ഒളിമ്പിക്സ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലൊന്നായി ഇന്നും കരുതപ്പെടുന്ന ഒരു സംഭവമുണ്ട്. 1992 ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ബ്രിട്ടന്റെ ഡെറക് റെഡ്മണ്ട് സ്വർണ്ണമെഡൽ നേടുമെന്ന പ്രതീക്ഷയിലായിരുന്നു. 400-മീറ്റർ സെമിഫൈനൽ ഓട്ടത്തിൽ ഡെറക് ഏറ്റവും മുന്നിൽ ഓടിക്കൊണ്ടിരിക്കെ ഫിനിഷിങ് പോയിന്റിനു അൽപ്പം മുമ്പ് പരുക്കിന്റെ പിടിയിലമർന്നു. കാലിടറി,കഠിന വേദനയാൽ പുളഞ്ഞ് ഡെറക് ട്രാക്കിലേക്ക് മുട്ടുകുത്തി.
പക്ഷെ, താരം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലായിരുന്നില്ല. മെഡൽ നേടാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും മുടന്തി മുടന്തി ഡെറക് ആ ഓട്ടം പൂർത്തിയാക്കാൻ മുന്നോട്ടു നീങ്ങി. ഇടയിൽ,ഗാലറിയിൽ നിന്ന് സെക്യൂരിറ്റിയെ വകഞ്ഞുമാറ്റി ഡെറകിന്റെ പിതാവ് ട്രാക്കിലേക്ക് കുതിച്ചെത്തി. അവനെ താങ്ങി.പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവിന്റെ തോളിൽ പിടിച്ച് ഡെറക് മുന്നേറി. ഫിനിഷിംഗ് ലൈനിന് സമീപമെത്തിയപ്പോൾ മകന്റെ കൈവിട്ട് അവൻ ഓട്ടം പൂർത്തിയാക്കുന്നത് ആ പിതാവ് നോക്കി നിന്നു.ഗാലറിയിൽ ഉണ്ടായിരുന്ന മുഴുവൻ കാണികളും എഴുന്നേറ്റുനിന്ന് കൈയടിച്ച ആ നിമിഷം ഒളിമ്പിക്സ് ചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങളിലൊന്നായി ഇന്നും ഓർമിക്കപ്പെടുന്നു. കഠിനവേദനയി ലും തോൽക്കാത്ത ഡെറകിന്റെ നിശ്ചയദാർഢ്യം അന്ന് ആ ഒളിമ്പിക്സിൽ മെഡൽ നേടിയവരെക്കാളും ഡെറകിനെ ലോക പ്രസിദ്ധനാക്കി.
വിശ്വാസ ജീവിത ട്രാക്കിൽ ഇടറി വീഴുമ്പോൾ നാം ഒന്ന് പകച്ചു പോകും. ആദ്യം തോന്നുക സങ്കടവും നിരാശയുമാണ്. ചിലപ്പോൾ നിന്ന് കരയും. പാപമോ, കട ഭാരമോ, രോഗങ്ങളോ, നിന്ദയോ, പരിഹാസമോ ആകാം അതിനുള്ള കാരണങ്ങൾ. ഇങ്ങനെയുള്ള പ്രതിസന്ധികളുടെ നടുവിൽ ഓട്ടം അവസാനിപ്പിച്ച് ട്രാക്കിൽ നിന്ന് ഇറങ്ങി പോയാലോ എന്ന് പോലും തോന്നും. അരുത്. വീണെടുത്ത് നിന്നും എഴുന്നേൽക്കണം. വീണ്ടും ഓടണം. അപ്പോൾ സ്വർഗ്ഗീയ പിതാവിന്റെ കരം നമ്മെ താങ്ങും. അത് മുന്നോട്ട് ഓടാനുള്ള പ്രചോദനമായി മാറും.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289