെ ആദരിച്ചാൽ! “കലത്തിലെ മാവു തീർന്നു പോകയില്ല; ഭരണിയിലെ എണ്ണ