ഏതു മനുഷ്യന്റെ ജീവിതത്തിലും അവിചാരിതമായി പല പ്രതിസന്ധികളിൽ അകപ്പെട്ടേക്കാം. ഒട്ടുമിക്ക മനുഷ്യരും ആ സമയത്ത് പകച്ചു പോകും. എന്തുചെയ്യണമെന്നറിയാതെ തളർന്നു പോയവർ വളരെയേറെയുണ്ട്. ആ സന്ദർഭത്തിൽ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും പോലും നമ്മെ കൈവിട്ടുകളയും.
ദൈവദാസനായ സ്തെഫാനൊസിന്റെ ജീവിതത്തിലും അനിതരസാധാരണമായ ഒരു പ്രതിസന്ധി നേരിട്ടു. യേശു ഭരമേൽപ്പിച്ച ദൗത്യം ഏറ്റെടുത്തു കൊണ്ട് സ്തെഫാനൊസ് സുവിശേഷം പ്രസംഗിക്കുവാൻ തുടങ്ങി. യേശുക്രിസ്തുവിന്റെ കൃപയും, അത്യന്തശക്തിയും തന്റെ മേൽ വ്യാപിച്ചിരുന്നതുകൊണ്ട് ജനത്തിന്റെ ഇടയിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും അവൻ പ്രവർത്തിച്ചു. എന്നാൽ ഇത് ചില ദുഷ്ടന്മാരായ മനുഷ്യർക്ക് സഹിച്ചില്ല. അവർ അവനെ പിടിച്ചു തടവറയിൽ ഇട്ടു. മോശയ്ക്കും ദൈവത്തിനും അവൻ വിരോധമായി സംസാരിക്കുന്നു എന്ന് ദൂഷണം പരത്തി ജനത്തെ ഇളക്കി. അവന് എതിരായി അവർ കള്ളസാക്ഷികളെ നിരത്തി.
ന്യായാധിപ സംഘത്തിന്റെ മുൻപിൽ അവർ സ്തെഫാനൊസിനെ കൊണ്ടുവന്നു വിസ്തരിച്ചു. യേശുവിനെക്കുറിച്ച് വളരെ ധൈര്യത്തോടെ അവൻ സാക്ഷ്യം പറഞ്ഞു. യേശുവിനെ പ്രകീർത്തിച്ചതു നിമിത്തം അവർ വളരെ കോപം നിറഞ്ഞവരായി. തന്നെ ഇനി ഇവർ ജീവനോടെ വെച്ചേക്കില്ല എന്ന് സ്തെഫാനൊസിന് മനസ്സിലായി. അവൻ ആ സമയത്ത് ഒരു മനുഷ്യന്റെയും മുഖത്തേക്ക് നോക്കാതെ നേരെ സ്വർഗ്ഗത്തിലേക്ക് നോക്കി! അവൻ കാണുവാൻ ആഗ്രഹിച്ച കാഴ്ച സ്വർഗ്ഗത്തിൽ കണ്ടു! ദൈവത്തിന്റെ തേജസും, ദൈവത്തിന്റെ വലതുഭാഗത്ത് യേശുക്രിസ്തു നിൽക്കുന്നതും അവൻ കണ്ടു. അധികം വൈകാതെ അവർ അവനെ കല്ലെറിഞ്ഞു കൊന്നു. സത്യം നിമിത്തമാണ് സ്തെഫാനൊസ് കൊല്ലപ്പെട്ടത്.
നമ്മുടെ ജീവിതത്തിലും പ്രതിസന്ധികൾ നേരിടുമ്പോൾ, ലോക മനുഷ്യരിൽ ഒന്നും ആശ്രയിക്കാൻ ഇടയാകാതെ ദൈവമുഖത്തേക്ക് നോക്കി നിലവിളിച്ചാൽ, നമുക്കും സ്തെഫാനൊസിനെ പോലെ സ്വർഗ്ഗത്തിലെ മഹത്വം ദർശിക്കുവാൻ സാധിക്കും. സത്യം നിമിത്തം മരിക്കേണ്ടി വന്നാലും സന്തോഷത്തോടെ അത് ഏറ്റെടുക്കുവാൻ കൃപയും ശക്തിയും എല്ലാവർക്കും ലഭിക്കട്ടെ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289