
മണ്ണാകുമീ മലരു,
വിസ്മൃതമാകുമിപ്പോൾ !
മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ആസ്ഥാന ചിത്രകാരനായിരുന്നു അപ്പെല്ലസ്. ബി.സി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹത്തിനു മാത്രമേ അലക്സാണ്ടറുടെ ചിത്രം വരയ്ക്കുവാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ജീവൻ തുടിക്കുന്ന ചിത്രങ്ങളായിരുന്നു അപ്പെല്ലസിൻ്റേത്. ‘ഇടിവാളേന്തിയ അലക്സാണ്ടർ ‘ എന്ന പേരിലുള്ള പ്രസിദ്ധ ചിത്രത്തിൽ അലക്സാണ്ടറുടെ കൈ ചിത്രത്തിൽ നിന്നും വെളിയിലേക്ക് തള്ളി നിൽക്കുന്നതായി കാഴ്ചക്കാർക്ക് അനുഭവപ്പെടുമായിരുന്നു. ഗ്രീസിലെ മുഴുവൻ ചിത്രകാരന്മാരുടെ സംഭാവനകൾ കണക്കിലെടുത്താലും അപ്പെല്ലസിൻ്റെ ഒപ്പം എത്തുകയില്ലെന്നാണ് പ്ലിനി പറഞ്ഞിട്ടുള്ളത്.
അയോന്തിയായിലെ ഈ ചിത്രകാരൻ തൻ്റെ ചിത്രങ്ങൾ ലോകോത്തരവും കാലാതിവർത്തിയുമാക്കുവാൻ കഠിനാധ്വാനം ചെയ്തിരുന്നു. ചിത്രങ്ങളുടെ പൂർണ്ണതയിൽ സംതൃപ്തനാകാതെ മിനുക്കുപണികൾക്കുവേണ്ടി കൂടുതൽ സമയം ചെലവഴിച്ചിരുന്നു. ഇത്രമാത്രം സൂക്ഷ്മമായി മിനുക്കുപണി നടത്തുന്നത് എന്തിനുവേണ്ടിയാണ് ഒരിക്കൽ തൻ്റെ ഒരു സുഹൃത്ത് ചോദിച്ചു. ” ഞാൻ നിത്യതയ്ക്കുവേണ്ടിയാണ് ചിത്രം വരയ്ക്കുന്നത് ” എന്നായിരുന്നു അപ്പെല്ലസിൻ്റ മറുപടി.
അപ്പെല്ലസിനെ വിജയത്തിലെത്തിച്ചത് ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടാണ്. ഓരോ പ്രാവശ്യം ബ്രഷ് ചായത്തിൽ മുക്കുമ്പോഴും ഇത് നിത്യത വരെ നിലനിൽക്കുന്ന പ്രവൃത്തി ആകണമെന്ന് അദ്ദേഹം മനസ്സിലുറച്ചു. ജീവിതത്തിലും പ്രവൃത്തിയിലും ഉള്ള ലക്ഷ്യം കണ്ടെത്തുകയാണ് ജീവിത വിജയത്തിൻ്റെ രഹസ്യം.
ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന വേദപുസ്തക പ്രസ്താവം മനുഷ്യൻ്റെ ഉടമ ദൈവമാണെന്ന സത്യം ഉറപ്പിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യൻ്റെ ജീവിതത്തിനു പിന്നിൽ ലക്ഷ്യങ്ങൾ ഉണ്ട്. ആ ലക്ഷ്യം കണ്ടെത്തുന്നതിനാണ് അവൻ പരിശ്രമിക്കേണ്ടത്.
ജീവിതത്തിന് അർത്ഥം ഉണ്ടോ എന്ന ചോദ്യം പുതിയതല്ല. ദാർശനികരും ചിന്തകരും കലാകാരന്മാരും
മതപ്രവാചകരും എല്ലാം ഈ ചോദ്യം ചോദിച്ചവരാണ്. ‘വികൃതിർ ജീവിതമുച്യതേ ബുധൈഃ ‘ എന്നു കാളിദാസൻ രഘുവംശത്തിൽ പാടുന്നു. ജീവിക്കുന്നത് വികൃതി ആണെന്നും മരണമാണ് സ്വാഭാവികം എന്നു വിദ്വാന്മാർ പറയുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ജീവിതം ഒരു സമരമാണെന്ന് വോൾട്ടയറും ജീവിതം ഒരു പോരാട്ടമാണെന്ന് സെനെക്കയും പറഞ്ഞിട്ടുണ്ട്. ജീവിതം ഒരു പൊള്ളയായ സ്വപ്നമാണെന്നാണ് അമേരിക്കൻ കവി ലോങ്ഫെലോ പറഞ്ഞത്. കാളിദാസ വചനങ്ങളുടെ വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ട ജീവിതവിചിന്തനം വീണപൂവിനെ നോക്കി വിലപിക്കുന്ന കുമാരനാശാൻ്റെ ആദ്യകാല ചിന്തകളിലും കാണാം. ജീവിതത്തിൻ്റെ ക്ഷണികതയെപ്പറ്റി അദ്ദേഹം വീണ പൂവിൽ പാടിയത് ഇങ്ങനെയാണ്:
“കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ എണ്ണീടുകാർക്കുമിതുതാൻ ഗതി, സാദ്ധ്യമെന്തു കണ്ണീരിനാൽ, അവനി വാഴ്‌വു കിനാവു കഷ്ടം.” ഇവിടെ മരണത്തോടെ മണ്ണാകുന്ന മലരാണ് ജീവിതം എന്നു പറഞ്ഞ് ഈ ലോക ജീവിതം ഒരു കിനാവു മാത്രമാണ് എന്ന് വിലപിക്കുന്ന ആശാൻ വീണപൂവിൽ നിന്ന് ലീലയിൽ എത്തുമ്പോൾ കുറച്ചുകൂടി മുൻപോട്ടു പോകുന്നുണ്ട്. മാംസം വെടിയുന്നതുകൊണ്ട് തീരുന്നതല്ല ജീവിതം എന്നുപറഞ്ഞ് മരണാനന്തര സത്താവിശേഷത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഇവിടെ.
“ആരും തോഴി! യുലകിൽ മറയുന്നില്ല; മാംസം വെടിഞ്ഞാൽ തീരുന്നില്ലീ പ്രണയ ജഡിലം ദേഹിതൻ ദേഹബന്ധം.” നിയതിയുടെ നിശ്ചയം അനുസരിച്ച് ജീവൻ പ്രയാണം ചെയ്യുന്നു. മനുഷ്യജന്മം വെറും നിമിത്തം മാത്രമാണിവിടെ എന്ന ഭാരതീയ ആചാര്യന്മാരുടെ അദ്വൈത ദർശനത്തിൻ്റെ സ്വാധീനം ഇതിൽ കാണാം.
യൂറോപ്പിൽ വേർഡ്സ്വർത്തും കോളറിഡ്ജും ജീവിതത്തിൻ്റെ മിസ്റ്റിക് അനുഭൂതികളുടെ ലാവണ്യവെളിച്ചം കണ്ടെത്തിയ കവികളാണ്. അസ്തിത്വ വാദികളായ ദാർശനികർ ജീവിതത്തിൻ്റെ സമവാക്യം തേടി നിരർത്ഥകതയിൽ ചെന്നുനിന്നു. ഇമ്മാനുവൽകാൻ്റും കീർക്കെഗാർഡും മതേതരമായ മനുഷ്യത്വമാണ് അന്വേഷിച്ചത്. ദൈവം മരിച്ചു എന്നു പറഞ്ഞ നീഷ്ചേയുടെ ചിന്തയും വ്യത്യസ്തമായിരുന്നില്ല.
“Who knows but life be
that which man call death
and death man call life?” എന്നു ചോദിച്ച യൂറിപിഡിസിനെപ്പോലെ ചോദ്യങ്ങൾ ആവർത്തിക്കാനേ മതേതര ദർശനത്തിലൂന്നിയ ദാർശനികർക്കു കഴിഞ്ഞിട്ടുള്ളൂ. ജീവിതം ലക്ഷ്യം ഇല്ലാത്തതാണെന്ന് എല്ലാ കവികളും പറഞ്ഞില്ല.
“The woods are lovely, dark and deep,
But l have promises to keep
And miles to go before l sleep
And miles to go before l sleep” എന്നു പാടിയ റോബർട്ട് ഫ്രോസ്റ്റ് തന്നെ ഉദാഹരണം. ജീവിതം ഇനിയും മൈലുകൾ താണ്ടി ലക്ഷ്യത്തിലെത്താനുള്ളതാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.”The heart of man is restless till it finds its rest in Thee” എന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നത് ദൈവോന്മുഖമായ ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള മനുഷ്യാത്മാവിൻ്റെ പ്രയാണത്തെപ്പറ്റിയാണ്. ജ്ഞാനിയായ സോളമൻ സഭാപ്രസംഗിയിൽ ഇങ്ങനെ കുറിച്ചു: ” എല്ലാറ്റിൻ്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവൻ്റെ കല്പനകളെ പ്രമാണിച്ചുകൊൾക, അതാകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത് ( സഭാപ്രസംഗി 12:13). ഇവിടെ അന്വേഷണം ദൈവത്തിൽ അവസാനിക്കുന്നു. സ്രഷ്ടാവായ ദൈവത്തിൽ അഭയം കണ്ടെത്തുന്നതുവരെ മനസ്സ് അസ്വസ്ഥമായിരിക്കും, ലക്ഷ്യങ്ങൾ അപൂർണമായിരിക്കും. നിത്യതയുടെ വെളിച്ചത്തിൽ നിത്യജീവനുവേണ്ടിയുള്ള ജീവിതമാണ് അർത്ഥപൂർണമാകുന്നത്. “നമ്മുടെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു. അവിടെ നിന്നു നമ്മുടെ രക്ഷിതാവായ ക്രിസ്തു വരും എന്നുനാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പ്പെടുത്തുവാൻ കഴിയുന്ന തൻ്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്മയുള്ള ശരീരത്തെ തൻ്റെ മഹത്ത്വമുള്ള ശരീരത്തോടു അനുരൂപമായി
രൂപാന്തരപ്പെടുത്തും ”
(ഫിലിപ്പിയർ 3:20, 21) എന്ന് വിശുദ്ധപൗലൊസ് പറയുന്ന വാക്കുകൾ പ്രത്യാശയുടെ തേജസ്സുള്ളതാണ്. നിത്യതയുടെ പ്രകാശം ഈ ലോകജീവിതത്തെയും കർമങ്ങളെയും മഹത്തരമാക്കും.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
വീടുകൾ വിൽപ്പനക്ക്
- തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിന് സമീപം 81/2 സെന്റ് സ്ഥലവും ആധുനിക രീതിയിൽ പണികഴിപ്പിച്ച പുതിയ ഒരു നില വീടും വില്പനയ്ക്ക്
- കൊച്ചി കാക്കനാട് എയർപോർട്ട് സീപോർട്ട് റോഡിൽ മനക്കപ്പടി ജംഗ്ഷന് സമീപം 41/4 സെന്റിൽ 4 ബെഡ്റൂം ഇരുനില വീട് വില്പനയ്ക്ക്
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /62829362892474/ July 26/3 സാംബവ പെന്തെക്കോസ്ത് യുവാവ് 34, 165 cm, ഇരുനിറം, Bsc നേഴ്സ് ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
2473/ July 25/3 യാക്കോബായ പശ്ചാത്തലത്തിൽ നിന്ന് ഏകനായി വിശ്വാസത്തിൽ വന്ന പെന്തെ ക്കോസ്ത് യുവാവ്, സ്വതന്ത്ര സഭാംഗം, 42 വയസ്, 173 cm, Bcom, PGDCA, ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
Ph : 8281254504, 9072837025
2472/ July 23/3 Syrian Christian Pentecostal parents seek suitable marriage proposals for their son (DOB:August 1990,173 cms ,Fair and slim), B.E.-Mechanical,BET(Petroleum Engineering) from CBU, Canada,PR on process. Prefer proposals from parents of God fearing and professionally qualified girls preferably employed in or transferable to Canada. Mob 9447858854,8281288373
2471/ July 21/3 Parents of Pentecostal boy born and bought up in Delhi working in MNC age 30 (5/92) height 183 and well settled inviting proposal from eucated girls with God fearing and spiritual values preferably working in North India.
Contact Mobile No. 9818923849, 9868559572
2470/ July 20/1 ഈഴവ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപെട്ട് വിശ്വാസത്തിൽ വന്ന പെന്തക്കോസ്ത് യുവാവ്l( ചർച്ച ഗോഡ് സഭ ശുശ്രൂഷകന്റെ മകൻ) 29 (24/11/1992),174 cm, plus two, ഇലെക്ട്രിക്കൽ ഡിപ്ലോമ, അഞ്ചുവർഷമായി ദുബായിൽ അൽ അസ്മായി കമ്പനിയിൽ ജോലി ചെയ്യുന്നു.
അനുയോജ്യരായ പെന്തക്കോസ്ത് അനുഭവമുള്ള സ്വദേശത്തോ വിദേശത്തോ ഉള്ള യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph:9497244853, 8547502385
2469/ July 19/3
PENTECOSTAL AFFLUENT NRI FAMILY, DOING BUSINESS IN QATAR & INDIA, FROM CENTRAL TRAVANCORE PRAYERFULLY SEEKS ALLIANCE FOR THEIR SON, 29/1993, 180/78, MBIS FROM MONASH UNIVERSITY, MELBOURNE, CURRENTLY WORKING IN AUSTRALIA, SEEKING PROPOSALS FROM GOD-FEARING GIRLS BELOW 27 YEARS, PREFER GIRLS WHO ARE PROFESSIONALLY QUALIFIED WITH MASTERS WORKING AS ACCOUNTING PROFESSIONALS, MEDICAL DOCTORS, BUSINESS/DATA ANALYSTS ETC, PREFERABLY RAISED AND SETTLED ABROAD OR OUT OF KERALA . INTERESTED PARTIES MAY SEND THEIR DAUGHTER’S BIODATA WITH CLEAR PHOTOGRAPHS TO ISACSAJ65@GMAIL.COM OR WHATSAPP AT +919847304727/ +97455516919
2460/ July 12/3 ഹിന്ദു നായർ( പിള്ള )കുടുംബത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന യുവാവ് 32, 176 cm, വെളുത്ത നിറം, Bcom, അബുദാബിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
2458/ July 10/3 ലണ്ടനിൽ ജോലി ചെയ്യുന്ന നാടാർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി 30, 5, MBA(UK) അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ഉള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചന ക്ഷണിക്കുന്നു
Ph: 8592832885, 7561062885
2456/ July 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി,26,167 cm, B.Com, MBA, വെളുത്ത നിറം, HR ആയി ജോലി ചെയ്യുന്നു. തത്തുല്യ യോഗ്യതയുള്ള അനുയോജ്യരും ആത്മീയരുമായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന
2456/ July 6/3 US settled Syrian Christian Pentacostal Parents invites proposal for their daughter born and brought up in USA, 26, 5’8, Eye Doctor (Optometrists) Seeking Professionally qualified (Dentist, IT engineer or CPA) Boys with similar Family backgrounds and good spiritual values from USA or Canada
2455/ July 5/3 Syrian Christian Pentecostal Parents invites proposal for their daughter born and brought up in North India DOB 29 April 1996 HT 5.5′ BE . Masters from Australia.Currently working in reputed Bank in Australia. Seeking suitable alliance from Qualified boys from India or abroad.
2454/ July 5/3 Pentecostal parents settled in USA, prayerfully seeks proposal for their son ( 05-24-1996 / 5’ 11ft) who was raised in Saudi Arabia. He is born again, baptized and Spirit filled. He completed his bachelors in Computer Science and now works for an IT company. Candidates with job/student visa or settled in USA is preferred. If interested, please respond with details and recent photograph to:
2453/ July 2/3 റിട്ടയേർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ മകൻ, ചേരമർ പെന്തക്കോസ്ത് യുവാവ്, 30,165cm, B. Tech, ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
2452/ July 2/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 32, 5 ‘6, പ്ലസ് ടു, താൽക്കാലിക ജോലി ചെയ്യുന്നു അനുയോജ്യരായ ഇടത്തരം കുടുംബത്തിലുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph:9447362194 ,7593946190,9961972194
