പാസ്റ്റർ വി.എ. തമ്പിയുടെ വിശ്വാസ ജീവിതത്തിൻ്റെ ആരം കാലത്ത് ചങ്ങനാശേരിയിലെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുനൽകുകയും അന്നു മുതൽ ജീവിതാവസാനം വരെ ഉറ്റ സൗഹൃദം സൂക്ഷിക്കുകയും ചെയ്ത വ്യക്തിയാണ് എൽ. ഐ. സി അനിയച്ചായൻ എന്നറിയപ്പെട്ടിരുന്ന ചങ്ങനാശേരി സീയോൻ ബംഗ്ലാവിലെ ജോസഫ് ചാക്കോ. അനിയച്ചായൻ്റെ 88-ാം ജന്മദിനത്തിന് തൊട്ടു മുൻപ് ഈ ജൂലൈ മാസത്തിൽ പാസ്റ്റർ വി.എ. തമ്പി അനിയച്ചായനെ ചങ്ങനാശേരിയിലെ വീട്ടിലെത്തി കണ്ടു. ഏറെ നേരം ഒന്നിച്ചു ചിലവഴിച്ച് പ്രാർത്ഥിച്ച് പിരിയുമ്പോൾ ആനിയച്ചായൻ പതിഞ്ഞ സ്വരത്തിൽ ഒരാഗ്രഹം പറഞ്ഞു. “തമ്പി എൻ്റെ സംസ്കാര ശുശ്രൂഷ നടത്തണം”
അതു പറഞ്ഞ് ആഴ്ചകൾക്കകം അനിയച്ചായൻ്റെ ആഗ്രഹം നിറവേറ്റാതെ അനിയച്ചായൻ്റെ തമ്പി യാത്രയായി, സംസ്കാര ശുശ്രൂഷകളില്ലാത്ത നാട്ടിലേക്ക്.
അനിയച്ചായനും വി.എ. തമ്പിയും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത് 1968 ലാണ്. കയ്യിലൊതുങ്ങുന്ന ഒരു തകര കോളാമ്പിയുമായി നാലാൾ കൂടുന്നിടത്തെല്ലാം ലജ്ജ കൂടാതെ ദൈവവചനം വിളിച്ചു പറയുന്ന, പുലർച്ചെ കിഴക്കോട്ട് പോകാനായി ചങ്ങനാശേരി ബസ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസിനു മുകളിൽ കയറിയും ഉയരമുള്ള മരത്തിൽ കയറിയിരുന്നും സുവിശേഷം വിളിച്ചു പറയുന്ന തമ്പിയെന്ന യുവാവിനെ എൽ.ഐ.സി. അനിയച്ചായന് ഇഷ്ടമായി. ടി.പി.എമ്മിലൂടെ പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്ന അനിയച്ചായനും ചങ്ങനാശേരിയിലെ ബിസിനസുകാരനും വേങ്ങൽ സ്വദേശിയുമായ കുര്യച്ചനുമാണ് ( ഹൂസ്റ്റണിലെ
ജോസഫ് കുര്യൻ്റെയും തോമസ് കുര്യൻ്റെയും പിതാവ്) തമ്പിയെന്ന ചെറുപ്പക്കാരൻ സുവിശേഷകനും കൈത്താങ്ങായി ആദ്യ കാലത്ത് കൂടെ നിന്നത്.
നാഗർകോവിലിൽ നിന്ന് വിവാഹ ആലോചന വന്നപ്പോൾ പെണ്ണുകാണുവാൻ പോകുവാൻ പോലും തമ്പിക്ക് ബന്ധുക്കളാരുമില്ല. ഒടുവിൽ അനിയച്ചായനും കുര്യച്ചനുമാണ് നാഗർകോവിലിൽ ചെന്ന് മറിയാമ്മയെ പെണ്ണുകണ്ട് കല്യാണ മുറപ്പിക്കുന്നത്.
കല്യാണം കഴിഞ്ഞ് വധൂവരന്മാർ ആദ്യ ദിവസങ്ങൾ താമസിച്ചത് അനിയച്ചായൻ്റെ വീട്ടിലായിരുന്നു. ചങ്ങനാശേരി പെരുന്നയിൽ വീടെടുത്ത് കൊടുത്ത് താമസിപ്പിച്ചതും വേല തുടങ്ങുവാൻ തുണനിന്നതും അനിയച്ചായനായിരുന്നു.
1976-ൽ ന്യൂ ഇന്ത്യാ ദൈവസഭ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചപ്പോൾ അനിയച്ചായൻ്റെ വീട്ടിൽ മൂന്നുദിവസം ഉപവാസ പ്രാർത്ഥന നടത്തി. ഒടുവിൽ കാനം അച്ചൻ
പ്രാർത്ഥിച്ച് ആലപ്പുഴയിൽ പോയി സഭയുടെ രജിസ്ട്രേഷൻ നടത്തി. വി.എ. തമ്പി പ്രസിഡൻറും അനിയച്ചായൻ വൈസ് പ്രസിഡൻറും ആർ ഏബ്രഹാം സെക്രട്ടറിയുമായാണ് സഭ രജിസ്റ്റർ ചെയ്തത്.
പാസ്റ്റർ വി.എ.തമ്പി എന്ന ദൈവദാസൻ്റെ വളർച്ചയിൽ അങ്ങനെ എൽ ഐ സി അനിയച്ചായൻ എന്ന ജോസഫ് ചാക്കോ നിർണായകമായ പങ്കാളിയായി മാറി. ആ അനിയച്ചായൻ്റെ മക്കളാണ് ഇപ്പോൾ ഡാളസിലുള്ള റവ. ഷിബു ജോസഫും (പത്മോസ് മിനിസ്ട്രി) റവ. സാബു ജോസഫും ( കംഫർട്ട് – ചർച്ച്)
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289