1933 ഓഗസ്റ്റ് 25 : ഐ.പി.സി യും സിലോൺ പെന്തെക്കോസ്ത് സഭയും വഴി പിരിയുന്നു.

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ തിരുവിതാംകൂറിൽ ചെറിയ നിലയിൽ ആരംഭിച്ച് പതിയെ വളർന്നു തുടങ്ങിയ പെന്തെക്കോസ്ത് സഭാ പ്രവർത്തനങ്ങളുടെ പിൽക്കാല ചരിത്രത്തെ ബാധിച്ച നിരവധി സംഭവങ്ങൾ ആക്കാലത്തു തന്നെ ഉണ്ടായി. സ്വതന്ത്ര മിഷനറിയായി ഇന്ത്യയിലും കേരളത്തിലുമെത്തിയ റവ. ആർ. എഫ് കുക്ക്, എ.ജിയുടെ പ്രഥമ ഔദ്യോഗിക മിഷനറിയായി ഇന്ത്യയിലെത്തിയ മിസസ് മേരീ ചാപ്മാൻ , കേരളത്തിലെ പ്രമുഖ ക്രൈസ്തവ സമൂഹമായ സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്തിലേക്ക് വന്ന പാസ്റ്റർ കെ.ഇ. ഏബ്രഹാം എന്ന പ്രാദേശീക നേതാവ് ഈ മൂന്ന് പേരും ആദ്യഘട്ടത്തിൽ ഒരുമിച്ച് പ്രവർത്തിച്ചു.

1929-ൽ കെ.ഇ.ഏബ്രഹാമും കുക്ക് സായിപ്പും അവരെ അനുകൂലിക്കുന്ന പ്രമുഖ നേതാക്കളുമെല്ലാം എ.ജി.യുമായുള്ള ബന്ധം ഔദ്യോഗികമായി ഉപേക്ഷിച്ചു. അന്നു വരെ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം വേണ്ടന്നു വച്ച് ഇവർ തെന്നിന്ത്യാ പൂർണ സുവിശേഷ ദൈവസഭ എന്ന പ്രസ്ഥാനമായി തുടരാൻ തീരുമാനിച്ചു.
1930-ൽ ഈ വിഭാഗം വീണ്ടും രണ്ടായി. കെ.ഇ. ഏബ്രഹാമും കെ സി. ചെറിയാനുമടങ്ങുന്ന സുറിയാനി നേതാക്കൾ കുക്ക് സായിപ്പുമായുള്ള ബന്ധം ഉപേക്ഷിച്ച് തെന്നിന്ത്യാ പെന്തെക്കോസ്ത് ദൈവസഭ എന്ന സ്വതന്ത്ര പ്രസ്ഥാനം പുനർജീവിപ്പിച്ചു.

ഈ കാലത്ത് ഭൗതീക കെട്ടുപാടുകളില്ലാത്ത വിശ്വാസ ജീവിതം എന്ന ആശയവുമായി ശ്രീലങ്കയിൽ നിന്ന് (അന്നത്തെ സിലോൺ ) പാസ്റ്റർ പോൾ, ആൽവിൻ എന്നീ നേതാക്കൾ കേരളത്തിലെത്തി. കുക്ക് സായിപ്പുമായി ബന്ധം വിട്ടു നിന്നിരുന്ന തെന്നിന്ത്യാ പെന്തെക്കോസ്ത് നേതാക്കൾക്ക് ഇവരുടെ ആശയങ്ങൾ തങ്ങളുടെ തിന്തുല്യമാണന്ന് തോന്നി. അങ്ങനെ പിന്നീടുള്ള രണ്ടു വർഷങ്ങൾ സിലോണിൽ നിന്നെത്തിയ നേതാക്കളും തെന്നിന്ത്യാ സഭയും ഒറ്റ സഭ യായി പ്രവർത്തിച്ചു.  കെ.ഇ. ഏബ്രഹാമിന് ഓർഡിനേഷൻ നൽകുന്നതു പോലും സിലോൺ പെന്തെക്കോസ്ത് മിഷൻ്റെ ചീഫ് പാസ്റ്ററായ  പാസ്റ്റർ പോൾ ആണ്.

എന്നാൽ പിൽക്കാലത്ത് സിലോൺ സഭയിൽ പാസ്റ്റർ ആൽവിൻ നടപ്പാക്കിയ ചില ഉപദേശ നടപടികൾ അംഗീകരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് സാധിക്കില്ലായിരുന്നു. അതിൽ ഏറ്റവും പ്രധാനം ആത്മാഭിഷേകം ഇല്ലാത്തവരുടെ കൈക്കീഴിൽ സ്നാനപ്പെട്ടവർ വീണ്ടും സ്നാനപ്പെടണമെന്ന ഉപദേശമായിരുന്നു. വിയോജിത സഭയിൽ കെ.വി.സൈമൺ സാറിൻ്റെ കൈക്കീഴിൽ സ്നാനപ്പെട്ട കെ.ഇ.ഏബ്രഹാമും ബ്രദറൺ സഭയിൽ സ്നാനപ്പെട്ട ടി.ജി. ഉമ്മനുമൊക്കെ വീണ്ടും സ്റ്റാനപ്പെടുക എന്നത് ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ല

ആൽവിനുമായി പല കത്തിടപാടുകൾ നടത്തിയെങ്കിലും ആൽവിൻ തൻ്റെ അഭിപ്രായങ്ങളിൽ ഉറച്ചു നിന്നതോടെ മൂന്നു വർഷം നീണ്ടു നിന്ന ബന്ധം 1933 ആഗ.25 ന് അവസാനിപ്പിച്ച് തെന്നിന്ത്യാ പെന്തെക്കോസ്ത് സഭ വീണ്ടും സ്വതന്ത്രമായി. പിൽക്കാലത്ത് സിലോൺ പെന്തെക്കോസ്ത് സഭ ദുരുപദേശ സഭയാണന്ന് ഐ.പി.സി. നേതാക്കൾ ശക്തമായി പഠിപ്പിക്കുകയും. പാസ്റ്റർ. ടി.ജി. ഉമ്മൻ അവർക്കെതിരെ പുസ്തകം പ്രസിദ്ധീകരിക്കയും ചെയ്തു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ
feature-top

ഐപിസി സെൻട്രൽ റീജിയൻ കൺവൻഷനും ഓർഡിനേഷൻ...

ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ
feature-top

MPC 5-മത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും...

തിരുവനന്തപുരം: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ
feature-top

പ്രതിദിന ധ്യാനം| ദൈവത്തിനു കൊള്ളാകുന്നവർ|...

ദൈവത്തിനു കൊള്ളാകുന്നവർ “ഞങ്ങളെ സുവിശേഷം ഭരമേല്‌പിക്കേണ്ടതിനു ഞങ്ങൾ
feature-top

ഗിൽഗാൽ എജി ചർച്ച് ദുബായ് ശുശ്രൂഷകൻ പാസ്റ്റർ...

ദുബായ്: ഗിൽഗാൽ എജി ചർച്ച് ദുബായ് (യുഎഇ – മലബാർ സെക്ഷൻ)യുടെ ശുശ്രൂഷകൻ
feature-top

ഏലിയാമ്മ മാത്യു(78) മുംബൈയിൽ...

മുംബൈ:എഫേത്താ മിനിസ്ട്രീസ്, മാട്ടുംഗ, മുംബൈയുടെ സ്ഥാപക പ്രസിഡന്റും
feature-top

അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ...

ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏക ദിന