അമേരിക്കയിലെ രണ്ടാം ഗ്രയ്റ്റ് അവെയ്ക്കനിങ്ങിന് നേതൃത്വം നൽകിയ മഹാനായ ദൈവഭൃത്യനും ആധുനിക ലോകം കണ്ട ഏറ്റവും വലിയ ഉണർവിൻ്റെ അഗ്നി പടർത്തിയ പ്രസംഗകന്നുമായിരുന്നു ചാൾസ് ഗ്രാൻഡിസൻ ഫിന്നി.

1792 ഓഗസ്റ്റ് 29 ന് അമേരിക്കയിലെ കണക്റ്റികട്ടിലുള്ള വാരൻ എന്ന ചെറുപട്ടണത്തിൽ ഒരു കർഷക കുടുംബത്തിൽ ഒൻപതാമത്തെ മകനായി ജനിച്ചു. കോളജ് വിദ്യാഭ്യാസം ലഭിച്ചില്ലങ്കിലും അസാധാരണമായ നേതൃത്വ പാഠവവും ബുദ്ധിവൈഭവവും ആറടി മൂന്നിഞ്ച് ഉയരവും അഗ്നിജ്വലിക്കുന്ന കണ്ണുകളും ഗാംഭീര്യമുള്ള ശബ്ദവും യൗവ്വനാരംഭത്തിൽ തന്നെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്ന പ്രത്യേകതകളായിരുന്നു.

ഒരു വക്കീലിൻ്റെ കൂടെ നിന്ന് നിയമ പഠനം പൂർത്തിയാക്കുകയും അഭിഭാഷക ജോലിയിൽ മികവു തെളിയിക്കുകയും ചെയ്തു. എന്നാൽ വെറുമൊരു വക്കീലായി ജീവിതം അവസാനിപ്പിക്കുകയായിരുന്നില്ല ഫിന്നിയെകുറിച്ചുള്ള ദൈവീക പദ്ധതി.

1829 ഒക്റ്റോബർ 10 ന് വക്കീൽ ജോലി ഉപേക്ഷിച്ച് അദ്ദേഹം സുവിശേഷം പ്രസംഗിക്കാനായി ജീവിതം മാറ്റിവച്ചു. തുടർന്ന് തിയോളജി പഠനം പൂർത്തിയാക്കിയ ശേഷം പ്രസ്ബിറ്റേറിയൻ സഭയുടെ ശുശൂഷക ലൈസൻസ് സമ്പാദിച്ചു.

ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ നടത്തിയ ഉണർച്ച് മീറ്റിങ്ങുകളിലൂടെയാണ് ഫിന്നി രണ്ടാം ഗ്രെയ്റ്റ് അവെയ്കിനിങ്ങിൻ്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത്. ഉണർവ്വ് വെറും സുവിശേഷ യോഗങ്ങളിലോ പള്ളി ചുവരുകൾക്കകത്തോ ഒതുങ്ങി നിന്നില്ല. സമൂഹത്തിൻ്റെ എല്ലാ മേഖലകയിലും ഉണർവ്വിനെക്കുറിച്ച് ചർച്ച ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. കടകളിലും, ഫാക്റ്ററികളിലും, കൃഷിയിടത്തിലും, സ്കൂളിലും എല്ലാം ഉണർവ്വ് വ്യാപിച്ചു. ഫിന്നിയുടെ സാന്നിധ്യം പോലും ആളുകളെ പാപബോധത്തിലേക്കും മാനസാന്തരത്തിലേക്കും നയിച്ചു. തിയറ്ററും ബാറും അടച്ചു പൂട്ടപ്പെട്ടു. ജനങ്ങൾ കൂട്ടമായി ആത്മീയ സമ്മേ ളനങ്ങൾക്കായി ഒഴുകിയെത്തി. ഫിന്നിയുടെ സമ്മേളനങ്ങളിൽ വലിയ പരിശുദ്ധാത്മ പ്രവർത്തി വെളിപ്പെട്ടു. ജനം പാപബോധത്താൽ വാവിട്ട് നിലവിളിക്കുന്ന കാഴ്ച പതിവായി.

ചാൾസ് ഫിന്നി വളരെ വേഗം അമേരിക്കയിലെ ഏറ്റവും പ്രസിദ്ധനായ സുവിശേഷ പ്രഭാഷകനായി. അടിമത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സാമൂഹ്യ പരിഷ്കർത്താവു കൂടെയായിരുന്നു അദ്ദേഹം.

1875 ഓഗസ്റ്റ് 16ന് 82 വയസിൽ ശൂശ്രൂഷ തികച്ച് കർതൃ സന്നിധിയിലക്ക് പ്രവേശിച്ചു.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ
feature-top

ഐപിസി സെൻട്രൽ റീജിയൻ കൺവൻഷനും ഓർഡിനേഷൻ...

ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ
feature-top

MPC 5-മത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും...

തിരുവനന്തപുരം: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ
feature-top

പ്രതിദിന ധ്യാനം| ദൈവത്തിനു കൊള്ളാകുന്നവർ|...

ദൈവത്തിനു കൊള്ളാകുന്നവർ “ഞങ്ങളെ സുവിശേഷം ഭരമേല്‌പിക്കേണ്ടതിനു ഞങ്ങൾ
feature-top

ഗിൽഗാൽ എജി ചർച്ച് ദുബായ് ശുശ്രൂഷകൻ പാസ്റ്റർ...

ദുബായ്: ഗിൽഗാൽ എജി ചർച്ച് ദുബായ് (യുഎഇ – മലബാർ സെക്ഷൻ)യുടെ ശുശ്രൂഷകൻ
feature-top

ഏലിയാമ്മ മാത്യു(78) മുംബൈയിൽ...

മുംബൈ:എഫേത്താ മിനിസ്ട്രീസ്, മാട്ടുംഗ, മുംബൈയുടെ സ്ഥാപക പ്രസിഡന്റും
feature-top

അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ...

ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏക ദിന