ഇന്ത്യയിലെ പെന്തെക്കോസ്ത് പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടവരിൽ പ്രമുഖനായ അമേരിക്കൻ മിഷനറി റവ.ആർ.എഫ് കുക്കിൻ്റെ ആദ്യ ഭാര്യ അന്ന ബാംഗ്ലൂരിൽ മരണമടഞ്ഞു. 1912-ൽ ഇന്ത്യയിലെത്തിയ ഈ മിഷനറി ദമ്പതികൾ ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിലും തമിഴുനാട്ടിലെ തിരുനൽവേലിയിലും പ്രവർത്തിച്ചു. ഇടക്കിടെ തിരുവിതാംകൂറിൽ സന്ദർശനം നടത്തിയ കുക്ക് പിൽക്കാലത്ത് തൻ്റെ പ്രവർത്തന മേഖലയായി കേരളത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

നേരത്തെ തന്നെ ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന അന്ന അതൊന്നും വകവെക്കാതെ സുവിശേഷ വേലയിൽ ഭർത്താവിനോടൊപ്പം സജീവമായിരുന്നു. ബാംഗ്ലൂർ ഫ്രെയ്സൺ ടൗൺ കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് ആരാധനയും മറ്റ് പ്രവർത്തനങ്ങളും നടത്തിയിരുന്നു.

രോഗബാധിതയായ അന്ന തികഞ്ഞ പ്രത്യാശയോടെ 1917 ആഗ.17 ന് നിത്യതയിലേക്ക് ചേർക്കപ്പെട്ടു. രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. ബ്ലോസവും ഡൊറോത്തിയും. റവ. കുക്ക് ഇന്ത്യയിലേക്ക് മിഷനറി പ്രവർത്തനത്തിനായി പോകുവാൻ തീരുമാനമെടുത്തപ്പോൾ പൂർണ മനസോടെ അതിനൊപ്പം നിന്ന അന്നയുടെ സമർപ്പണമാണ് ഇന്ത്യക്ക് റവ. ആർ.എഫ് കുക്കെന്ന മഹാനായ മിഷനറിയെ ലഭിക്കാൻ കാരണമായത്. ആദരവോടെ ഓർക്കാം ആ ധീര വനിതയെ.
പിന്നീട് റവ. കുക്ക് ബർത്താ ഫോക്സ് എന്ന സമർപ്പിതയായ മിഷനറി വനിതയെ വിവാഹം കഴിച്ചു.

1
Leave a Reply

Please Login to comment
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
BENNY P U Recent comment authors
  Subscribe  
newest oldest most voted
Notify of
BENNY P U
Guest
BENNY P U

Please correct the year mentioned in the article

Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും