ആശയാദർശങ്ങളുടെ സമരസപ്പെടാത്ത രാഷ്ട്രീയ വീഥിയിൽ കൊലക്കത്തിക്കിരയായി ഹോമിക്കപ്പെടുന്ന ജീവനുകൾക്ക് ആർ വിലകൽപ്പിക്കുന്നു.
ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടം എന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ രക്തക്കറ പുരളുമ്പോൾ നാം മനസ്സിലാക്കേണ്ടത് എന്താണ്. രാഷ്ട്രീയവും സാമൂഹിക സേവനവും പൊതുജനത്തിൻ്റെ നന്മയ്ക്കെന്ന് ഘോരഘോരം പ്രസംഗിക്കുമ്പോഴും
അധികാരത്തിൻ്റെ തിളങ്ങുന്ന കസേരയ്ക്ക് വേണ്ടി

 

 

അടിപിടി കൂടുന്ന രാഷ്ട്രീയ കോമരങ്ങൾ നമ്മുടെ ഈ മലയാളനാട്ടിൽ ഉറഞ്ഞു തുള്ളുകയാണ്.

നേതാക്കന്മാർക്ക് വേണ്ടിജീവിതത്തെ ഹോമിക്കുവാനും ചോരപ്പുഴ ഒഴുക്കുവാനും
ചെറുപ്പക്കാർ തയ്യാറാകുന്നത് സങ്കടകരമായ വസ്തുതയാണ്.

കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന പോലെ അണികളുടെ രക്തത്തിൽ ചവിട്ടി രാഷ്ട്രീയ നേതാക്കന്മാർ വളർന്നുവന്നു കൊണ്ടിരിക്കുമ്പോൾ…
ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിലും
സാങ്കേതികവിദ്യയിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന യുവജനം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ആരോപണങ്ങളും ന്യായീകരണങ്ങളും കൊണ്ട് കളം നിറയുന്ന നേതാക്കന്മാർ അവരുടെ ജീവിതം സുരക്ഷിതമാക്കിയവരാണ്. അവരുടെ തലമുറകൾക്ക് വേണ്ടിയുള്ളതും,തമ്പുരാക്കന്മാരെ പോലെ ജീവിക്കാൻ വേണ്ടതും അവർ നേടിക്കഴിഞ്ഞു.

ഇവിടെയാണ് അപരനുവേണ്ടി സ്വന്തം ജീവനെ നൽകുന്നിടത്തോളം വലിയ സ്നേഹമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞു ഭൂമിയിലേക്കിറങ്ങി വന്ന, ഏറ്റവും മഹാനായ നേതാവായി മാറിയ ക്രിസ്തു നമുക്ക് മാതൃകയാകുന്നത്‌.

ലോകമനസാക്ഷിയെ സ്നേഹത്തിൻ്റെ ഭാഷയിൽ ചിന്തിപ്പിച്ച നേതാവ്,
സ്വാർത്ഥതക്ക് വേണ്ടി അധികാര കസേരകൾക്ക് പിന്നാലെ ഓടാതെ സ്വന്തം സിംഹാസനത്തെ വിട്ടു മനുഷ്യ വേഷത്തിൽ അവതരിച്ച നേതാവ്.
അവൻ സ്വന്തം യുവരക്തം മാനവ ജാതിയുടെ പാപത്തിൻ്റെ പരിഹാരത്തിന് വേണ്ടി അവസാനതുള്ളി വരെയും ഊറ്റി നല്കിയാണ് ഒരു നേതാവായി മാറ്റപ്പെട്ടത്.

അവിടെയാണ് സ്വയം പരിത്യാഗത്തിൻ്റെയും സ്വയം ഹോമിക്കപ്പെടുന്നതിൻ്റെയും നേതൃസ്ഥാനം പ്രാധാന്യമർഹിക്കുന്നത്.

അണികളുടെ രക്തത്തിൽ ചവിട്ടി വളരുന്നവനല്ല അണികൾക്ക് വേണ്ടി രക്തം കൊടുക്കുന്നവനാണ് യഥാർത്ഥ നേതാവ്.

📝 ജസ്റ്റിൻ ജോർജ് കായംകുളം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര
feature-top

കുമളി അമ്പലത്തിങ്കൽ മറിയാമ്മ ചെറിയാൻ (93)...

കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93)
feature-top

മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം...

ചങ്ങരംകുളം : ഐപിസി കുന്നംകുളം സെന്ററിലെ ചങ്ങരംകുളം സഭാംഗവും പരേതനായ ടി സി
feature-top

പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ഇന്ന്...

തൃശൂർ : പൂമലയിലും സമീപപ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത സംരംഭമായ പൂമല
feature-top

പ്രതിദിന ധ്യാനം| ഭക്തന്മാരെ ആദരിച്ചാൽ!|...

ഭക്തന്മാരെ ആദരിച്ചാൽ! “കലത്തിലെ മാവു തീർന്നു പോകയില്ല; ഭരണിയിലെ എണ്ണ
feature-top

കോഴിക്കോട് പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ്...

​ കോഴിക്കോട്: ലോക്കസ് മിനിസ്ട്രീസിൻ്റെ (UPCON, സിറ്റി പാസ്റ്റേഴ്‌സ്
feature-top

PYM ക്യാമ്പ് ഓഗസ്റ്റ് 24...

മാവേലിക്കര:കല്ലുമല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ്