2008 ഓഗസ്റ്റ് 23: കാണ്ഡമാല്‍ ഇന്ത്യ കണ്ട ഏറ്റവും ദാരുണമായ ക്രൈസ്തവ വിരുദ്ധ കലാപത്തിൻ്റെ ഓർമ്മ ദിനം. ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഹിന്ദു വർഗ്ഗീയവാദികൾ ഒഡീഷയിലെ കാണ്ഡമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നു പന്ത്രണ്ടു വര്‍ഷം. 2008 ഓഗസ്റ്റ് 23 -നാണ് അതിക്രൂരമായ അക്രമങ്ങളുടെയും നരനായാട്ടിൻ്റെയും ആരംഭം. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിടുകയായിരുന്നു. സ്വാമിയെ ക്രിസ്ത്യാനികളുടെ സഹായത്തോടെ നക്‌സലുകൾ വെടിവച്ചു കൊന്നു എന്ന അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയത്.

സ്വാമിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് കാണ്ഡമാൽ വനമേഖലയിലെ ക്രിസ്ത്യാനികൾ പാർക്കുന്ന സ്ഥലങ്ങളിലൂടെ നടത്തിയ വിലാപയാത്ര ശരിക്കും കലാപയാത്ര ആയിരുന്നു. മൃതദേഹവുമായി വളരെവേഗം എത്താവുന്ന സംസ്കാര സ്ഥലത്തേത്ത് 250 കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ചാണ് വിലാപയാത്ര നടത്തിയത് . യാത്ര യിലുടനീളം ക്രൈസ്തവർ വ്യാപകമായി ആക്രമിക്കപ്പെട്ടു . നൂറിലധികം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീ അടക്കം 40 സ്ത്രീകളെ ബലാത്സംഗം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്.

പോലീസും ഭരണകൂടവും ഈ നരനായാട്ടിന് തുണനിന്നു. സാമിയെ ക്രിസ്ത്യാനികൾ കൊന്നുവെന്ന അഭ്യൂഹങ്ങൾ മനഃപൂർവം പ്രെചരിപ്പിച്ച് ഹൈന്ദവരെകളെ പ്രകോപിതരാക്കിയാണ് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനുനേരെ അക്രമം അഴിച്ചുവിട്ടത്. പോലീസ് എരിതീയിൽ എന്ന ഒഴിക്കുവാനായി നിരപരാധികളായ ഏഴ് പാവപ്പെട്ട ക്രിസ്തീയ സഹോദരങ്ങളെ അറസ്റ്റു ചെയ്ത ക്രൂരമായി പീഡിപ്പിക്കുകയും 40 ദിവസത്തോളം തടവിൽ വെക്കുകയും ചെയ്തു. ഒടുവിൽ അവരല്ല കൊല നടത്തിയതെന്ന് പറഞ്ഞു അവരെ വിട്ടയക്കുകയും വേറെ ഏഴു ക്രിസ്ത്യാനികളെ അറസ്റുചെയ്യുകയുംചെയ്തു.  അവരെ കോടതി  കാര്യമായ ഒരു തെളിവുമില്ലാതെ ജീവപര്യന്ത തടവിന് ശിക്ഷിച്ചു. എന്നാൽ, ഈ പ്രദേശത്തെ മാവോയിസ്റ്റ് ഗറില്ലകളാണ് അദ്ദേഹത്തെ വധിച്ചതെന്ന് പിന്നീട് വെളിപ്പെടുത്തൽ ഉണ്ടായി

രാജ്യത്തെ പൗരന്മാർക്ക് ലഭിക്കേണ്ടുന്ന സ്വഭാവിക നീതി കാണ്ഡമാൽ കലാപത്തിന് ഇരയായ ക്രിസ്ത്യാനികൾക്ക് ഇനിയും ലഭിച്ചിട്ടില്ല എന്നാൽ ആ കലാപങ്ങൾക്കുശേഷം ചോരവീണ അതേ മണ്ണിൽ ക്രിസ്തുവിശ്വാസം തഴച്ചുവളരുന്ന കാഴ്ച്ച യാണ് ഇന്ന് കാണ്ഡമാൽ മേഘലയിൽ നിന്ന് നമുക്ക് കാണുവാൻ സാധിക്കുന്നത്.

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ബഹറിൻ ശാരോൻ ചർച്ച്‌ 40-ാം വാർഷികം; ഒരു വർഷമായി...

ബഹറിൻ: 1986 ഏപ്രിൽ മാസത്തിൽ ചുരുക്കം ചില പ്രിയപ്പെട്ടവർകൂടി മനാമയിൽ
feature-top

ബീരാ മിനിസ്ട്രിയുടെ 3-ാം വാർഷിക കൺവെൻഷനും...

ന്യൂഡൽഹി: ബീരാ മിനിസ്ട്രിയുടെ ഡൽഹി റീജിയന്റെ നേതൃത്വത്തിൽ
feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ