ആറാം വയസിൽ പ്രസംഗിക്കാനായി കുളത്തിൽ ചാടിയ അനിയൻ

നിര്യാതനായ പാസ്റ്റർ അച്ചോയ് മാത്യൂസിനെ 94 വയസുള്ള ജ്യേഷ്ഠസഹോദരൻ ബേബിച്ചൻ അനുസ്മരിക്കുന്നു.പത്തു മക്കളിൽ ആറാമനായാണ് എൻ്റെ ജനം. എനിക്ക് 9 വയസുള്ളപ്പോൾ എൻ്റെ ഏക അനിയൻ വീട്ടിലെ പത്താമത്തെ സന്താനമായി ജനിച്ചു. എനിക്കൊരു കുഞ്ഞനുജൻ പിറന്നു എന്ന വാർത്ത ഞാനറിയുമ്പോൾ മറ്റൊരു സന്തോഷത്തിൻ്റെ നിറവിൽ നിൽക്കുകയായിരുന്നു ഞാൻ. എൻ്റെ വീടിനുത്തുള്ള ഒരു അപ്പാപ്പൻ പ്ലാവിൻ്റെ കാതൽ കൊണ്ട് എനിക്കായി ചെത്തിയുണ്ടാക്കിയ അതി മനോഹരമായ ഒരു പമ്പരം കയ്യിൽ ലഭിച്ചതിൻ്റെ സന്തോഷം അടങ്ങുന്നതിനു മുൻപാണ് ആ മനുഷ്യൻ എൻ്റെ അമ്മ ഒരു കുഞ്ഞനുജന് ജൻമം നൽകി എന്ന കാര്യം എന്നോടു പറയുന്നത്. എൻ്റെ മാതാപിതാക്കൾക്ക് അച്ചോയിക്ക് മുൻപ് ജനിച്ച ഒൻപതു മക്കളിൽ എട്ടും പെൺകുഞ്ഞുങ്ങളായിരുന്നു. ഞാൻ മാത്രമാണ് ആൺതരി. എനിക്കൊരു അനിയനുണ്ടായ സന്തോഷം പമ്പരം കിട്ടിയതിനേക്കാൾ അനേകമടങ്ങായിരുന്നു. അവനെ കണാനായി ആവേശത്തോടെ ഞാൻ ഓടി. ഓട്ടത്തിനിടയിൽ കല്ലിൽ തട്ടി വീണ് കാലെല്ലാം മുറിഞ്ഞ് ചോരയും ഒലിപ്പിച്ചാണ് ഞാൻ വീട്ടിലെത്തി അനിയനെ കാണുന്നത്.

കോട്ടയത്ത് ഞങ്ങൾ മർത്തോമാക്കാരായിരുന്നു. എൻ്റെ പിതാവാണ് ഞങ്ങളുടെ ഭവനത്തിൽ നിന്ന് ആദ്യം സ്നാനപ്പെടുന്നത്. പി. എം.ഫിലിപ്പിൻ്റെ നേതൃത്വത്തിൽ കോട്ടയം ഭാഗത്ത് പെന്തെക്കോസ്ത് പ്രവർത്തനങ്ങൾ ശക്തി പ്രാപിക്കുന്ന കാലം. ഫിലിപ്പ് സാറൊക്കെ നടത്തുന്ന സുവിശേഷ യോഗങ്ങളിലൊക്കെ ഞങ്ങൾ പങ്കെടുക്കുമായിരുന്നു. ഞാൻ ആറു വയസുള്ള അനിയൻ അച്ചോയിയുടെ കയ്യേപ്പിടിച്ച് യോഗത്തിനായി കൊണ്ടു പോകും.

അച്ചോയിക്ക് പ്രസംഗം വലിയ ഇഷ്ടമാണ്. അവനും പ്രസംഗിക്കണമെന്ന് അന്നേ ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം ഞാനും അവനും മറ്റു ചില സുഹൃത്തുക്കളുമൊക്കെ ഒരു യോഗത്തിനു പോകമ്പാൾ നല്ല ആഴമുള്ള ഒരു കുളത്തിൻ്റെ സൈഡിൽ കൂടെ പോകുകയാണ്. ഞാൻ എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അച്ചോയി ദേണ്ട് കുളത്തിൽ മുങ്ങുന്നു. പിന്നെ ഒന്നും നോക്കിയില്ല ഞാൻ കുളത്തിലേക്ക് എടുത്തു ചാടി. അവനെ വലിച്ച് കയറ്റി. നാട്ടുകാർ ഓടിക്കൂടി ഞങ്ങളെ കയറിട്ട് കുളത്തിൽ നിന്ന് കയറ്റി. രക്ഷപെട്ടതിൻ്റെ ആശ്വാസത്തിൽ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ അവനോടു ചോദിച്ചു. “നീ എന്തിനാ കുളത്തിൽ ചാടിയത്.?” അവൻ്റെ മറുപടി ഇന്നും എന്നെ ചിരിപ്പിക്കുന്നു. ” കുളത്തിലെ മാക്രി (തവള ) യോട് പ്രസംഗിക്കാനാണ് ഞാൻ ചാടിയത് “ദീർഘ വർഷങ്ങൾ അമേരിക്കയിൽ ജീവിച്ച ശേഷം കഴിഞ്ഞ ഒരു വർഷത്തിലേറെയായി വടവാതൂരിൽ ഭാര്യ അച്ചാമ്മയോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ് ജോർജ് വർഗീസ് എന്ന ഇടക്കുലം വീട്ടിൽ ബേബിച്ചൻ. പ്രിയ അനിയൻ്റെ വിയോഗ സമയത്ത് അമേരിക്കയിലില്ലാതെ പോയതിൻ്റെ അൽപ്പമല്ലാത്ത വിഷമമുണ്ടെങ്കിലും സംതൃപ്തമായ ജീവിതാനുഭവങ്ങളുടെ ഓർമ്മകൾ അയവിറക്കി ഇത്രത്തോളം കാത്ത ദൈവത്തിന് നന്ദി പറയുകയാണ് ഈ 94 വയസുകാരൻ.


Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


m2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557


M2002: വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9746659200, 9447890551

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും