കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.
2 കൊരിന്ത്യര്‍ 4:18

ദൈവം നമുക്കായി കരുതിയിരിക്കുന്നതിനെ നാം കാണണമെന്ന് അവൻ ആഗ്രഹിക്കുന്നു. നമ്മുടെ ചുറ്റും ഇന്ന് കാണുന്ന വസ്തുക്കളെക്കാൾ അത് ശ്രേഷ്ഠകരമാണ്. ദൈവീക വാഗ്ദത്തങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് ഉൾക്കാഴ്ച. വിശ്വാസത്തിന് അദൃശ്യമായതിനെ ദൃശ്യവൽക്കരിക്കുവാൻ കഴിയും. കാണാത്തതിൽ വാഗ്ദത്തത്താൽ ഉറച്ചു നിൽക്കുമ്പോൾ പിന്നെ ഭയക്കേണ്ടതില്ല. ദൈവത്തിലുള്ള ദൃഢവിശ്വാസം നമ്മെ ഉറച്ചുനിൽക്കുവാൻ സഹായിക്കും . സാഹചര്യങ്ങൾക്ക് വിശ്വാസത്തെ തകർക്കുവാൻ ആകില്ല. നിലനിൽക്കുന്നുവെങ്കിൽ വാഗ്ദാനങ്ങളുടെ പൂർത്തീകരണം കാണുവാൻ കഴിയും. അന്ധമായ വിശ്വാസമാണ് ഇവിടെ ആവശ്യം.

ജീവിതത്തിൽ വരുന്ന കഷ്ടതയുടെ സമയത്ത് പലരും ദൈവീക കരുതൽ മറന്നു കളയുന്നു. സകല പ്രതീക്ഷകളും അവസാനിപ്പിക്കുന്നു. യഥാർത്ഥത്തിൽ അടുത്ത നിലയിലേക്കുള്ള ചുവടുകളാണ് കഷ്ടതകളും പ്രയാസങ്ങളും. നാമിന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന കഷ്ടതകളും പ്രയാസങ്ങളും അത് വലുതോ ചെറുതോ ആയിരുന്നാലും മാറുവാൻ ഉള്ളതാണ്.ഇന്നത്തെ പ്രതിസന്ധികൾക്കപ്പുറത്തേക്ക് നോക്കുക. കാണാത്തതിനെ കാണുക എന്നതാണ് ഇവിടെ ആവശ്യം.

ദൈവം തിരശ്ശീലയ്ക്ക് പിറകിൽ നിന്ന് നമുക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. രോഗം അഥവാ ആരോഗ്യ പ്രശ്നങ്ങൾ ആയിരിക്കാം ഇന്ന് താങ്കളുടെ പ്രതിസന്ധി, എന്നാൽ അത് മാറ്റങ്ങൾക്ക് വിധേയമാണ്. ഒരുപക്ഷേ ഇന്ന് താങ്കൾ ജോലി ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കാം, എന്നാൽ അത് മാറുവാൻ ഉള്ളതാണ്. സാമ്പത്തികമായി ആയി നിങ്ങൾ ഇന്ന് വലിയ പ്രതിസന്ധിയിൽ ആയിരുന്നേക്കാം, എന്നാൽ അത് മാറുവാൻ പോകുന്നു. കുടുംബജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതാകാം നിങ്ങളുടെ ഇന്നത്തെ പ്രശ്നം, എന്നാൽ അത് മാറ്റുവാൻ കഴിയും. ഇന്ന് താങ്കളുടെ പ്രതിസന്ധി എന്തായിരുന്നാലും ദൈവത്തിലേക്ക് നോക്കുമ്പോൾ, അവനിൽ ആശ്രയിക്കുമ്പോൾ അതു മാറും. കാണാത്തതിനെ കാണുവാൻ ഇന്ന് ദൈവം ഇടയാകട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ
feature-top

ഐപിസി സെൻട്രൽ റീജിയൻ കൺവൻഷനും ഓർഡിനേഷൻ...

ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ
feature-top

MPC 5-മത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും...

തിരുവനന്തപുരം: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ
feature-top

പ്രതിദിന ധ്യാനം| ദൈവത്തിനു കൊള്ളാകുന്നവർ|...

ദൈവത്തിനു കൊള്ളാകുന്നവർ “ഞങ്ങളെ സുവിശേഷം ഭരമേല്‌പിക്കേണ്ടതിനു ഞങ്ങൾ
feature-top

ഗിൽഗാൽ എജി ചർച്ച് ദുബായ് ശുശ്രൂഷകൻ പാസ്റ്റർ...

ദുബായ്: ഗിൽഗാൽ എജി ചർച്ച് ദുബായ് (യുഎഇ – മലബാർ സെക്ഷൻ)യുടെ ശുശ്രൂഷകൻ
feature-top

ഏലിയാമ്മ മാത്യു(78) മുംബൈയിൽ...

മുംബൈ:എഫേത്താ മിനിസ്ട്രീസ്, മാട്ടുംഗ, മുംബൈയുടെ സ്ഥാപക പ്രസിഡന്റും
feature-top

അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ...

ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏക ദിന