ഇരുപത്തെട്ടു കെട്ടും അല്പം ചില അരഞ്ഞാണ ചിന്തകളും
വിശ്വാസാചാരപ്രകാരമാണ് ഹൈന്ദവർ നൂല്‌കെട്ടും ആഭരണധാരണവും അനുഷ്ഠിക്കുന്നത്. പെന്തെക്കോസ്തുകാര്‍ ഏത് വിശ്വാസത്തിൻ്റെയും ഉപദേശത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഇതിനെയൊക്കെ പിന്‍പറ്റുന്നത്?
വിൽഫ്രഡ് എച്ച് അങ്കമാലി
മദ്ധ്യതിരുവിതാംകൂറിലെ ഒരു ബൈബിള്‍ കോളേജില്‍ രണ്ട് ദിവസത്തെ പ്രഭാഷണം നടത്താന്‍ അവസരമുണ്ടായി. ആദ്യദിവസത്തെ പ്രോഗ്രാമിന് തന്നെ ബൈബിള്‍ കോളേജിലെ പഠിതാക്കളെ കൂടാതെ ദൈവദാസന്മാരും സമീപസഭയിലെ വിശ്വാസികളുമടങ്ങിയ നല്ലൊരു സദസ്സുണ്ടായിരുന്നു. പെന്തെക്കോസ്ത് വിശ്വാസികള്‍ അറിഞ്ഞോ അറിയാതെയോ തുടര്‍ന്നു വരുന്ന ചില പ്രവണതകളെയും ആചാരങ്ങളെയും കുറിച്ചായിരുന്നു അന്നത്തെ പ്രഭാഷണം.
ഭാരതസംസ്‌കാരം എന്നു വച്ചാല്‍ ഹൈന്ദവാധിഷ്ഠിതമാണ്. ഒട്ടേറെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അത് അന്തര്‍ലീനമാണ്. അതിന്റെയൊക്കെ അടിസ്ഥാനപ്രമാണങ്ങളോ, ഐതീഹ്യമോ, ഉപദേശമോ എന്താണെന്നറിയാതെ അതില്‍ പലതും നാം പ്രാവര്‍ത്തികമാക്കുന്നു. അവയില്‍ ബഹുഭൂരിപക്ഷവും ക്രിസ്തീയ വിശ്വാസത്തിനും ഉപദേശത്തിനും ക്രൈസ്തവദര്‍ശനങ്ങള്‍ക്കും വിരുദ്ധവുമായിട്ടുള്ളവയത്രേ. അതില്‍ ചിലതിനെക്കുറിച്ചാണ് വിശദീകരിക്കുകയും സദസ്സ് താല്പര്യപൂര്‍വ്വം അത് ശ്രവിക്കുകയും ചെയ്തു.
അന്ന് രാത്രി എനിക്ക് ഫോണ്‍ വിളി കിട്ടി. മറുതലയ്ക്കല്‍ നിന്നും അഭിവാദ്യശേഷം പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്; ഞാന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഒരു സഹോദരനാണ്. ഒരു കാര്യം ബ്രദറിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ വിളിക്കുന്നത്. അദ്ദേഹം തുടര്‍ന്നു, ഈ അടുത്ത കാലത്തായി ഈ പ്രദേശത്തുള്ള സമ്പന്നരും മദ്ധ്യവിഭാഗത്തില്‍പ്പെട്ടവരുമായ വിശ്വാസികള്‍ കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞാല്‍ ഇരുപത്തെട്ടു കെട്ട് (നൂല് കെട്ട്) എന്നൊരു ചടങ്ങ് വളരെ ആഘോഷപൂര്‍വ്വം നടത്തുന്നുണ്ട്. മുതിര്‍ന്ന, ഉത്തരവാദിത്തപ്പെട്ട ദൈവദാസന്മാര്‍ തന്നെ അത്തരം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും ”ആശിര്‍വദിക്കുക”യും ചെയ്യുന്നു. നല്ല കൈമടക്ക് ലഭിക്കുന്നതു കൊണ്ടാകാം അവര്‍ ഇത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ‘അതിന് എനിക്കെന്ത് ചെയ്യാന്‍ കഴിയും’? എന്ന് ഞാന്‍ ചോദിച്ചു.
ബ്രദര്‍ നാളത്തെ പ്രഭാഷണത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തണം. അത് ചര്‍ച്ച ചെയ്യത്തക്കവണ്ണം ശ്രദ്ധയില്‍ കൊണ്ടു വരണം. ”അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു ”സഭയില്‍ ഞാന്‍ പറയുകയോ എതിര്‍ക്കുകയോ ചെയ്താല്‍ വിമര്‍ശിച്ചും എതിര്‍ത്തും ചിലപ്പോള്‍ എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യും”. വളരെ ആത്മനൊമ്പരത്തോടെയാണ് ആ ഫോണ്‍സംസാരം അവസാനിപ്പിച്ചത്; പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയും കൂട്ടിച്ചേര്‍ത്തു കൊണ്ട്. വളരെ ആധികാരികമായിട്ടല്ലെങ്കിലും പിറ്റേന്ന് ഈ വിഷയം സൂചിപ്പിക്കുകയുണ്ടായി. അനന്തരം അതേക്കുറിച്ച് നടത്തിയ അന്വേഷണപഠനത്തിന്റെ ഒരു ലഘുവിവരണമാണിത്.
പെന്തെക്കോസ്ത് സമൂഹത്തിലെ നിത്യഹരിത വിവാദവിഷയമാണല്ലോ ആഭരണധാരണവും ആഭരണവര്‍ജ്ജനവും. വിഷയം നിലനില്‍ക്കുകയും ആവര്‍ത്തനവിരസതയുള്ളതു കൊണ്ടും അതിലേക്ക് കടക്കുന്നില്ല, നൂല് കെട്ടിലേക്ക് വരാം.
സൗന്ദര്യത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ആഭരണങ്ങള്‍ ധരിക്കുന്നത്. ആഭ എന്നത് സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ്. പതിന്നാല് സവിശേഷസ്ഥാനങ്ങളാണ് ആഭരണധാരണത്തിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പതിന്നാല് ലോകങ്ങളെയാണ് പതിന്നാല് സ്ഥാനങ്ങളായി കണക്കാക്കിയിട്ടുള്ളത്. ശിരസ്സ്, കഴുത്ത്, നെറ്റി, കാത്, മൂക്ക്, തോള്, അധരം, അരക്കെട്ട്, കണങ്കാല്, മാറ്, കണങ്കയ്യ്, കൈവിരല്‍, കാല്‍വിരല്‍, പാദം എന്നിവയാണവ. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ശിരസ്സും പാദങ്ങളുമാണ്. ശിരസ്സ് സത്യലോകത്തെയും പാദം പാതാളലോകത്തെയും പ്രതിനിധീകരിക്കുന്നു. ശിരസ്സ് സത്യലോകമായതിനാലാണ് ചില മതക്കാര്‍ കൂര്‍ത്ത മകുടമുള്ള കിരീടം ധരിക്കുന്നത്. പാതാളം എന്നത് സൃഷ്ടാവിന്റെ പാദമായിട്ടാണ് കണക്കാക്കുന്നത്. പാതാളലോകം സര്‍പ്പലോകമായതിനാല്‍ സര്‍പ്പാകൃതിയിലുള്ള വെള്ളി ആഭരണങ്ങളെ കാല്‍പ്പാദങ്ങളിലും കാല്‍ വിരലുകളിലും ധരിക്കാന്‍ പാടുള്ളൂ; കാലില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല. ഹിന്ദു സങ്കല്പമനുസരിച്ച് ആദ്യസൃഷ്ടി സ്വര്‍ണ്ണമുട്ടയായിരുന്നുവെന്നും അതില്‍ ഹിരണ്യഗര്‍ഭനെന്ന സ്വര്‍ണ്ണവര്‍ണ്ണമുള്ള പുരുഷന്‍ ഉണ്ടായി എന്നുമാണ്. അതുകൊണ്ടാണ് സ്വര്‍ണ്ണാഭരണധാരണത്തിന് ഇത്രമാത്രം പ്രസക്തി ഉണ്ടായിരിക്കുന്നത്. ഹിരണ്യമെന്നാല്‍ സ്വര്‍ണ്ണമെന്നൊരു പേരു കൂടിയുണ്ട്. ആദിപുരുഷന്‍ സ്വര്‍ണ്ണരൂപനായിരുന്നതിനാല്‍ പുരുഷബീജത്തില്‍ സ്വര്‍ണ്ണാംശം ഉണ്ടത്രേ. സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു. സൂര്യന്‍, നക്ഷത്രങ്ങള്‍, അഗ്നി എന്നിവയുടെ പ്രകാശം സ്വര്‍ണ്ണവര്‍ണ്ണമാണ്. സൃഷ്ടിയും പ്രപഞ്ചവും നമ്മില്‍ ആത്മമണ്ഡലമുള്ളതിന്റെ അടയാളമായിട്ടാണ് ഹിന്ദു ദേവീദേവന്മാര്‍ ആഭരണവിഭൂഷിതരായി ചിത്രീകരിക്കുപ്പെടുന്നത്.
കേരളത്തില്‍ ഹൈന്ദവാചാരപ്രകാരം കുഞ്ഞ് പിറന്ന് ഇരുപത്തെട്ടാം ദിവസം നടത്തുന്ന ചടങ്ങാണ് ഇരുപത്തിയെട്ടു കെട്ട് അഥവാ നൂല്‌കെട്ട്. കുട്ടിയുടെ അരയില്‍ കറുത്ത ചരട് കെട്ടുന്ന ചടങ്ങാണിത്. ഇതിനോടൊപ്പം നാമകരണവും നടത്താറുണ്ട്.
ജനിക്കുന്ന നാള്‍ മുതല്‍ കുട്ടിയില്‍ ജീവന്റെ ചൈതന്യമായ ബീജശക്തി ലഭിക്കുന്നത് ചന്ദ്രദേവന്റെ അനുഗ്രഹം മൂലമാണ്. ആ ചന്ദ്രന്റെ ചൈതന്യം പൂര്‍ണ്ണതയില്‍ കുഞ്ഞിലേക്ക് വരണം. പ്രസവം കഴിഞ്ഞ ദിവസം മുതല്‍ ചന്ദ്രന്‍~ഒരാവര്‍ത്തി സഞ്ചരിക്കണം. അത് ഇരുപത്തിയേഴ് ദിവസമാകും. ഒരാവര്‍ത്തിയെന്നാല്‍ ഒരു വൃത്തം പൂര്‍ത്തിയാക്കണം. അത് ഇരുപത്തേഴ്, ഇരുപത്തെട്ട്, ഇരുപത്തൊന്‍പത് എന്നതിനേക്കാള്‍ കുഞ്ഞ് ജനിച്ച നാള്‍ തന്നെ വരണം. അപ്പോള്‍ ഒരാവര്‍ത്തി പൂര്‍ത്തിയാകും. യാതൊരു മാറ്റവുമില്ല. അപ്പോള്‍പ്പിന്നെ ഇരുപത്തെട്ട് കെട്ടെന്ന് എങ്ങനെ പറയും. കുട്ടി ജനിച്ച ജന്മനക്ഷത്രം ചന്ദ്രന്റെ ഗതി വ്യത്യാസമനുസരിച്ച് ആദ്യമായി വരുന്ന 27,28,29 ആണെങ്കില്‍ അന്ന് ഈ കര്‍മ്മം ചെയ്യണം. കണ്ണെഴുത്ത്, വയമ്പ് കൊടുപ്പ്, നാമകരണം, തൊട്ടില്‍ കിടത്ത് ഇവയൊക്കെ ചെയ്യണം. അന്ന് ചെയ്തില്ലെങ്കില്‍ പിന്നീട് ഓരോന്നിനും ശുഭമുഹൂര്‍ത്തം നോക്കി ചെയ്യണം. അടിസ്ഥാനപരമായ ശാസ്ത്രീയതയെന്നത് ഒരു ചന്ദ്രമാസം പൂര്‍ണ്ണതയിലേയ്‌ക്കെത്തണം. ഒരാവര്‍ത്തി പൂര്‍ണ്ണചന്ദ്രന്‍ സഞ്ചരിച്ച് ജന്മനാള് തന്നെ വരണം.
ശുഭമുഹൂര്‍ത്തം നിശ്ചയിച്ച് ശിശുവിന്റെ ജനനനക്ഷത്രസ്ഥിതി കൂടി കണക്കിലെടുത്ത് 28, 28, 29 തീയതികളില്‍ ചടങ്ങ് നടത്തുന്നത് ഉത്തമം എന്നും ആചാര്യമതം.
ഒരു പാത്രത്തില്‍ അരി നിരത്തിയതിനു ശേഷം കുട്ടിയെ അതില്‍ നിര്‍ത്തണം. കൈതോലയില്‍ നിന്നും വേര്‍പിരിച്ചെടുക്കുന്ന ചരട് മഞ്ഞള്‍ പുരട്ടി മംഗമാക്കിയും, കറുത്ത ചരട് കൊണ്ട് ശിശുവിന്റെ അരയില്‍ ബന്ധിക്കുന്നു. ഒരു കുട്ടി ജനിച്ച് ഒരു വ്യാഴവട്ടത്തിന് സമമായമാകുമ്പോള്‍ ഒരു ജീവനകാലമാകുന്നു. അടുത്തതായി രണ്ട് പക്കങ്ങള്‍ കുട്ടി തരണം ചെയ്യുന്നു. വാവിനോടടുക്കുമ്പോള്‍ പല ബുദ്ധിമുട്ടുകളും കുട്ടിക്കുണ്ടാകും. അതിനെയും തരണം ചെയ്തുവെന്നതിന്റെ സൂചന കൂടിയാണ് ഇരുപത്തിയെട്ട് കെട്ട്. കുട്ടിക്ക് സ്വയരക്ഷയ്ക്ക് അഞ്ച് കൂട്ടം ലോഹങ്ങള്‍ ചേര്‍ന്നതും, കറുത്ത മുത്തോ, വിഷ്ണുഭഗവാന്റെ ആയുധങ്ങളായ ശംഖ്, ചക്രം, ഗദ, ശാര്‍ങ്ഗം, ഖഡ്ഗം എന്നിവയുടെ പ്രതിരൂപങ്ങള്‍, പഞ്ചലോഹവളയങ്ങള്‍ കോര്‍ത്തിടുന്ന രീതിയും പതിവുണ്ട്. അതിനുശേഷം മാത്രമേ കുഞ്ഞിനെ സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള മറ്റ് ആഭരണങ്ങള്‍, അരഞ്ഞാണം ഉള്‍പ്പെടെ ധരിക്കാന്‍ പാടുള്ളുവെന്നാണ് വിശ്വാസം. പഞ്ചലോഹആഭരണങ്ങള്‍ കെട്ടുന്നതോടു കൂടി കുട്ടിക്ക് ഭൂമിയില്‍ ആഭ്യന്തരമായ എല്ലാ ദോഷങ്ങളും തരണം ചെയ്യുവാനുള്ള കഴിവുണ്ടാകുന്നു. മാത്രവുമല്ല, ഇതെല്ലാം പോസിറ്റീവ് എനര്‍ജി നല്‍കുന്ന സാധനങ്ങളുമാണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയാണിതെല്ലാം. പാല്ക്കായം, വയമ്പ് തുടങ്ങിയ മരുന്നുകള്‍ ഉരച്ചെടുത്ത് ശിശുവിന്റെ നാവില്‍ ഇറ്റിക്കുകയും കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളോ, മാതാവോ പേര് ചൊല്ലി കുഞ്ഞിനെ കൈയിലെടുക്കുകയും ചെയ്യുന്നു. നീചനക്ഷത്രത്തില്‍ ഈ കര്‍മ്മം നടത്തിയാല്‍ കുപ്രസിദ്ധി നേടുമെന്നും വിശ്വാസമുണ്ട്. ചന്ദ്രനുമായി കുട്ടിയെ ബന്ധിപ്പിക്കുന്നതോടു കൂടി നൂല്‌കെട്ട് ചടങ്ങ് പൂര്‍ത്തിയാകുന്നു. പ്രാദേശികമായി ചടങ്ങുകളില്‍ ചില വ്യത്യാസങ്ങളുണ്ടാകാം.
ഹൈന്ദവവിശ്വാസമനുസരിച്ച് അരഞ്ഞാണ ധാരണം അഥവാ നൂല്‌കെട്ടിന് സവിശേഷമായ പ്രാധാന്യമുണ്ട്. സാധാരണയായി ഹൈന്ദവകുടുംബങ്ങളില്‍ പൊതുവേ കാണപ്പെടുന്ന ആചാരമായി ആഭരണധാരണത്തെ കണക്കാക്കാം. ഇരുപത്തിയെട്ട് കെട്ട് എന്ന പേരിലും ഈ ചടങ്ങ് അറിയപ്പെടുന്നു.
ഇനി നമുക്ക് ചരിത്രത്തിലേക്ക് വരാം. കാനനവാസികളായ മനുഷ്യര്‍ ശരീരസംരക്ഷണത്തിനായി മരവുരിയും പച്ചിലകള്‍ കൊണ്ടും ശരീരം മറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അരയില്‍ വള്ളി കൊണ്ടുള്ള കെട്ടുണ്ടാക്കി ഇലകളും പുല്ലും മരത്തോലും കോര്‍ത്തിട്ടു. പരിഷ്‌കൃതസമൂഹത്തില്‍ വരേണ്യവര്‍ഗ്ഗം കൗപീനം ധരിക്കാന്‍ അരഞ്ഞാണച്ചരട് കെട്ടി. യുദ്ധത്തില്‍ ഭടന്മാര്‍ ശരീരബലം വര്‍ദ്ധിക്കാനും ബലസ്ഥിരത നിലനിര്‍ത്താനും അരയ്ക്ക് ബല്‍റ്റിട്ടു. കുറേക്കൂടി ആധുനികസമൂഹത്തിന്റെ പരിഷ്‌ക്കാരവും സൗന്ദര്യബോധവും ഏറിവന്നപ്പോള്‍ അരക്കെട്ടിന് ഒതുക്കവുംഭംഗിയും വര്‍ദ്ധിക്കുവാന്‍ അരഞ്ഞാണം നല്ലതെന്ന നിഗമനത്തിലെത്തുകയും ഉപയോഗിച്ചു വരികയും ചെയ്യുന്നു. അരഞ്ഞാണം ഉപയോഗിക്കുന്ന എല്ലാവരുടെയും അരക്കെട്ട് ഭംഗിയുള്ളതാണെന്നോ, ഉപയോഗിക്കാത്തവരുടെയെല്ലാം സൗന്ദര്യമില്ലാത്തതാണെന്നോ ശാസ്ത്രീയമായോ, ശരീരശാസ്ത്രപരമായോ തെളിയിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഈ കുറിപ്പിന്റെ പ്രാരംഭത്തില്‍ പറഞ്ഞതു പോലെയുള്ള ഹൈന്ദവ വിശ്വാസാചാരപ്രകാരമാണ് അവര്‍ നൂല്‌കെട്ടും ആഭരണധാരണവും അനുഷ്ഠിക്കുന്നത്.
പെന്തെക്കോസ്തുകാര്‍ ഏത് വിശ്വാസത്തിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതിനെയൊക്കെ പിന്‍പറ്റുന്നത്. സ്വന്തം മനഃസാക്ഷിക്ക് മുന്‍പില്‍ വിലയിരുത്തുക. ആരും നിങ്ങളെ തടയുന്നില്ല. അരുത് എന്ന് തിരുവചനവും പരിശുദ്ധാത്മാവും ബോധ്യപ്പെടുത്തുന്നുവെങ്കില്‍ അരുത്. അക്രൈസ്തവമായതൊന്നും അനുഷ്ഠിക്കരുത്. അന്യാരാധനയും അശേര പ്രതിഷ്ഠകളെയും അന്യദേവന്റെ വിഗ്രഹങ്ങളെയും പ്രതിഷ്ഠകളെയും ആചാരാനുഷ്ഠാനങ്ങളെയയും അകറ്റിക്കളയുക. അവ അതിന്റെ വഴിക്ക് പോകട്ടെ. ഒരിക്കല്‍ നിത്യജീവന്റെ തേജസ്സ് കണ്ട നിങ്ങള്‍ ആ വെളിച്ചത്തില്‍ നടക്കുക.
Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155
m2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475
M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423
M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692, doctoms@hotmail.com
M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557
M2002: വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9746659200, 9447890551
Add a Comment
Recent Posts
- ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന വിബിഎസ് ഏപ്രിൽ 6 മുതൽ
- യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ് തുറക്കാൻ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ
- യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ
- പാസ്റ്റർ ടി. പി. ജോസ് (63) കർത്തൃസന്നിധിയിൽ
- രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം പിടിച്ചെടുത്ത് റെവല്യൂഷണറി ഗാർഡ്
Recent Comments
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
- Richy on Hallelujah ll പ്രതിദിന ധ്യാനം ll
Archives
- April 2026
- March 2026
- February 2026
- January 2026
- December 2025
- November 2025
- October 2025
- September 2025
- August 2025
- July 2025
- June 2025
- May 2025
- April 2025
- March 2025
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2026. Powered by: Hub7 Technologies

Leave a Reply