തോംസൺ പത്തനാപുരം

യഹോവാഭക്തി ജ്ഞാനത്തിൻ്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
സദൃശവാക്യങ്ങള്‍ 9:10

യേശുവിൻ്റെ ജനനത്തിന് ശേഷം വിദ്വാന്മാർ യേശുവിനെ ആരാധിക്കുവാൻ വിദൂരദേശങ്ങളിൽ നിന്നും വന്നതായി മത്തായി എഴുതിയ സുവിശേഷം രണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ശിശുവിനെ കാണുവാനായി ദീർഘദൂരം യാത്ര ചെയ്ത് അവർ ശിശുവിൻ്റെ അടുക്കൽ എത്തി. ഒരു നക്ഷത്രം മാത്രം ആയിരുന്നു അവർക്കു സൂചനയായി ലഭിച്ചത്. യേശുവിനെ കണ്ടപ്പോൾ അവർ ആനന്ദിച്ചു. വചനം പറയുന്നു അവർ വീണു അവനെ നമസ്കരിച്ച് ആരാധിച്ചു.

യഹോവ ഭക്തി ജ്ഞാനത്തിൻ്റെ ആരംഭം അകുന്നു. അതിൻ്റെ അർത്ഥം വിദ്വാന്മാരെ പോലെ നമുക്കും ഭയത്തോടു കൂടിയ ബഹുമാനം ഉണ്ടായിരിക്കണമെന്നാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാത്തിനെയും മാറ്റിവെച്ച് അവനെ അന്വേഷിക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ ജ്ഞാനികളായി മാറുന്നത്. നമുക്കുള്ളസർവ്വവും അവൻ്റെ പാദപീഠത്തിൽ അർപ്പിച്ച് അവനെ ആരാധിക്കുമ്പോൾ നാം ജ്ഞാനികൾ ആയി രൂപാന്തരം പ്രാപിക്കുന്നു. അവനെ ബഹുമാനിക്കുമ്പോൾ ജ്ഞാനം നമ്മിൽ വർദ്ധിക്കുന്നു.

അവനെ അന്വേഷിക്കുന്നവർക്ക് നന്മ നല്കുന്നവനാണ് ദൈവം. ദൈവത്തിന് നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുമ്പോൾ ജ്ഞാനത്തിലും വിവേകത്തിലും വർദ്ധിക്കുവാൻ നമുക്ക് കഴിയും. നമുക്കായി ദൈവം ഒരുക്കിയിരിക്കുന്ന നന്മകളെ പ്രാപിക്കുവാൻ അത് നമ്മെ സഹായിക്കും. ഇന്ന് അവനെ അന്വേഷിക്കുവാൻ തീരുമാനിക്കാം. യഥാർത്ഥ ജ്ഞാനം പ്രാപിക്കുവാൻ ദൈവം ഇന്ന് നമ്മെ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം |യഹോവയുടെ വീരന്മാർ |ബിജോ...

യഹോവയുടെ വീരന്മാർ “എന്നാൽ അവർ ആ വയലിന്റെ മധ്യേ നിന്ന് അതിനെ കാത്തു
feature-top

എടക്കര മുപ്പിനി കോയിപ്പുറത്ത് കെ.എം. തോമസ്...

നിലമ്പൂർ: എടക്കര മുപ്പിനി കോയിപ്പുറത്ത് കെ.എം. തോമസ് (ബേബി – 87) ബാഗ്ലൂരിൽ
feature-top

കൽപ്പറ്റ നാലുതുണ്ടത്തിൽ എവർഷൈൻ കോട്ടേജ് ...

വയനാട്: കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ നീതിന്യായ വകുപ്പ് റിട്ടയർഡ്
feature-top

വടവാതൂർ പുതുവാത്തൊട്ടിയിൽ പി.ജെ. ജോസഫിന്റെ...

പാമ്പാടി:വെള്ളൂർ 7ാം മൈലിൽ, പരേതനായ വടവാതൂർ പുതുവാത്തൊട്ടിയിൽ പി.ജെ.
feature-top

ന്യൂ ഹോപ്പ് ലൈഫ് ഫെല്ലോഷിപ്പ് സഭയുടെ ഒന്നാം...

കോഴഞ്ചേരി: ന്യൂ ഹോപ്പ് ലൈഫ് ഫെല്ലോഷിപ്പ് സഭയുടെ ഒന്നാം വാർഷികവും ഉപവാസ
feature-top

ഒക്കലഹോമയിൽ നിര്യാതനായ പി സി എബ്രഹാമിന്റെ...

ഒക്കലഹോമ: കഴിഞ്ഞദിവസം നിര്യാതനായ പിസി എബ്രഹാമിന്റെ (മോനി 64) ശവസംസ്കാര
feature-top

വന്മള വെട്ടിത്തിട്ട തമ്പി വിലാസത്തിൽ...

പുനലൂർ: പുനലൂർ വന്മള വെട്ടിത്തിട്ട തമ്പി വിലാസത്തിൽ നിര്യാതനായ വർഗ്ഗീസ്
feature-top

ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ...

ക്രൈസ്തവ മാധ്യമപ്രവർത്തകർ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിൽ
feature-top

ഐപിസി ഹെബ്രോൻ പുല്ലുകുത്തി സഭയുടെ സുവിശേഷ...

പുല്ലുകുത്തി: ഐപിസി ഹെബ്രോൻ പുല്ലുകുത്തി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ