ഇരുമ്പ് ആയുധങ്ങൾ (കൂടവും ചുറ്റികയും ചവിണയും അരവും വാളും എല്ലാം) പണിതെടുക്കുന്നതും മൂർച്ച കൂട്ടുന്നതും മറ്റൊരു ഇരുമ്പ് ആയുധം കൊണ്ട് തന്നെയാണ്. കൂടത്തിൻ്റെ ദയയില്ലാത്ത അടിയും, ചുറ്റികയുടെ അടിച്ചു പരത്തും, അരത്തിൻ്റെ രാകലും, വാളിൻ്റെ കീറി മുറിക്കലും എല്ലാം ഏൽക്കുമ്പോൾ എൻ്റെ സഹോദരൻ തന്നെയാണല്ലോ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നോർത്ത് ഉള്ളിൽ വേദന വരാം.
എന്നാൽ നമ്മെ യജമാനന് ഉപയോഗമുള്ള പണിയായുധങ്ങൾ ആക്കി മാറ്റുവാൻ വേണ്ടിയാണ് ഈ തല്ലുകളും, കീറിമുറിക്കലും, രാകലും, തീക്കകത്ത് ഇടലും എല്ലാം എന്നു ഓർക്കുക. സത്യത്തിൽ അവർ ഒക്കെ നിമിത്തമാണ് നാം ഈ രൂപത്തിൽ ആയിത്തീർന്നത്. അതെ ചിലരുടെ തിരസ്കരണങ്ങളും, ഒറ്റപ്പെടുത്തലും, തള്ളിക്കളയലും, മുറിവേൽപ്പിക്കലും ഒക്കെ നിമിത്തം നമുക്ക് വേദനയും കഷ്ടനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. നാം അവരിൽ നിന്ന് ഇങ്ങനെയൊന്നും പ്രതീക്ഷിച്ചതുമല്ല.
എന്നാൽ ഇപ്പോൾ അവരെ ഓർത്ത് ദൈവത്തിന് നന്ദി പറയുക. നമ്മെ നാമാക്കി മാറ്റുവാൻ ദൈവിക പണിശാലയിലെ ആയുധങ്ങൾ മാത്രമായിരുന്നു അവർ എന്ന് ഓർക്കുക. അങ്ങനെ വന്നാൽ നമുക്ക് അവരെയും സ്നേഹിക്കാൻ കഴിയും.
ഉറ്റവരിൽ നിന്നോ, ഉടയവരിൽ നിന്നോ, സ്നേഹിതരിൽ നിന്നോ ഇപ്പോഴും വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ ഓർക്കുക, നാം ഒരു പണിശാലയിൽ ആണ്. അതിവേഗത്തിൽ മനോഹരമായ ഒരു മാന പാത്രമായി, പണിയായുധമായി നാം പുറത്തുവരും.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289