മുന്നറിയിപ്പുകളോടു കൂടി ആരംഭിച്ച്, മുന്നറിയിപ്പുകളോടു കൂടി അവസാനിക്കുന്ന പുസ്കമാണ് വിശുദ്ധ വേദപുസ്തകം! മുന്നറിയിപ്പുകളെ അവഗണിക്കാതെ ജീവിക്കാൻ വേണ്ടിയാണ്, ദൈവവചനത്തിൽ, മനുഷ്യർക്കായി മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. ഒന്നാമത്തെ മുന്നറിയിപ്പു ദൈവം നൽകിയതു ആദിമ മനുഷ്യർക്കായിരുന്നു. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം നീ തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും”(ഉല്പ. 2:17) എന്നായിരുന്നു അത്!ലോകത്തിൽ ദൈവം നമ്മെ ആക്കി വെച്ചിരിക്കുമ്പോൾ,
നാം അനുഭവിക്കേണ്ടതും,
അനുഭവിക്കരുതാത്തതുമായ, ചെയ്യേണ്ടതും, ചെയ്യരുതാത്തതുമായ അനേകം കാര്യങ്ങളുണ്ട്. അവ ഏതെന്നു കണ്ടുപിടിച്ച്, നല്ലതിനെ മുറുകെപ്പിടിച്ചും, അല്ലാത്തതിനെ വിട്ടുകളഞ്ഞും, ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം പൂർണ്ണതയിൽ എത്തുന്നത്. അതിനെയാണു രക്ഷ എന്നു ദൈവവചനം വിശേഷിപ്പിക്കുന്നത്.
ദൈവ വചനത്തിലെ ആദ്യത്തെ മുന്നറിയിപ്പു ആദമിനോടും, ഹവ്വയോടുമായിരുന്നെങ്കിൽ, രണ്ടാമത്തെ മുന്നറിയിപ്പു ലോത്തിനോടും കുടുംബത്തോടുമായിരുന്നു! അതേക്കുറിച്ചാണു ധ്യാന ഭാഗത്തു നാം കാണുന്നത്. ‘പുറകോട്ടു നോക്കി നശിക്കരുത്; മുന്നോട്ടോടി
രക്ഷപെടുക’ എന്നതായിരുന്നു അത് (ഉല്പ. 19:17). അതു ലംഘിച്ചു പുറകോട്ടു തിരിഞ്ഞു നോക്കിയ ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചതെന്തെന്നു നമുക്കെല്ലാവർക്കുമറിയാം?
ആത്മാർത്ഥമായി ദൈവത്തെ പിൻപറ്റുവാനാഗ്രഹിക്കുന്നവരോട്, ദൈവത്തിനു ഇന്നും പറയാനുള്ളതു ഇതൊക്കെത്തന്നെയാണ്!
പക്ഷെങ്കിൽ, പലർക്കും കേൾക്കാനും, അനുസരിക്കാനും താൽപര്യമില്ല! “ദ്രവ്യാഗ്രഹം വിട്ടോടുക” (1തിമൊ 6:10,11) എന്നു ദൈവം പറയുന്നു. അതു പോലെ, “ജഡമോഹം, കൺമോഹം, ജീവിനത്തിന്റെ പ്രതാപം” ഇവയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും(1യോഹ.2:16), താൻ നമ്മോടു ആജ്ഞാപിക്കുന്നു. നാം കേൾക്കുവാൻ തയ്യാറാണോ? എങ്കിൽ നാം രക്ഷപ്പെടും, അല്ലെങ്കിൽ…? മുന്നറിയിപ്പുകൾ അവഗണിച്ചിട്ടുളളവരെല്ലാം, നാശത്തിൽ ചെന്നു ചാടിയിട്ടേ ഉള്ളൂ!
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447084188
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289